Home
Mobile

ബജറ്റ് 5G ഫോൺ! 13999 രൂപയുടെ റിയൽമി 5G ഫോൺ 10999 രൂപയ്ക്ക് വാങ്ങാം; മോഡൽ ഏതെന്ന് അ‌റിയണ്ടേ

ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് റിയൽമി 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ അ‌വതരിപ്പിച്ച റിയൽമി പി3x 5ജി (realme P3x 5G) ഇപ്പോൾ 10999 രൂപ വിലയിൽ വാങ്ങാനാകും. ഈ വർഷം ഫെബ്രുവരിയിൽ റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് ഇത്. ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി 13x 5ജിയുടെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB+ 128GB മോഡലിന് 14,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭ്യമായതിനാൽ തുടക്കത്തിൽ ഇത് പരിമിതകാലത്തേക്ക് 12999 രൂപയ്ക്ക് വാങ്ങാൻ സാധിച്ചിരുന്നു.

ലോഞ്ച് ചെയ്ത് മാസങ്ങൾക്കിപ്പുറം റിയൽമി 13x 5ജിയുടെ വില കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ അ‌ടിസ്ഥാന വേരിയന്റ് 11999 രൂപ വിലയിലാണ് ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തേസമയം റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 500 രൂപ കൂപ്പൺ ഡിസ്കൗണ്ട് സഹിതം 11499 രൂപ വിലയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ബജറ്റ് 5G ഫോൺ! 13999 രൂപയുടെ റിയൽമി 5G ഫോൺ 10999 രൂപയ്ക്ക് വാങ്ങാം

500 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും നിലവിൽ റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിലെക്കാൾ വിലക്കുറവിൽ റിയൽമി പി3x 5ജി ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വാങ്ങാൻ ലഭ്യമാണ്. 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ഈ സ്മാർട്ട്ഫോണിന് ലഭ്യമാണ്. അ‌തിനാൽ ഉപയോക്താക്കൾക്ക് ഇതിൽ തങ്ങൾക്ക് ഇഷ്ടമുള്ള പ്ലാറ്റ്ഫോമിൽ നിന്ന് ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ

6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 45/ 48/ 50/ 60/ 90/ 120Hz ഡൈനാമിക് റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റും സഹിതം എത്തുന്നു. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ബജറ്റ് 5G ഫോൺ! 13999 രൂപയുടെ റിയൽമി 5G ഫോൺ 10999 രൂപയ്ക്ക് വാങ്ങാം

f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും റിയൽമി P3x 5Gയിൽ ഉണ്ട്. ആം മാലി-G57 MC2 ജിപിയുവും ഈ ബജറ്റ് 5ജി ഫോണിൽ ഉണ്ട്.

6GB / 8GB LPDDR4x റാം, 10GB വരെ വെർച്വൽ റാം, 128GB / 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും റിയൽമി പി3 എക്സ് 5ജി വാഗ്ദാനം ചെയ്യുന്നു.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള UI 6.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, പൊടി- വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഷോക്ക് പ്രതിരോധം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നീ ഫീച്ചറുകളും ഇതിൽ നൽകിയിരിക്കുന്നു.

ബജറ്റ് 5G ഫോൺ! 13999 രൂപയുടെ റിയൽമി 5G ഫോൺ 10999 രൂപയ്ക്ക് വാങ്ങാം

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും റിയൽമി P3x 5Gയുടെ പ്രധാന ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
The price of Realme 13x 5G has been reduced. The base variant is now listed on Amazon and Flipkart at Rs 11,999. Meanwhile, the phone is listed on Realme's official website at Rs 11,499 with a coupon discount of Rs 500. Since there is a bank discount of Rs 1,000 available on Amazon and Flipkart, it can be purchased at a price of Rs 10,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X