Home
Mobile

ബാറ്ററി ശേഷിയുടെ രാജാവ്! ഇന്ത്യയിലെ ആദ്യ 10,001mAh ബാറ്ററി ഫോണായി റിയൽമി P4 പവർ 5G ലോഞ്ച് ചെയ്തു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇന്ന് ഒരു ചരിത്ര ദിനമാണ്, 10,001mAh-ന് ബാറ്ററി ശേഷിയുമായി റിയൽമി പി4 പവർ 5ജി (realme P4 Power 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. 10,000mAh-ന് മുകളിൽ ബാറ്ററി ശേഷിയുള്ള ഒരു സ്മാർട്ട്ഫോൺ ഇതാദ്യമായാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുന്നത്. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ എന്ന നേട്ടവും റിയൽമി പി4 പവർ 5ജി സ്വന്തമാക്കിയിരിക്കുന്നു. മിലിട്ടറി-ഗ്രേഡ് ഷോക്ക് ടെസ്റ്റ് വിജയിക്കുന്ന ലോകത്തിലെ ആദ്യത്തെ 10,000mAh+ ബാറ്ററിയാണിത്, കൂടാതെ ഫോണിന് TÜV റൈൻലാൻഡ് 5-സ്റ്റാർ ബാറ്ററി സർട്ടിഫിക്കേഷനും ഉണ്ടെന്ന് കമ്പനി പറയുന്നു.

ഹൈപ്പർവിഷൻ+ AI ചിപ്പ്, 14GB വരെ വെർച്വൽ റാം, 12GB വരെ റാം എന്നിവ സഹിതം എത്തിയിരിക്കുന്ന ഈ ഫോണിന് കരുത്തുപകരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G പ്രോസസർ ആണ്. 7000mm² എയർഫ്ലോ VC കൂളിംഗ് സിസ്റ്റം, 50MP മെയിൻ ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം എന്നിവയും ഇതിലുണ്ട്.

ഇന്ത്യയിലെ ആദ്യ 10,001mAh ബാറ്ററി ഫോണായി റിയൽമി P4 പവർ 5G എത്തി

പ്രധാന ഫീച്ചറുകൾ

144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1280 × 2800 പിക്സൽസ്) 1.5K AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 6500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ൽ ആണ് ഇത് എത്തിയിരിക്കുന്നത്. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഇന്ത്യയിലെ ആദ്യ 10,001mAh ബാറ്ററി ഫോണായി റിയൽമി P4 പവർ 5G എത്തി

1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, 2-ആക്സിസ് OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി സോണി IMX480 സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പർച്ചർ), 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതം ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സിംഗിൾ സ്പീക്കർ, IP66 + IP68 + IP69 റേറ്റിംഗുകൾ റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 80W ഫാസ്റ്റ് ചാർജിംഗുള്ള 10001mAh ബാറ്ററി ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ 10,001mAh ടൈറ്റൻ ബാറ്ററിയാണ് ഇതിലുള്ളത്. മെച്ചപ്പെട്ട പ്രകടനത്തിനും സുരക്ഷയ്ക്കുമായി ഇത് "നെക്സ്റ്റ്-ജെൻ സിലിക്കൺ-കാർബൺ ആനോഡ് ടെക്", "ഡ്യുവൽ-ലെയർ കോട്ടിംഗ് പ്രോസസ്", "സി-പാക്ക് പ്രൊട്ടക്ഷൻ ബോർഡ് ഡിസൈൻ" എന്നിവ സഹിതം എത്തിയിരിക്കുന്നു. 162.26×76.15×9.08mm വലിപ്പവും 219 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

ഇന്ത്യയിലെ ആദ്യ 10,001mAh ബാറ്ററി ഫോണായി റിയൽമി P4 പവർ 5G എത്തി

വിലയും ലഭ്യതയും

റിയൽമി P4 പവർ 5ജിയുടെ 8GB +128GB വേരിയന്റിന് 25999 രൂപയും 8GB + 256GB വേരിയന്റിന് 27999 രൂപയും 12GB + 256GB വേരിയന്റിന് 30999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 2000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്.

ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ റിയൽമി പി4 പവർ 5ജി വേരിയന്റുകൾ യഥാക്രമം 23999 രൂപ, 25999 രൂപ, 28999 രൂപ വിലകളിൽ വാങ്ങാനാകും. ട്രാൻസ് ഓറഞ്ച്, ട്രാൻസ്‌സിൽവർ, ട്രാൻസ്‌ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്​ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് ഇത് വാങ്ങാനാകുക.

റിയൽമി പി4 പവർ 5ജിയുടെ ആദ്യ വിൽപ്പന ഫെബ്രുവരി 5 ന്, ഉച്ചയ്ക്ക് 12 മുതൽ ഫെബ്രുവരി 7 ന് രാത്രി 11:59 വരെ നടക്കും. ആദ്യ സെയിൽ നടക്കുന്ന സമയത്ത് ഈ ഫോൺ വാങ്ങുന്നവർക്ക് ലോഞ്ച് ഓഫറിന്റെ ഭാഗമായി 2999 രൂപ വിലയുള്ള 4 വർഷത്തെ ബാറ്ററി വാറന്റി സൗജന്യമായി ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Realme P4 Power 5G has been launched in India with a 10001mAh battery. Its 8GB + 128GB variant is priced at Rs 25,999, 8GB + 256GB variant at Rs 27,999, and 12GB + 256GB variant at Rs 30,999. If you take advantage of the launch offers, you can buy these at prices of Rs 23,999, Rs 25,999, and Rs 28,999 respectively. This phone will be available in Trans Orange, Trans Silver, and Trans Blue color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X