ഇത് അൾട്രയാണ് മോനേ അൾട്ര! റിയൽമി പി3 അൾട്ര 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി തങ്ങളുടെ പി3 സീരീസിലേക്ക് നാലാമത്തെ ഫോണും അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ മാസം റിയൽമി പി3 പ്രോ, റിയൽമി പി3X എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ റിയൽമി പി3 5ജിയും പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ സീരീസിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ എന്ന നിലയിൽ റിയൽമി പി3 അൾട്ര 5ജി (realme P3 Ultra 5G) മോഡൽ പുറത്തിറക്കിയിരിക്കുന്നത്. പി3 5ജിയും പി3 അൾട്രയും മാർച്ച് 19ന് പുറത്തിറക്കുമെന്നാണ് റിയൽമി അറിയിച്ചിരുന്നത് എങ്കിലും പി3 5ജി രണ്ട് ദിവസം മുൻപേ ലോഞ്ച് ചെയ്യുകയായിരുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ര ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ആദ്യ ഫോണാണിത്. 12ജിബി വരെ റാം ഇതിനുണ്ട്. കൂടാതെ 14ജിബി വരെ റാം എക്സ്പാൻഷനുള്ള സൗകര്യവുമുണ്ട്. 6050 എംഎം² വിസി കൂളിംഗ് സിസ്റ്റം സഹിതമാണ് റിയൽമി പി3 അൾട്ര എത്തിയിരിക്കുന്നത്. 1.6 എംഎം അൾട്രാ നാരോ ബെസലുകളാണ് ഇതിനുള്ളത്.

ഇരുട്ടിൽ തിളങ്ങുന്ന ലൂണാർ ഡിസൈൻ റിയൽമി പി3 അൾട്രയുടെ ഒരു പ്രത്യേകതയാണ്. കുറഞ്ഞ വെളിച്ചത്തിൽ പച്ച നിറത്തിലുള്ള ഒരു ഹാലോ സൃഷ്ടിക്കുന്ന പ്രകാശ സംവേദനാത്മക വർണ്ണ മാറ്റം ഇതിലുണ്ട്. ഉപരിതലത്തിൽ നക്ഷത്രസമാന കണികകൾ ഉൾച്ചേർക്കുന്ന "സ്റ്റാർലൈറ്റ് ഇങ്ക് പ്രോസസ്" എന്ന സവിശേഷതയും ഈ ഡിവൈസിനുണ്ട്. നെപ്റ്റ്യൂൺ ബ്ലൂ, ഓറിയോൺ റെഡ് വേരിയന്റുകളിൽ വീഗൻ ലെതർ ഫിനിഷ് ഉണ്ട്.
റിയൽമി പി3 അൾട്ര 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 3840Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ഇതിന്റെ ശക്തികേന്ദ്രം.

മാലി-G615 MC6 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും റിയൽമി പി3 അൾട്ര വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമായുള്ള റിയൽമി യുഐ 6.0ൽ ആണ് പ്രവർത്തനം. രണ്ട് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. എഐ അൾട്രാ ക്ലാരിറ്റി 2.0, എഐ സ്നാപ്പ് മോഡ്, എഐ ഇറേസർ 2.0 എന്നിവയുമുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ നൽകിയിരിക്കുന്നത്. അതിൽ 50MP 1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പർച്ചർ, OIS, 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ സോണി IMX480 സെൻസർ, f/2.45 അപ്പർച്ചർ എന്നിവയുള്ള 16MP ക്യാമറയും നൽകിയിട്ടുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G (n1/n2/n3/n5/n7/n8/n12/n20/n26/n28/n38/n40/n41/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4 (ഭാവിയിൽ ബ്ലൂടൂത്ത് 6.0 വരെയുള്ള OTA അപ്‌ഡേറ്റുകൾക്കുള്ള പിന്തുണ), GPS/ GLONASS/ Beidou, യുഎസ്ബി ടൈപ്പ് സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP66 + IP68 + IP69 റേറ്റിങ്, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 163.10×76.90×7.38mm (ഗ്ലോയിംഗ് ലൂണാർ വൈറ്റ്) / 7.47mm (നെപ്റ്റ്യൂൺ ബ്ലൂ, ഓറിയോൺ റെഡ്) വലിപ്പവും 183 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
റിയൽമി P3 അൾട്രാ 5Gയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 26,999 രൂപയും, 8GB + 256GB വേരിയന്റിന് 27,999 രൂപയും, 12GB + 256GB വേരിയന്റിന് 29,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ 1,000 രൂപ എക്സ്ചേഞ്ച് ഓഫർ ലഭ്യമാണ്. അതിനാൽ 4000 രൂപ വിലക്കുറവിൽ തുടക്കത്തിൽ ഈ വേരിയന്റുകൾ ലഭ്യമാകും.
ബാങ്ക് ഡിസ്കൗണ്ടിന് പുറമേ, 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ, 1 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി എന്നിവയും റിയൽമി പി3 അൾട്ര 5ജിക്ക് ലഭ്യമാണ്. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ നിന്ന് ഇന്ന് (മാർച്ച് 19) ഉച്ചയ്ക്ക് 2 മണി മുതൽ പ്രീ-ഓർഡർ ചെയ്യാം. പൊതു വിൽപ്പന മാർച്ച് 25 മുതലാണ് ആരംഭിക്കുക.


Click it and Unblock the Notifications








