ഹാപ്പി ഹാപ്യേയ്..! 7000mAh ബാറ്ററി, IP65 + IP66 റേറ്റിങ്, 50MP ക്യാമറ; പുതുവർഷത്തിൽ വാങ്ങാൻ ഇത് സെറ്റാണ്
പുതുവർഷത്തിൽ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കൾക്ക് 20000 രൂപയിൽ താഴെ വിലയിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. അതിൽ ഈ വർഷം ഓഗസ്റ്റിൽ ലോഞ്ച് ചെയ്യപ്പെട്ട ഒരു റിയൽമി 5ജി ഫോണും ഉൾപ്പെടും, റിയൽമി പി4 സീരീസിൽ അവതരിപ്പിക്കപ്പെട്ട റിയൽമി പി4 5ജി (realme P4 5G) ആണ് അത്. ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് ഉണ്ടായിരുന്ന അതേ വിലയിൽ തന്നെയാണ് ഈ ഫോൺ ഇപ്പോഴും റിയൽമി വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ നിലവിൽ ലഭ്യമല്ല.
നേരത്തെ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില കൂട്ടിക്കൊണ്ടിരിക്കുന്നതിനാൽ, ഈ റിയൽമി 5ജി ഫോൺ ലോഞ്ച് സമയത്തെ അതേ വിലയിൽ കിട്ടുന്നത് തന്നെ വലിയകാര്യമാണ് എന്ന് ആശ്വസിക്കാം. റിയൽമി P4 5ജിയുടെ 6GB+128GB അടിസ്ഥാന വേരിയന്റിന് 18,499 രൂപയും 8GB + 128GB വേരിയന്റിന് 19,499 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 21,499 രൂപയും ആണ് വില.

നിലവിൽ റിയൽമി സ്റ്റോറിലും ഫ്ലിപ്പ്കാർട്ടിലും യഥാർഥ വിലയിൽ തന്നെയാണ് റിയൽമി പി4 5ജി വേരിയന്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ ആക്സിസ്ബാങ്ക് ഫ്ലിപ്പ്കാർട്ട് ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 750 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇത് പ്രയോജനപ്പെടുത്താനായാൽ അടിസ്ഥാന മോഡൽ 17,749 രൂപ വിലയിൽ വാങ്ങാനാകും.
ഇത് കൂടാതെ 5ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന മറ്റ് ചില ബാങ്ക് ഡിസ്കൗണ്ടുകളും റിയൽമി പി4 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. കൂടാതെ എക്സ്ചേഞ്ച് സൗകര്യവുമുണ്ട്. സ്റ്റീൽ ഗ്രേ, എഞ്ചിൻ ബ്ലൂ, ഫോർജ് റെഡ് എന്നീ കളർഓപ്ഷനുകളിലാണ് റിയൽമി പി4 5ജി വാങ്ങാനാകുക.

പ്രധാന ഫീച്ചറുകൾ
ഡ്യുവൽ ചിപ് സിസ്റ്റം ഉണ്ട് എന്നതാണ് ഈ റിയൽമി പി4 5ജി മോഡലിന്റെ പ്രധാന നേട്ടം. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ കരുത്തിനൊപ്പം ഹൈപ്പർ വിഷൻ AI ചിപ് കൂടി എത്തുന്നതിനാൽ ഇത് ശക്തനായ ഒരു സ്മാർട്ട്ഫോണായി മാറുന്നു എന്ന് കമ്പനി പറയുന്നു.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ആണ് റിയൽമി പി4 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അതിൽ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ- വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. ഒപ്പം 16MP ഫ്രണ്ട് ക്യാമറയും (സോണി IMX480 സെൻസർ, f/2.4 അപ്പേർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz വരെ PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. ഒപ്പം ഗ്രാഫിക്സിനായി മാലി-G615 MC2 GPU, 6GB / 8GB LPDDR4X റാം, 14GB വരെ വെർച്വൽ റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്.

IP65 + IP66 റേറ്റിങ്, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ഗെയിമിംഗിനുള്ള ബൈപാസ് ചാർജിംഗ്, റിവേഴ്‌സ് ചാർജിംഗ്, 7000 എംഎം² എയർഫ്ലോ വിസി കൂളിംഗ് സിസ്റ്റംഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 -ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








