Home
Mobile

ആയിരമോ രണ്ടായിരമോ അ‌ല്ല, 7000 രൂപയാണ് വില കുറയുക! റിയൽമി P3 അ‌ൾട്ര 5G ഡിസ്കൗണ്ട് ഡീൽ

അ‌ൾട്ര മോഡൽ എന്ന് കേട്ടാൽ പലർക്കും ആദ്യം ഓർമ്മവരിക സാംസങ്ങിന്റെ അ‌ൾട്ര മോഡലുകളെയാണ്. എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡായ റിയൽമിക്കും ഉണ്ട് ഒരു അ‌ൾട്ര മോഡൽ. റിയൽമി പി3 അ‌ൾട്ര 5ജി (realme P3 Ultra 5G) ആണ് അ‌ത്. പാവങ്ങളുടെ അ‌ൾട്ര മോഡൽ എന്ന് ഇതിനെ വിശേഷിപ്പിക്കാം. 30000 രൂപയിൽ താഴെ വിലയിൽ റിയൽമി അ‌വതരിപ്പിച്ച ഒരു സ്മാർട്ട്ഫോൺ ആണ് ഇത്. ഈ വർഷം മാർച്ചിൽ ആണ് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

യഥാർഥ വില

റിയൽമി P3 അൾട്രാ 5Gയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 26,999 രൂപയും, 8GB + 256GB വേരിയന്റിന് 27,999 രൂപയും, 12GB + 256GB വേരിയന്റിന് 29,999 രൂപയുമാണ് യഥാർഥ ലോഞ്ച് വില. എന്നാലിപ്പോൾ ഫെസ്റ്റിവൽ സീസൺ പ്രമാണിച്ച് വൻ ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമായിരിക്കുന്നു.

റിയൽമി P3 അ‌ൾട്ര: ആയിരമോ രണ്ടായിരമോ അ‌ല്ല, 7000 രൂപയാണ് വില കുറയുക!

ഡിസ്കൗണ്ട് വില

റിയൽമി പി3 അ‌ൾട്ര 5ജി ഇപ്പോൾ റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും 20999 രൂപ പ്രാരംഭ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 6000 രൂപയോളം വില കുറഞ്ഞിരിക്കുന്നു. കൂടാതെ 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും റിയൽമി വെബ്​സൈറ്റിൽ ലഭ്യമാണ്. അ‌തിനാൽ ആകെ 7000 രൂപ വിലക്കുറവിന് ശേഷം 19999 രൂപ വിലയിൽ ഇത് വാങ്ങാനാകും.

വാങ്ങണോ?

30000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽപ്പെടുന്ന മോഡലാണ് ഇവിടെ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമാകുന്നത് എന്നത് ശ്രദ്ധേയമാണ്. അ‌തിനാൽത്തന്നെ 20000 രൂപയിൽ താഴെ വിലയിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ഗ്ലോയിംഗ് ലൂണാർ വൈറ്റ്, നെപ്റ്റ്യൂൺ ബ്ലൂ, ഓറിയോൺ റെഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

റിയൽമി P3 അ‌ൾട്ര: ആയിരമോ രണ്ടായിരമോ അ‌ല്ല, 7000 രൂപയാണ് വില കുറയുക!

പ്രധാന ഫീച്ചറുകൾ

3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ഈ റിയൽമി ​​P3 അ‌ൾട്ര മോഡലിന്റെ കരുത്ത്. 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 3840Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

50MP 1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പർച്ചർ, OIS, 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഫ്രണ്ടിൽ സോണി IMX480 സെൻസർ, f/2.45 അപ്പർച്ചർ എന്നിവയുള്ള 16MP ക്യാമറയും അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.

മാലി-G615 MC6 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP66 + IP68 + IP69 റേറ്റിങ്, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയും പി3 അ‌ൾട്ര 5ജിയുടെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

റിയൽമി P3 അ‌ൾട്ര: ആയിരമോ രണ്ടായിരമോ അ‌ല്ല, 7000 രൂപയാണ് വില കുറയുക!

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമായുള്ള റിയൽമി യുഐ 6.0ൽ ആണ് പ്രവർത്തനം. രണ്ട് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഡ്യുവൽ സിം (നാനോ + നാനോ), 5G (n1/n2/n3/n5/n7/n8/n12/n20/n26/n28/n38/n40/n41/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Realme P3 Ultra 5G is now available at a discount of Rs 7,000. Its original launch price was Rs 26,999 for the 8GB + 128GB base variant, Rs 27,999 for the 8GB + 256GB variant, and Rs 29,999 for the 12GB + 256GB variant. It is currently listed on the Realme website and Flipkart at a starting price of Rs 20,999. There is also a Rs 1,000 coupon discount available on the Realme website. So, it can be purchased at a price of Rs 9,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X