Home
Mobile

ചുളു വിലയിൽ ഒരു അ‌ൾട്ര മോഡലിന്റെ ഉടമയാകാം! റിയൽമി P3 അ‌ൾട്ര 4000 രൂപ ഡിസ്കൗണ്ടുമായി വിൽപ്പനയ്ക്ക്

തുടർച്ചയായി സ്മാർട്ട്ഫോണുകൾ പുറത്തിറക്കിക്കൊണ്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമായി മാറിയ റിയൽമി ഈ മാസം 19ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് റിയൽമി പി3 അ‌ൾട്ര 5ജി (Realme P3 Ultra 5G). റിയൽമിയുടെ പി3 സീരീസിലെ നാലമത്തെ സ്മാർട്ട്ഫോൺ ആണ് ഇത്. ഈ സീരീസിലെ ഏറ്റവും ശക്തനായ സ്മാർട്ട്ഫോൺ എന്ന് ഇതിനെ വിശേഷിപ്പിക്കാം. മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ര ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ആദ്യ ഫോൺ എന്നത് ഉൾപ്പെടെ നിരവധി മികവുകളുള്ള ഈ സ്മാർട്ട്ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ ഓപ്പൺ സെയിൽ ആരംഭിച്ചിരിക്കുന്നു.

റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഇന്ത്യയിൽ റിയൽമി P3 അൾട്ര 5Gയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 26,999 രൂപയും, 8GB + 256GB വേരിയന്റിന് 27,999 രൂപയും, 12GB + 256GB വേരിയന്റിന് 29,999 രൂപയുമാണ് വില.

ചുളു വിലയിൽ അ‌ൾട്ര മോഡലിന്റെ ഉടമയാകാം! റിയൽമി P3 അ‌ൾട്ര വിൽപ്പനയ്ക്ക്

എന്നാൽ ലോഞ്ച് ഓഫർ ലഭ്യമായതിനാൽ ഇത് ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കും. അ‌തായത് 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഇതിന് ലഭ്യമാണ്. കൂടാതെ 1,000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. അ‌തിനാൽ ആകെ 4000 രൂപയുടെ വിലക്കുറവ് ലഭിക്കും. ഈ ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 22999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

ബാങ്ക് ഡിസ്കൗണ്ടിന് പുറമേ, 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ, 1 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി എന്നിവയും റിയൽമി പി3 അ‌ൾട്ര 5ജിക്ക് ലഭ്യമാണ്. 163.10×76.90×7.38mm (ഗ്ലോയിംഗ് ലൂണാർ വൈറ്റ്) / 7.47mm (നെപ്റ്റ്യൂൺ ബ്ലൂ, ഓറിയോൺ റെഡ്) വലിപ്പവും 183 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല, ഡി​സൈനിന്റെ കാര്യത്തിലും ഈ ഫോൺ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഇരുട്ടിൽ തിളങ്ങുന്ന ലൂണാർ ഡിസൈൻ ആണ് റിയൽമി പി3 അ‌ൾട്രയിൽ നൽകിയിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തിൽ പച്ച നിറത്തിലുള്ള ഒരു ഹാലോ സൃഷ്ടിക്കുന്ന പ്രകാശ സംവേദനാത്മക വർണ്ണ മാറ്റം ഇതിലുണ്ട്. നെപ്റ്റ്യൂൺ ബ്ലൂ, ഓറിയോൺ റെഡ് വേരിയന്റുകളിൽ വീഗൻ ലെതർ ഫിനിഷ് ഉണ്ട്.

മികച്ച പെർഫോമൻസ് ഉറപ്പാക്കാൻ കരുത്തൻ റാം മാത്രമല്ല 12ജിബി വരെ റാമും ഈ ഫോണിലുണ്ട്. കൂടാതെ 14ജിബി വരെ റാം എക്സ്പാൻഷനുള്ള സൗകര്യവുമുണ്ട്. 6050 എംഎം² വിസി കൂളിംഗ് സിസ്റ്റം സഹിതമാണ് റിയൽമി പി3 അ‌ൾട്ര എത്തിയിരിക്കുന്നത്. അ‌തിനാൽ കൂളായി പ്രവർത്തിക്കും. 1.6 എംഎം അൾട്രാ നാരോ ബെസലുകളാണ് ഇതിനുള്ളത്.

റിയൽമി പി3 അ‌ൾട്ര 5ജിയുടെ പ്രധാന ഫീച്ചറുകൾ: 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ഈ അ‌ൾട്ര മോഡലിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 3840Hz PWM ഡിമ്മിംഗ് എന്നിവ ഈ ഫോണിലുണ്ട്.

ചുളു വിലയിൽ അ‌ൾട്ര മോഡലിന്റെ ഉടമയാകാം! റിയൽമി P3 അ‌ൾട്ര വിൽപ്പനയ്ക്ക്

മികച്ച ഗ്രാഫിക്സിനായി മാലി-G615 MC6 GPU ആണ് നൽകിയിരിക്കുന്നത്. 8GB / 12GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും റിയൽമി പി3 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമായുള്ള റിയൽമി യുഐ 6.0ൽ ആണ് പ്രവർത്തനം. രണ്ട് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പി3 അ‌ൾട്രയിൽ റിയൽമി നൽകിയിരിക്കുന്നത്. 50MP മെയിൻ ക്യാമറ (1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അ‌തിൽ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി സോണി IMX480 സെൻസർ, f/2.45 അപ്പർച്ചർ എന്നിവയുള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

എഐ അൾട്രാ ക്ലാരിറ്റി 2.0, എഐ സ്നാപ്പ് മോഡ്, എഐ ഇറേസർ 2.0 എന്നീ ഫീച്ചറുകളും പി3 അ‌ൾട്രയിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP66 + IP68 + IP69 റേറ്റിങ് ഫീച്ചറുകളും പി3 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), 5G (n1/n2/n3/n5/n7/n8/n12/n20/n26/n28/n38/n40/n41/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4 (ഭാവിയിൽ ബ്ലൂടൂത്ത് 6.0 വരെയുള്ള OTA അപ്‌ഡേറ്റുകൾക്കുള്ള പിന്തുണ), GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ് സി തുടങ്ങിയവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ.

ചുളു വിലയിൽ അ‌ൾട്ര മോഡലിന്റെ ഉടമയാകാം! റിയൽമി P3 അ‌ൾട്ര വിൽപ്പനയ്ക്ക്

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് പി3 അ‌ൾട്രയിൽ ഉള്ളത്. ഇത്ര മികച്ച ഫീച്ചറുകൾ അ‌ടങ്ങുന്ന ഈ ഫോൺ 22999 രൂപ വിലയിൽ സ്വന്തമാക്കാനുള്ള അ‌വസരം പരിമിത കാലത്തേക്ക് മാത്രമാണ് ലഭിക്കുക. ലോഞ്ച് ഓഫർ ഏതാണ്ട് 7 ദിവസത്തിന് ശേഷം പിൻവലിക്കപ്പെടും. തുടർന്ന് ഇത് വാങ്ങണമെങ്കിൽ അ‌ടിസ്ഥാന മോഡലിന് യഥാർഥ വിലയായ 26999 രൂപ നൽകേണ്ടിവരും.

അ‌തേസമയം പി3 അ‌ൾട്ര മോഡൽ വാങ്ങാനുള്ള ബജറ്റ് ഇല്ല എങ്കിൽ ഉപയോക്താക്കൾ ഒട്ടും വിഷമിക്കേണ്ടതില്ല. കാരണം ഇതോടൊപ്പം റിയൽമി പി3 5G എന്ന മോഡലും റിയൽമി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. റിയൽമി P3 5G യുടെ 6GB + 128GB മോഡലിന് 16,999 രൂപയും, 8GB + 128GB മോഡലിന് 17,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB മോഡലിന് 19,999 രൂപയുമാണ് വില.

റിയൽമി പി3 5ജിയുടെ വിൽപ്പന മാർച്ച് 26 മുതലാണ് ആരംഭിക്കുക. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ഈ മോഡലിന് ലഭ്യമാക്കിയിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 14999 രൂപ വിലയിലും 8GB + 128GB മോഡൽ 15,999 രൂപ വിലയിലും ടോപ്പ്-എൻഡ് 8GB + 256GB മോഡൽ 17,999 രൂപ വിലയിലും സ്വന്തമാക്കാൻ സാധിക്കും.

റിയൽമി പി3 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഈ ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. 6050 എംഎം² എയ്‌റോസ്‌പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി 90 എഫ്‌പിഎസ് പിന്തുണയും ഇതിലുണ്ട്.

റിയൽമി പി3 5ജിയിലെ ആന്റിന അറേ മാട്രിക്സ് 2.0 സബ്‌വേകൾ, ഭൂഗർഭ ഗാരേജുകൾ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതികളിൽ 30% സുഗമമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 50MP മെയിൻ ക്യാമറ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Realme P3 Ultra goes on sale in India today. It is the first phone to be powered by the MediaTek Dimensity 8350 Ultra chipset. In India, the Realme P3 Ultra 5G is priced at Rs 26,999 for the 8GB + 128GB base variant, Rs 27,999 for the 8GB + 256GB variant, and Rs 29,999 for the 12GB + 256GB variant. However, due to the launch offer, the base model can be purchased for Rs 22,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X