നാളെ ഇറങ്ങുന്ന റിയൽമി 5G ഫോണിന്റെ വിലയും ഫീച്ചറുകളും ഇന്നേ എത്തി; P4 സീരീസ് എത്തുക പവറോടെ തന്നെ
റിയൽമിയുടെ പി സീരീസിലെ പുതിയ സ്മാർട്ട്ഫോണുകളായ റിയൽമി പി4 5ജി (realme P4 5G), റിയൽമി പി4 പ്രോ 5ജി (realme P4 Pro 5G) എന്നിവ ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് എത്തുകയാണ്. റിയൽമി പി4 സീരീസിന്റെ ലോഞ്ച് കമ്പനി നേരത്തെതന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രധാന സംഭവം ലോഞ്ചിന് മുൻപ് തന്നെ റിയൽമി പി4 5ജിയുടെ വിലയും പ്രധാന ഫീച്ചറുകളും പുറത്തുവന്നിരിക്കുന്നു എന്നതാണ്. ഡെഡിക്കേറ്റഡ് ചിപ് സഹിതം 17499 രൂപ വിലയിൽ റിയൽമി പി4 5ജി വാങ്ങാൻ സാധിക്കുമെന്ന് കമ്പനിയുടെ ഇന്ത്യയിലെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഫ്രാൻസിസ് വോങ് വെളിപ്പെടുത്തിയിരിക്കുന്നു.
ഫീച്ചറുകളുടെ കാര്യത്തിൽ എതിരാളികളുടെ സ്മാർട്ട്ഫോണുകളെ വെല്ലുവിളിക്കാൻ റിയൽമി പി4 5ജിക്ക് കരുത്തുണ്ട് എന്ന് വ്യക്തമാക്കിക്കൊണ്ട് ചില ഫീച്ചറുകളും ഫ്രാൻസിസ് വോങ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. റിയൽമി പി4 സീരീസിനായി കാത്തിരുന്നവർക്ക് ലോഞ്ചിന് മുൻപ് തന്നെ വരാൻ പോകുന്ന ഫോണിനെക്കുറിച്ച് ഒരു ഐഡിയ ലഭിക്കാൻ ഇത് സഹായിക്കുന്നു.

ഡൈമെൻസിറ്റി 7400 അൾട്രാ 5G ചിപ്സെറ്റ്
റിയൽമി പി4 5ജിയിൽ ഡ്യുവൽ-ചിപ്പ് ആർക്കിടെക്ചർ ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G ചിപ്സെറ്റ് കരുത്താക്കിയാണ് റിയൽമി പി4 5ജി എത്തുക. ഇത് ഒരു പിക്സൽവർക്ക്സ് വിഷ്വൽ പ്രോസസറുമായി സംയോജിപ്പിക്കുന്നു. മെച്ചപ്പെട്ട വിഷ്വൽ പ്രകടനം, സുഗമമായ ഗെയിംപ്ലേ, മികച്ച ഫ്രെയിം സ്ഥിരത എന്നിവ 20000 രൂപയിൽ താഴെ വിലയുള്ള സെഗ്മെന്റിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് ഈ കോൺഫിഗറേഷൻ.
7000mAh ടൈറ്റൻ ബാറ്ററി
റിയൽമി P4 5Gയിൽ 80W അൾട്രാ ചാർജിങ് പിന്തുണയോടെ 7000mAh ടൈറ്റൻ ബാറ്ററിയാണ് നൽകിയിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് 11 മണിക്കൂർ വരെ BGMI ഗെയിംപ്ലേ നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. AI സ്മാർട്ട് ചാർജിങ്, ഗെയിമിംഗിനുള്ള ബൈപാസ് ചാർജിങ്, റിവേഴ്സ് ചാർജിങ് തുടങ്ങിയ ഫീച്ചറുകളും ഈ ഫോണിൽ ഉണ്ട്.

144Hz ഹൈപ്പർഗ്ലോ AMOLED ഡിസ്‌പ്ലേ
6.77 ഇഞ്ച് FHD+ 144Hz ഹൈപ്പർഗ്ലോ AMOLED ഡിസ്‌പ്ലേ സഹിതമാണ് റിയൽമി പി4 5ജി എത്തുന്നത്. ചില സാഹചര്യങ്ങളിൽ ഈ സ്‌ക്രീനിന് 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ഉണ്ട്. HDR10+ പിന്തുണ, 3840Hz PWM ഡിമ്മിങ്, ഹാർഡ്‌വെയർ-ലെവൽ ബ്ലൂ ലൈറ്റ് റിഡക്ഷൻ എന്നിവയും ഇതിലെ ഡിസ്പ്ലേയുടെ ഫീച്ചറുകളിൽപ്പെടുന്നു.
50MP പ്രൈമറി ക്യാമറ
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിൽമി പി4 5ജി വാഗ്ദാനം ചെയ്യുക. അിതൽ 50MP പ്രൈമറി സെൻസറും 8MP അൾട്രാ-വൈഡ് ലെൻസും അടങ്ങുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP IMX480 ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. 4K റെസല്യൂഷൻ വരെ വീഡിയോ ക്യാപ്‌ചർ പിന്തുണയും AI ലാൻഡ്‌സ്‌കേപ്പ് പോലുള്ള AI- പിന്തുണയുള്ള ഫോട്ടോഗ്രാഫി മോഡുകളും ഇതിലുണ്ട്.
മൂന്ന് കളർ ഓപ്ഷനുകൾ, IP65 + IP66 റേറ്റിങ്
റിയൽമി P4 5ജിക്ക് മെറ്റൽ ഹാർട്ട് ഡിസൈനാണ് നൽകിയിരിക്കുന്നത്. സ്റ്റീൽ ഗ്രേ, എഞ്ചിൻ ബ്ലൂ, ഫോർജ് റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. IP65 + IP66 റേറ്റിങ് സഹിതമാണ് ഈ സ്റ്റാന്റേർഡ് മോഡൽ എത്തുക. 7000mm² എയർഫ്ലോ VC കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്.

വിലയും ലഭ്യതയും
റിയൽമി പി4 5ജി 17499 രൂപ വിലയിൽ ലഭ്യമാകും എന്നാണ് ഫ്രാൻസിസ് വോങ് വെളിപ്പെടുത്തിയിരിക്കുന്നത് എങ്കിലും ഇത് ലോഞ്ച് ഓഫർ സഹിതമുള്ള വില ആകാനാണ് സാധ്യത. ഇതിന്റെ യഥാർഥ വില 19999 രൂപ ആകാനാണ് സാധ്യത. ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഇത് വാങ്ങാനാകും.


Click it and Unblock the Notifications








