ഇപ്പോൾ രാശി 12999 രൂപ ആണെന്ന് തോന്നുന്നു! റിയൽമി P3x 5G വിൽപ്പന തുടങ്ങി
15000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് വിവിധ ബ്രാൻഡുകൾ ഇപ്പോൾ 5ജി ഫോണുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട ഗാലക്സി എം16 5ജി ആണ് അതിലെ ഒടുവിലത്തെ കണ്ണി. അധികം വൈകാതെ തന്നെ അക്കൂട്ടത്തിലേക്ക് വിവോ T4x 5ജിയും (ലോഞ്ച് മാർച്ച് 5ന്) എത്തും. എന്നാൽ ഇവർക്കെല്ലാം മുന്നേ ഒരാൾ ഈ കളത്തിൽ എത്തിക്കഴിഞ്ഞു. റിയൽമി തങ്ങളുടെ പി സീരീസിൽ പുതിയതായി അവതരിപ്പിച്ച റിയൽമി പി3x 5ജി (Realme P3x 5G) ആണത്.
കഴിഞ്ഞ ആഴ്ചയാണ് റിയൽമി പി3 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. രണ്ട് മോഡലുകളാണ് അതിൽ ഉണ്ടായിരുന്നത്, റിയൽമി പി3 പ്രോ 5ജിയും റിയൽമി പി3എക്സ് 5ജിയും. ഇതിൽ പ്രോ മോഡലിന്റെ വിൽപ്പന ഫെബ്രുവരി 25 മുതൽ തന്നെ ആരംഭിച്ചിരുന്നു. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലാണ് പ്രോ മോഡൽ അവതരിപ്പിക്കപ്പെട്ടത്.

റിയൽമി P3 പ്രോ 5Gയുടെ 8GB+ 128GB മോഡലിന് 23,999 രൂപയും 8GB + 256GB മോഡലിന് 24,999 രൂപയും 12GB + 256GB മോഡലിന് 26,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ ഇവ യഥാക്രമം 21,999 രൂപ, 22999 രൂപ, 24999 രൂപ വിലകളിൽ വാങ്ങാനാകും.
പി3 പ്രോ മോഡലിന് പിന്നാലെ റിയൽമി പി3x 5ജിയും ഇന്ന് മുതൽ (ഫെബ്രുവരി 28) ഓപ്പൺ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ 15000 രൂപയിൽ താഴെ വിലയിലെത്തുന്ന ഫോണുകളിൽ അധികവും സ്വീകരിക്കുന്ന അടിസ്ഥാന വില 13999 രൂപയാണ്. മത്സരം ശക്തമായതിനാലാണ് ഇത്. ഇതു കൂടാതെ ബാങ്ക് ഡിസ്കൗണ്ട് കൂടി എത്തുമ്പോൾ വില വീണ്ടും കുറയും. റിയൽമി പി3x 5ജിയുടെ കാര്യത്തിലും കാര്യങ്ങൾ അങ്ങനെ തന്നെയാണ്.

റിയൽമി P3x 5Gയുടെ 6GB+ 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB+ 128GB മോഡലിന് 14,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ തുടക്കത്തിൽ ഇത് യഥാക്രമം 12999 രൂപ, 13999 രൂപ വിലകളിൽ വാങ്ങാനാകും. റിയൽമി വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് ഇത് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
റിയൽമി P3x 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് റിയൽമി P3x 5Gയുടെ കരുത്ത്. 120Hz ഡൈനാമിക് റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവ ഇതിലുണ്ട്.
ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4x റാം, 10GB വരെ വെർച്വൽ റാം, 128GB / 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ റിയൽമി പി3എക്സ് 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള UI 6.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അതിൽ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഷോക്ക് പ്രതിരോധം എന്നീ ഫീച്ചറുകളും ഇതിൽ നൽകിയിരിക്കുന്നു.
ഡ്യുവൽ സിം (നാനോ+ നാനോ+ മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, USB ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, 165.7×76.22×7.94mm വലിപ്പം, 197 ഗ്രാം ഭാരം എന്നിവയാണ് മറ്റ് ഫീച്ചറുകൾ. പാറ്റേണുകളുള്ള ലൂണാർ സിൽവർ നിറത്തിലാണ് ഫോൺ വരുന്നത്, മിഡ്‌നൈറ്റ് ബ്ലൂ, സ്റ്റെല്ലാർ പിങ്ക് പതിപ്പിൽ വീഗൻ ലെതർ ഫിനിഷും ഉണ്ട്.


Click it and Unblock the Notifications








