Home
Mobile

2 ദിവസം നിൽക്കുന്ന 7000mAh ബാറ്ററിയുണ്ട്! റിയൽമി P4 ​ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വില 12999 രൂപ

റിയൽമി ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഒരു പുതിയ ബജറ്റ് 5ജി ഓപ്ഷൻ കൂടി ലഭ്യമാക്കിയിരിക്കുന്നു. റിയൽമി പി4 സീരീസിലെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന 5ജി ഫോൺ എന്ന പ്രത്യേകതയുമായി റിയൽമി പി4 ​ലൈറ്റ് 5ജി (realme P4 Lite 5G) ആണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ആണ് ഈ ഫോണിന്റെ കരുത്ത്. 5300+ mm² VC കൂളിംഗും 6GB റാമിന് പുറമേ 8GB വരെ ഡൈനാമിക് റാം ഫീച്ചറും ഇതോടൊപ്പം എത്തുന്നുണ്ട്.

IP64 പൊടി, സ്പ്ലാഷ് പ്രതിരോധ റേറ്റിങ്ങും ആർമർഷെൽ പ്രൊട്ടക്ഷനോടുകൂടിയ മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയും (MIL-STD 810H സർട്ടിഫിക്കേഷൻ) ഇതിന് ഉണ്ട്. 900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഉള്ള 6.8 ഇഞ്ച് HD+ 144Hz LCD സ്‌ക്രീനാണ് റിയൽമി പി4 ​ലൈറ്റ് 5ജിയിൽ നൽകിയിരിക്കുന്നത്.

 7000mAh ബാറ്ററിയുണ്ട്! റിയൽമി P4 ​ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Also Read

ഈ ബജറ്റ് 5ജി ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന് 7000mAh ബാറ്ററിയാണ്. ഇത് രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന ഉപയോഗം വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. 15W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ് പിന്തുണകളോടെയാണ് ഇത് എത്തുന്നത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ

6.8-ഇഞ്ച് (1570×720) പിക്സലുകൾ HD+ IPS LCD സ്ക്രീൻ, 144Hz വരെ റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 900 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.

 7000mAh ബാറ്ററിയുണ്ട്! റിയൽമി P4 ​ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Also Read

ആം മാലി-G57 MC2 ജിപിയു, 4GB / 6GB LPDDR4X റാം, 64GB / 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള realme UI 7.0 ൽ ആണ് പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പി4 ​ലൈറ്റ് 5ജിയിൽ റിയൽമി നൽകിയിരിക്കുന്നത്. അ‌തിൽ 13MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, അൾട്രാ-ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, 300% അൾട്രാ വോളിയം ഓഡിയോ, IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയും ഇതിലുണ്ട്.

Also Read
 7000mAh ബാറ്ററിയുണ്ട്! റിയൽമി P4 ​ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 15W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 166.3×78.1×8.4mm വലിപ്പവും 212 ഗ്രാം ഭാരവും ഇതിനുണ്ട്.

വിലയും ലഭ്യതയും

റിയൽമി P4 ലൈറ്റ് 5G 4GB +64GB വേരിയന്റിന് 12,999 രൂപയും 4GB + 128GB വേരിയന്റിന് 13999 രൂപയും 6GB + 128GB വേരിയന്റിന് 15,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ വിലക്കുറവും 500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ റിയൽമി പി4 ​ലൈറ്റ് 5ജി വേരിയന്റുകൾ യഥാക്രമം 11499 രൂപ, 12499 രൂപ, 14499 രൂപ വിലകളിൽ വാങ്ങാനാകും. ഇതിന്റെ ആദ്യ സെയിൽ മാർച്ച് 25ന് ഉച്ചയ്ക്ക് 12 മുതൽ അർദ്ധരാത്രി വരെ നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്​സൈറ്റ്, ഓഫ്​ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Realme P4 Lite 5G has been launched in India. Its 4GB + 64GB variant is priced at Rs 12,999, 4GB + 128GB variant at Rs 13,999, and 6GB + 128GB variant at Rs 15,999. With the discounts as part of the launch offer, it can be purchased at prices of Rs 11,499, Rs 12,499, and Rs 14,499, respectively. Its first sale will be held on March 25 from 12 noon to midnight.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X