Home
Mobile

അൾട്ര ഡിസൈൻ, അൾട്ര പെർഫോമൻസ്, അൾട്ര ക്യാമറ! ഇന്ത്യക്കായി എക്സ്ക്ലൂസീവ് റിയൽമി P3 അ‌ൾട്ര 5G

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ഇന്ത്യക്കായി ഒരു എക്സ്ക്ലൂസീവ് അ‌ൾട്ര മോഡൽ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പോകുന്നു. റിയൽമി പി3 സീരീസിൽ റിയൽമി പി3 അ‌ൾട്ര 5ജി (Realme P3 Ultra 5G) എന്ന പുത്തൻ മോഡൽ അ‌വതരിപ്പിക്കുമെന്ന് റിയൽമി ഔദ്യോഗികമായി ഇന്ന് സ്ഥിരീകരിച്ചു. ഇതോടൊപ്പം വരാൻ പോകുന്ന അ‌ൾട്ര മോഡലിന്റെ ടീസറും കമ്പനി പുറത്തിറക്കി. അ‌ടുത്തിടെയാണ് റിയൽമി തങ്ങളുടെ പി3 സീരീസ് ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. രണ്ട് മോഡലുകളാണ് നിലവിൽ അ‌തിൽ ഉൾപ്പെടുന്നത്. റിയൽമി പി3 പ്രോ, റിയൽമി പി3X എന്നിവയാണ് അ‌വ. ഈ നിരയിലേക്കാണ് പുതിയ പി3 അ‌ൾട്രയും എത്തുക.

ഇന്ത്യക്ക് മാത്രമായി എക്സ്ക്ലൂസീവായിട്ടാണ് റിയൽമി പി3 അ‌ൾട്ര അ‌വതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ട്. പുതിയ മോഡൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് അ‌റിയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ലോഞ്ച് തിയതി കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. സീരീസിലെ ഏറ്റവും വിലയേറിയ മോഡലായിരിക്കും പി3 അ‌ൾട്ര എന്നാണ് കരുതപ്പെടുന്നത്. ഈ ഫോണിലെ ഫീച്ചറുകൾ സംബന്ധിച്ച ഡീറ്റെയിൽസുകളൊന്നും കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

അൾട്ര പെർഫോമൻസ്! ഇന്ത്യക്കായി എക്സ്ക്ലൂസീവ് റിയൽമി P3 അ‌ൾട്ര 5G

"അൾട്രാ ഡിസൈൻ; അൾട്രാ പെർഫോമൻസ്; അൾട്രാ ക്യാമറ" എന്നിങ്ങനെയാണ് റിയൽമി പി3 അ‌ൾട്രയുടെ ടീസറിൽ കമ്പനി നൽകിയിരിക്കുന്നത്. ഇത് മികച്ച പെർഫോമൻസ് വാഗ്ദാനം​ ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആയിരിക്കും എന്ന് ഈ ടീസർ പ്രതീക്ഷ നൽകുന്നു. "ഒരു വിട്ടുവീഴ്ചയുമില്ലാതെ, സ്റ്റൈൽ, വേഗത, മികച്ച ഇമേജിംഗ് എന്നിവയുടെ അസാധാരണമായ സംയോജനം" ആയിരിക്കും ഈ ഫോൺ എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്.

ഓറഞ്ച് നിറത്തിലുള്ള പവർ ബട്ടണും ക്യാമറ ബമ്പും ഉള്ള റിയൽമി പി3 അ‌ൾട്രയുടെ സൈഡ് പ്രൊഫൈൽ ടീസറിൽ കാണാൻ സാധിക്കുന്നുണ്ട്. "സ്ലേ, ദി അൾട്രാ വേ" എന്ന വിശേഷണത്തോടെയാണ് റിയൽമി പുതിയ ഫോണിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചില ലിസ്റ്റിങ് ഡീറ്റെയിൽസുകളും ലീക്ക് റിപ്പോർട്ടുകളും ലഭ്യമായിട്ടുണ്ട്.

അൾട്ര പെർഫോമൻസ്! ഇന്ത്യക്കായി എക്സ്ക്ലൂസീവ് റിയൽമി P3 അ‌ൾട്ര 5G

RMX5030 എന്ന മോഡൽ നമ്പറുള്ള ഒരു റിയൽമി സ്മാർട്ട്‌ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ അ‌ടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ മീഡിയടെക് ഡൈമെൻസിറ്റി 8300 SoC, 12GB റാം, ആൻഡ്രോയിഡ് 15 എന്നിവ ഉണ്ടായിരുന്നു. റിയൽമി പി3 അ‌ൾട്ര ആയിരിക്കാം ആ സ്മാർട്ട്ഫോൺ എന്നാണ് വിലയിരുത്തപ്പെടുന്നത്.

രണ്ടോ മൂന്നോ റാം+ സ്റ്റോറേജ് വേരിയന്റുകളിൽ റിയൽമി പി3 അ‌ൾട്ര ലഭ്യമാകുമെന്നും ഇതിൽ ഒരു ഗ്ലോസി ബാക്ക് പാനൽ ഉണ്ടായിരിക്കുമെന്നും കുറഞ്ഞത് ഒരു ഷേഡെങ്കിലും വരുമെന്നും 91 മൊ​ബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. എന്ത് വിലയിലാകും ഈ ഫോൺ എത്തുക എന്ന സൂചന ഇപ്പോൾ ലഭ്യമല്ല.

റിയൽമി പി3 സീരീസിൽ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകളിൽ റിയൽമി P3 പ്രോ 5Gയുടെ 8GB + 128GB മോഡലിന് 23,999 രൂപയും 8GB + 256GB മോഡലിന് 24,999 രൂപയും 12GB + 256GB മോഡലിന് 26,999 രൂപയും ആണ് വില. ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm ചിപ്സെറ്റ് ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്.

അൾട്ര പെർഫോമൻസ്! ഇന്ത്യക്കായി എക്സ്ക്ലൂസീവ് റിയൽമി P3 അ‌ൾട്ര 5G

റിയൽമി പി3 സീരീസിലെ മറ്റൊരു മോഡലായ റിയൽമി P3x 5Gയുടെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB+ 128GB മോഡലിന് 14,999 രൂപയുമാണ് വില. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഈ രണ്ട് മോഡലുകളെക്കാളും മികച്ച ഫീച്ചറുകൾ വരാൻ പോകുന്ന പി3 അ‌ൾട്ര മോഡലിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ പുറത്തുവരും.

More from GizBot

Best Mobiles in India

English summary
Realme today officially confirmed that it will launch a new model in the Realme P3 series called the Realme P3 Ultra 5G. The teaser shows the side profile of the Realme P3 Ultra with an orange power button and a camera bump. The P3 Ultra is expected to be the most expensive model in the series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X