Home
Mobile

രണ്ടും രണ്ടും നാല്... സംഭവം ഇറുക്ക്! റിയൽമി P3 അൾട്ര 5G, റിയൽമി P3 5G വാങ്ങാൻ റെഡിയാണോ?

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സ്വാധീനം വർധിപ്പിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി തങ്ങളുടെ പുതിയ പി3 സീരീസിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി അ‌വതരിപ്പിക്കാൻ പോകുന്നു. കഴിഞ്ഞ മാസം റിയൽമി പി3 പ്രോ, റിയൽമി പി3X എന്നിവ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ രണ്ട് മോഡലുകളുടെ കൂടെ മറ്റ് രണ്ട് മോഡലുകൾ കൂടി അ‌വതരിപ്പിക്കാൻ പോകുകയാണ് എന്ന് റിയൽമി സ്ഥിരീകരിച്ചിരിക്കുന്നു. റിയൽമി P3 അൾട്ര 5G (realme P3 Ultra 5G), റിയൽമി P3 5G (realme P3 5G) എന്നിവ മാർച്ച് 19ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

ഔദ്യോഗിക ട്വിറ്റർ പേജിലൂടെയും ഔദ്യോഗിക വെബ്​സൈറ്റിലൂടെയും ഫ്ലിപ്പ്കാർട്ടിലൂടെയും റിയൽമി P3 അൾട്ര 5G, റിയൽമി P3 5G എന്നിവയുടെ ഇന്ത്യൻ ലോഞ്ച് റിയൽമി ഉറപ്പിച്ചിരിക്കുന്നു. പുതിയ രണ്ട് മോഡലുകൾ കൂടി എത്തുന്നതോടെ റിയൽമി പി3 സീരീസിലെ മോഡലുകളുടെ എണ്ണം നാല് ആകും.

സംഭവം ഇറുക്ക്! റിയൽമി P3 അൾട്ര 5G, റിയൽമി P3 5G വാങ്ങാൻ റെഡിയാണോ?

വിവിധ വിലകളിൽ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കി വിപണിയിൽ ആധിപത്യം നേടാനുള്ള റിയൽമിയുടെ തന്ത്രത്തിന്റെ ഭാഗമായിക്കൂടിയാണ് കൂടുതൽ റിയൽമി ഫോണുകൾ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മാർച്ച് 19ലെ ഇന്ത്യൻ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴി പുതിയ രണ്ട് സ്മാർട്ട്ഫോണുകളും വാങ്ങാൻ ലഭ്യമാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ലോഞ്ചിന് മുന്നോടിയായി റിയൽമി P3 അൾട്ര 5G, റിയൽമി P3 5G എന്നിവയുടെ ചില ഫീച്ചറുകൾ മാത്രം കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ലോഞ്ച് വരെ ഈ ഫോണുകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി നിർത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ബാക്കിയുള്ള ഫീച്ചറുകൾ ഓരോന്നായി പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു.

സംഭവം ഇറുക്ക്! റിയൽമി P3 അൾട്ര 5G, റിയൽമി P3 5G വാങ്ങാൻ റെഡിയാണോ?

റിയൽമി P3 5G: സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റ് കരുത്തിലാണ് ഈ മോഡൽ എത്തുന്നത്. ഈ ചിപ്സെറ്റ് ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്‌ഫോണായിരിക്കും ഇത്. ജിടി ബൂസ്റ്റ് ഫീച്ചറുകൾ, ആന്റിന അറേ മാട്രിക്സ് 2.0 എന്നീ ഫീച്ചറുകൾ സഹിതമാകും ഈ ഫോൺ എത്തുക. സ്‌പേസ് സിൽവർ, കോമറ്റ് ഗ്രേ, നെബുല പിങ്ക് ഇത് വാങ്ങാനാകും.

പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP69 റേറ്റിങ് സഹിതമാണ് ഈ സ്റ്റാന്റേർഡ് മോഡൽ എത്തുന്നത്. 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള 120Hz AMOLED ഡിസ്‌പ്ലേ, എയ്‌റോസ്‌പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റം, BGMI-യ്‌ക്കുള്ള 90fps പിന്തുണ എന്നിവയും ഇതിലുണ്ട്. 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ടൈറ്റൻ ബാറ്ററിയാണ് റിയൽമി P3 5G-യിൽ നൽകിയിരിക്കുന്നത്.

റിയൽമി പി3 അൾട്ര 5ജി: റിയൽമിയുടെ പി3 സീരീസിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോണായിരിക്കും ഇത്. മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്രാ ചിപ്‌സെറ്റ് ആണ് ഇതിലുള്ളത്. ഈ ചിപ്സെറ്റ് സഹിതമെത്തുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും റിയൽമി പി3 അൾട്രാ 5ജി. പി3 സീരീസിലെ ഏറ്റവും വില കൂടിയ മോഡൽ ഇതായിരിക്കും.

സംഭവം ഇറുക്ക്! റിയൽമി P3 അൾട്ര 5G, റിയൽമി P3 5G വാങ്ങാൻ റെഡിയാണോ?

സെഗ്‌മെന്റിലെ ഏറ്റവും വലിയ, 6050 mm² VC കൂളിംഗ് സിസ്റ്റം റിയൽമി പി3 അ‌ൾട്ര 5ജി വാഗ്ദാനം ചെയ്യുമെന്ന് റിയൽമി അ‌വകാശപ്പെടുന്നു. LPDDR 5x റാമും 2500Hz ടച്ച് സാമ്പിൾ റേറ്റും ഇതിൽ ഉണ്ടാകും - ഇത് സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇൻ-ഗെയിം ടച്ച് റെസ്‌പോൺസ് കാഴ്ചവയ്ക്കും. 80W AI ബൈപാസ് ചാർജിംഗും അഞ്ച് വർഷത്തെ ഈടും ഉള്ള 6000mAh ബാറ്ററിയാണ് ഇതിൽ നൽകിയിട്ടുള്ളത്.

GT ബൂസ്റ്റ് ഫീച്ചർ സഹിതമാണ് ഈ അ‌ൾട്ര മോഡൽ എത്തുന്നത്. ഇത് 90fps ഗെയിംപ്ലേ വാഗ്ദാനം ചെയ്യുന്നു, 4K 60fps വീഡിയോ റെക്കോർഡിംഗ് പിന്തുണ, +13% മൾട്ടി-കോർ പെർഫോമൻസ്, 3.3x വേഗതയേറിയ AI പ്രോസസ്സിംഗും എന്നിവ റിയൽമി പി3 അ‌ൾട്ര 5ജിയിൽ ഉണ്ടാകും. കൂടുതൽ ഫീച്ചറുകൾ വരുംദിവസങ്ങളിൽ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
Realme P3 Ultra 5G and Realme P3 5G will be launched in India on March 19. The Realme P3 5G is powered by the Snapdragon 6 Gen 4 chipset. The Realme P3 Ultra 5G is powered by the MediaTek Dimensity 8350 Ultra chipset. It has also been confirmed that these will also be available for purchase via Flipkart after the launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X