Home
Mobile

വില 15000 രൂപയിൽ താഴെ! സാധാരണക്കാരുടെ മനസിളക്കും ഫീച്ചറുകളുമായി റിയൽമി P3x 5G എത്തി

15000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കിടിലൻ ഒരു സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച് റിയൽമി. റിയൽമിയുടെ പി3 സീരീസിന്റെ ഭാഗമായി റിയൽമി പി3എക്സ് 5ജി (realme P3x 5G) എന്ന മോഡലാണ് കമ്പനി പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ പരിഗണിക്കുന്നവർക്കായി റിയൽമി പി3 പ്രോ 5ജിയും ​ഇതോടൊപ്പം ലോഞ്ച് ചെയ്തിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്സെറ്റ് കരുത്താക്കിയാണ് റിയൽമി P3x 5ജി എത്തിയിരിക്കുന്നത്. ഇതോടൊപ്പം, 10GB വരെ വെർച്വൽ റാം അ‌ടക്കമുള്ള ഫീച്ചറുകളും ഈ ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്.

റിയൽമി P3x 5ജിയുടെ പ്രധാന ഫീച്ചറുകൾ: 45/48/50/60/90/120Hz ഡൈനാമിക് റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 240Hz ടച്ച് സാമ്പിൾ റേറ്റ് സഹിതമാണ് ഈ ഡിസ്പ്ലേ എത്തുന്നത്.

വില 15000 രൂപയിൽ താഴെ! മനസിളക്കും ഫീച്ചറുകളുമായി റിയൽമി P3x 5G എത്തി

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് റിയൽമി P3x 5Gയുടെ കരുത്ത്. ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4x റാം, 10GB വരെ വെർച്വൽ റാം, 128GB / 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ റിയൽമി നൽകിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും റിയൽമി P3x 5Gയിൽ ഉണ്ട്.

വില 15000 രൂപയിൽ താഴെ! മനസിളക്കും ഫീച്ചറുകളുമായി റിയൽമി P3x 5G എത്തി

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള UI 6.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, പൊടി- വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഷോക്ക് പ്രതിരോധം എന്നീ ഫീച്ചറുകളും ഇതിൽ നൽകിയിരിക്കുന്നു.

5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നിവാണ് റിയൽമി P3x 5Gയുടെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി സഹിതമാണ് ഈ ഫോൺ എത്തുന്നത്.

165.7×76.22×7.94mm വലിപ്പവും 197 ഗ്രാം ഭാരവുമാണ് റിയൽമി P3x 5Gക്ക് ഉള്ളത്. റിയർ പാനലിൽ പാറ്റേണുകളുള്ള ലൂണാർ സിൽവർ നിറത്തിലാണ് ഫോൺ വരുന്നത്, മിഡ്‌നൈറ്റ് ബ്ലൂ, സ്റ്റെല്ലാർ പിങ്ക് പതിപ്പിൽ വീഗൻ ലെതർ ഫിനിഷും ഉണ്ട്. ലോഞ്ച് ഓഫർ സഹിതം എത്തുന്നതിനാൽ തുടക്കത്തിൽ വൻ വിലക്കുറവിൽ ഈ ഫോൺ വാങ്ങാനാകും.

വില 15000 രൂപയിൽ താഴെ! മനസിളക്കും ഫീച്ചറുകളുമായി റിയൽമി P3x 5G എത്തി

റിയൽമി P3x 5Gയുടെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB+ 128GB മോഡലിന് 14,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ തുടക്കത്തിൽ ഇത് യഥാക്രമം 12999 രൂപ, 13999 രൂപ വിലകളിൽ വാങ്ങാനാകും. ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 12 മുതലാണ് ഓപ്പൺസെയിൽ ആരംഭിക്കുക. റിയൽമി വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാം.

Best Mobiles in India

English summary
Realme P3x 5G has been launched in India in the Realme P3 series. The 6GB+128GB base variant of the Realme P3x 5G is priced at Rs 13,999 and the 8GB+128GB model is priced at Rs 14,999. However, there is a bank discount of Rs 1000 as part of the launch offer. So, it can be purchased initially at Rs 12,999 and Rs 13,999 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X