10001mAh ബാറ്ററിയുള്ള 5G ഫോൺ വാങ്ങിയാലോ! ഡിസ്കൗണ്ടും 4 വർഷ ബാറ്ററി വാറന്റിയുമായി റിയൽമി P4 പവർ 5G
റിയൽമി കഴിഞ്ഞ മാസം അവസാനം ഇന്ത്യയിൽ പുറത്തിറക്കിയ പി സീരീസ് സ്മാർട്ട്ഫോൺ ആണ് റിയൽമി പി4 പവർ 5ജി (realme P4 Power 5G). ഇന്ത്യയിൽ നിലവിൽ ഏറ്റവും വലിയ ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ, 10,000mAh-ന് മുകളിൽ ബാറ്ററി ശേഷിയുള്ള ഇന്ത്യയിലെ ഏക സ്മാർട്ട്ഫോൺ എന്നിങ്ങനെ ബാറ്ററി ശേഷിയിൽ ചരിത്രം കുറിച്ചുകൊണ്ടാണ് ഈ പി4 പവർ 5ജി എത്തിയിട്ടുള്ളത്. ഇത് നാളെ മുതൽ ഇന്ത്യയിൽ വാങ്ങാനാകും. ഈ ആദ്യ വിൽപ്പനയിൽ ഒരു കിടിലൻ ഓഫർ ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
റിയൽമി പി4 പവർ 5ജിയുടെ ആദ്യ വിൽപ്പന ഫെബ്രുവരി 5 ന്, ഉച്ചയ്ക്ക് 12 മുതൽ ഫെബ്രുവരി 7 ന് രാത്രി 11:59 വരെ നടക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഡിസ്കൗണ്ട് ലഭിക്കും എന്നതിനപ്പുറം ഈ ആദ്യ വിൽപ്പനയെ ആകർഷകമാക്കുന്ന മറ്റൊന്നുകൂടിയുണ്ട്.

ആദ്യ സെയിൽ നടക്കുന്ന സമയത്ത് റിയൽമി പി4 പവർ 5ജി വാങ്ങുന്നവർക്ക് ലോഞ്ച് ഓഫറിന്റെ ഭാഗമായി 2999 രൂപ വിലയുള്ള 4 വർഷത്തെ ബാറ്ററി വാറന്റി സൗജന്യമായി ലഭ്യമാകും. ബാങ്ക് ഡിസ്കൗണ്ട് തുടർന്നും ലഭ്യമാകുമെങ്കിലും ഈ ഓഫർ പിന്നെ സൗജന്യമായി ലഭിക്കാൻ സാധ്യത കുറവാണ്, അതിനാൽത്തന്നെ ഈ ഓഫർ പ്രധാനവുമാകുന്നു.
റിയൽമി P4 പവർ 5ജിയുടെ 8GB +128GB വേരിയന്റിന് 25999 രൂപയും 8GB + 256GB വേരിയന്റിന് 27999 രൂപയും 12GB + 256GB വേരിയന്റിന് 30999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഈ വേരിയന്റുകൾ യഥാക്രമം 23999 രൂപ, 25999 രൂപ, 28999 രൂപ വിലകളിൽ വാങ്ങാനാകും.

റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് റിയൽമി പി4 പവർ 5ജി വിൽപ്പനയ്ക്ക് എത്തുന്നത്. ട്രാൻസ് ഓറഞ്ച്, ട്രാൻസ്‌സിൽവർ, ട്രാൻസ്‌ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. 162.26×76.15×9.08mm വലിപ്പവും 219 ഗ്രാം ഭാരവുമാണ് പി4 പവർ 5ജിക്ക് ഉള്ളത്.
പ്രധാന ഫീച്ചറുകൾ
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, 2-ആക്സിസ് OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി സോണി IMX480 സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ) ഉണ്ട്. 144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1280 × 2800 പിക്സൽസ്) 1.5K AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 6500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

മാലി G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സിംഗിൾ സ്പീക്കർ, IP66+ IP68 + IP69 റേറ്റിംഗുകൾ റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ 10,001mAh ടൈറ്റൻ ബാറ്ററിയാണ് ഇതിലുള്ളത്, ഇത് 80W ഫാസ്റ്റ് ചാർജിങ് സഹിതം എത്തുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ൽ ആണ് പി4 പവർ 5ജിയുടെ പ്രവർത്തനം. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








