Home
Mobile

15000 രൂപ വിലയിൽ പുതിയ 5G ഫോൺ നോക്കുന്നുണ്ടെങ്കിൽ ഇത് നോക്കൂ! 7000mAh ബാറ്ററിയുമായി റിയൽമി P4 5G റെഡി

പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ നിര ഇപ്പോഴും വളരെ വലുതാണ്. അ‌തിനാൽത്തന്നെ ദിവസവും പുതിയ 5ജി ഫോണുകൾ വന്നുകൊണ്ടേയിരിക്കുന്നു.15000 രൂപയോട് അ‌ടുത്ത വിലയിൽ ഒരു 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അ‌വർക്ക് ഇന്ന് മുതൽ പരിഗണിക്കാൻ ഒരു പുതിയ ഓപ്ഷൻ കൂടി ലഭ്യമായിരിക്കുന്നു. റിയൽമി കഴിഞ്ഞ ആഴ്ച അ‌വതരിപ്പിച്ച പി4 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ റിയൽമി പി4 5ജി (Realme P4 5G) ആണ് ഇന്ന് മുതൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

എവിടെ നിന്ന് വാങ്ങാനാകും, വില എന്ത്

ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, മെയിൻലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും. റിയൽമി P4 5ജിയുടെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 18,499 രൂപയും 8GB + 128GB വേരിയന്റിന് 19,499 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 21,499 രൂപയും ആണ് വില.

15000 രൂപ വിലയിൽ പുതിയ 5G ഫോൺ നോക്കുന്നുണ്ടെങ്കിൽ ഇത് നോക്കൂ!

ലോഞ്ച് ഓഫർ

റിയൽമി പി4 5ജി വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് 2,500 ബാങ്ക് ഡിസ്കൗണ്ടും 1,000 എക്സ്ചേഞ്ച് ഡിസ്കൗണ്ടും ആണ് ലഭ്യമാകുക. ഇതിൽ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 15999 രൂപ, 16999 രൂപ, 18999 രൂപ വിലകളിൽ വാങ്ങാനാകും.

സ്റ്റീൽ ഗ്രേ, എഞ്ചിൻ ബ്ലൂ, ഫോർജ് റെഡ് എന്നീ കളർഓപ്ഷനുകളിലാണ് റിയൽമി പി4 5ജി വാങ്ങാനാകുക. ഇതിനെക്കാൾ ഉയർന്ന മോഡലാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ 20000 രൂപയിൽ താഴെ വിലയിൽ അ‌ടിസ്ഥാന മോഡൽ ലഭ്യമാകുന്ന റിയൽമി പി4 പ്രോ 5ജി പിന്നാലെ എത്തുന്നുണ്ട്. ഓഗസ്റ്റ് 27 മുതലാണ് പ്രോ മോഡലിന്റെ വിൽപ്പന ആരംഭിക്കുക.

15000 രൂപ വിലയിൽ പുതിയ 5G ഫോൺ നോക്കുന്നുണ്ടെങ്കിൽ ഇത് നോക്കൂ!

റിയൽമി പി4 5ജിയുടെ പ്രധാന നേട്ടമായി കമ്പനി എടുത്തുകാണിക്കുന്നത് ഡ്യുവൽ ചിപ് സിസ്റ്റമാണ്. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ​ഹൈപ്പർ വിഷൻ AI ചിപ് കൂടി എത്തുന്നതിനാൽ പി4 5ജി ശക്തനായ ഒരു സ്മാർട്ട്ഫോണായി മാറുന്നു എന്ന് കമ്പനി പറയുന്നു.

റിയൽമി P4 5Gയുടെ പ്രധാന ഫീച്ചറുകൾ

6.77-ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz വരെ PWM ഡിമ്മിംഗ്, മാലി-G615 MC2 GPU, 6GB / 8GB LPDDR4X റാം, 14GB വരെ വെർച്വൽ റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ.

OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറ(സോണി IMX480 സെൻസർ, f/2.4 അപ്പേർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ്).

15000 രൂപ വിലയിൽ പുതിയ 5G ഫോൺ നോക്കുന്നുണ്ടെങ്കിൽ ഇത് നോക്കൂ!

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 (3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C.

IP65 + IP66 റേറ്റിങ്, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, AI സ്മാർട്ട് ചാർജിംഗ്, ഗെയിമിംഗിനുള്ള ബൈപാസ് ചാർജിംഗ്, റിവേഴ്‌സ് ചാർജിംഗ് ഫീച്ചറുകൾ, 7000 എംഎം² എയർഫ്ലോ വിസി കൂളിംഗ് സിസ്റ്റം, ഒട്ടനവധി എഐ ഫീച്ചറുകൾ എന്നിവ റിയൽമി പി4 5ജിയിൽ നൽകിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Realme P4 5G goes on sale in India starting today. It can be purchased via Flipkart, Realme's official website, and mainstream stores. Its 6GB+128GB variant is priced at Rs 18,499, 8GB+128GB variant is priced at Rs 19,499, and 8GB+256GB variant is priced at Rs 21,499. With a bank discount of Rs 2,500, the base model can be purchased for Rs 15,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X