വില കൂട്ടി, പക്ഷേ 1500 രൂപ കൂപ്പൺ ഡിസ്കൗണ്ടും 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്! റിയൽമി P4 പവർ 5G ഡീൽ
10001mAh ബാറ്ററി ശേഷിയുടെ തലപ്പൊക്കവുമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് റിയൽമി പി4 പവർ 5ജി (realme P4 Power 5G). സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില വർധിക്കുന്ന ഈ സാഹചര്യത്തിൽ ഈ വർഷം ജനുവരിയിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ റിയൽമി ഫോണിന്റെ വിലയും വർധിച്ചിട്ടുണ്ട്. ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമ്പോൾ ഇതിന്റെ 8GB +128GB വേരിയന്റിന് 25999 രൂപയും 8GB + 256GB വേരിയന്റിന് 27999 രൂപയും 12GB + 256GB വേരിയന്റിന് 30999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഇതിൽ വർധന ഉണ്ടായിട്ടുണ്ട്.
റിയൽമി P4 പവർ 5ജിയുടെ വേരിയന്റുകൾക്ക് ഇപ്പോൾ യഥാക്രമം 27999 രൂപ, 29999 രൂപ, 32999 രൂപ എന്നിങ്ങനെയാണ് വില. എന്നാൽ 1500 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ഇതിന് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 26499 രൂപ വിലയിലും മറ്റ് വേരിയന്റുകൾ 28499 രൂപ, 31499 രൂപ വിലയിലും കിട്ടും.

കൂപ്പൺ ഡിസ്കൗണ്ടിന് പുറമേ റിയൽമിയുടെ ഇ-സ്റ്റോറിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 24499 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ റിയൽമി പി4 പവർ 5ജി സ്വന്തമാക്കാൻ കഴിയും. നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള രണ്ട് ഫോണുകളിൽ ഒന്നാണ് ഇത്. റിയൽമിയുടെ തന്നെ 10001mAh ബാറ്ററിയുള്ള നാർസോ പവർ 5ജിയാണ് ആ രണ്ടാമത്തെ ഫോൺ.
മിലിട്ടറി-ഗ്രേഡ് ഷോക്ക് ടെസ്റ്റ് വിജയിക്കുന്ന ലോകത്തിലെ ആദ്യത്തെ 10,000mAh+ ബാറ്ററിയാണിത്, കൂടാതെ ഫോണിന് TÜV റൈൻലാൻഡ് 5-സ്റ്റാർ ബാറ്ററി സർട്ടിഫിക്കേഷനും ഉണ്ട്. ഹൈപ്പർവിഷൻ+ AI ചിപ്പ്, 14GB വരെ വെർച്വൽ റാം, 7000mm² എയർഫ്ലോ VC കൂളിംഗ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ എന്നിവയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. ഫ്രണ്ടിൽ സോണി IMX480 സെൻസറുള്ള 16MP സെൽഫി ക്യാമറയും ഉണ്ട്.
144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് 1.5K AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 6500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. 80W ഫാസ്റ്റ് ചാർജിംഗുള്ള 10001mAh ബാറ്ററി ബാറ്ററിയാണ് ഈ ഫോണിന്റെ മുഖ്യ ആകർഷണം.
മാലി G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സിംഗിൾ സ്പീക്കർ, IP66 + IP68 + IP69 റേറ്റിംഗുകൾ റേറ്റിങ് എന്നിവയും ഇതിലെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications











