Home
Mobile

ആരാ നമ്മുടെ നേതാവ്, റിയൽമി നമ്മുടെ നേതാവ്! 10001mAh ബാറ്ററി; റിയൽമി ​​​P4 പവർ ജനുവരി 29ന് ഇന്ത്യയിൽ

''ഇതാ 10001 ഉണ്ട്'' എന്ന് കേട്ടാൽ, മലയാളികൾ കരുതും എന്തെങ്കിലും ദക്ഷിണയോ സമ്മാനത്തുകയോ വല്ലോ ആകും എന്ന്, കാരണം പണ്ട് മുതൽ 1 രൂപ, 101 രൂപ, 1001 രൂപ എന്ന നിലയിലാണ് ദക്ഷിണ, വിവിധ സംഭാവനകൾ എന്നിവ നമ്മൾ നൽകിയിരുന്നത്. ഇപ്പോൾ പറഞ്ഞ 10001 ഒരു സംഭാവന ആണെങ്കിലും പണമല്ല, ബാറ്ററി ശേഷിയാണ്, അ‌തായത് റിയൽമി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് സംഭാവന ചെയ്യാൻ പോകുന്ന റിയൽമി പി4 പവർ 5ജിയിലെ ബാറ്ററി ശേഷിയുടെ അ‌ളവാണ് ഈ 10001. ഇത് ഇന്ത്യയിൽ ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയാണ്.

10001mAh ബാറ്ററിയുള്ള റിയൽമി പി4 പവർ 5ജി ജനുവരി 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ റിയൽമി സ്മാർട്ട്ഫോണിന്റെ വരവ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ ചരിത്രത്തിൽ അ‌ടയാളപ്പെടുത്തപ്പെടും, കാരണം 1000mAhന് മുകളിൽ ബാറ്ററി ശേഷിയുള്ള ഒരു ഫോൺ ഇതാദ്യമായാണ് മുഖ്യധാരാ വിപണിയിലേക്ക് എത്തുന്നത്.

പുതിയ നേതാവ്! 10001mAh ബാറ്ററി; റിയൽമി ​​​P4 പവർ ജനുവരി 29ന് ഇന്ത്യയിൽ

ഇപ്പോൾ ഇന്ത്യയിലെത്തുന്ന സ്മാർട്ട്ഫോണുകൾ പലതും 7000mAhന് മുകളിൽ ബാറ്ററി ശേഷി അ‌വതരിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്, ആ നിലവാരം വീണ്ടും ഉയർത്തുന്ന നിലയിലേക്ക് റിയൽമി പി4 പവർ 5ജിയുടെ വരവ് ഇന്ത്യൻ വിപണിയെ സ്വാധീനിക്കും എന്ന് കരുതപ്പെടുന്നു. ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത മിലിട്ടറി-ഗ്രേഡ് ഷോക്ക് ടെസ്റ്റ് വിജയിക്കുന്ന ലോകത്തിലെ ആദ്യത്തെ 10,000mAh+ ബാറ്ററിയാണിത് എന്നതാണ്.

TÜV Rheinland 5-സ്റ്റാർ ബാറ്ററി സർട്ടിഫിക്കേഷനും പി4 പവർ 5ജിയിൽ ഉണ്ടെന്ന് റിയൽമി പറയുന്നു. ഒരു വലിയ ബാറ്ററി ഉണ്ടെങ്കിലും, ഫോണിന് വെറും 219 ഗ്രാം മാത്രമാണ് ഈ ഫോണിന്റെ ഭാരം എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. 4 വർഷത്തെ ഉപയോഗത്തിന് ശേഷവും ഇത് 80% ബാറ്ററി വാഗ്ദാനം ചെയ്യുമെന്നും റിയൽമി പറയുന്നു.

പുതിയ നേതാവ്! 10001mAh ബാറ്ററി; റിയൽമി ​​​P4 പവർ ജനുവരി 29ന് ഇന്ത്യയിൽ

നിലവാരമുള്ള പെർഫോമൻസ്, സുരക്ഷ എന്നിവയ്ക്കായി "നെക്സ്റ്റ്-ജെൻ സിലിക്കൺ-കാർബൺ ആനോഡ് ടെക്", "ഡ്യുവൽ-ലെയർ കോട്ടിംഗ് പ്രോസസ്", "സി-പാക്ക് പ്രൊട്ടക്ഷൻ ബോർഡ് ഡിസൈൻ" എന്നീ ഫീച്ചറുകൾ സഹിതമാണ് ഇത് എത്തുന്നത്. ഇതിൽ നെക്സ്റ്റ്-ജെൻ സിലിക്കൺ-കാർബൺ ആനോഡ് ടെക് ബാറ്ററിയുടെ ലൈഫ് സൈക്കിൾ മെച്ചപ്പെടുത്തലിൽ 30% വർദ്ധന വാഗ്ദാനം ചെയ്യുന്നു.

കൂടാതെ ഡ്യുവൽ-ലെയർ കോട്ടിംഗ് പ്രോസസ് കൂടുതൽ കാര്യക്ഷമമായ പവർ ഡെലിവറി പ്രാപ്തമാക്കുന്നു. അ‌തേപോലെ സി-പാക്ക് പ്രൊട്ടക്ഷൻ ബോർഡ് ഡിസൈൻ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു. 80W ഫാസ്റ്റ് ചാർജിങ് സഹിതമാണ് ഈ ഫോൺ എത്തുന്നത്, ഇതുപയോഗിച്ച് 5 മിനിറ്റ് ചാർജ് ചെയ്താൽ അര ദിവസം ഉപയോഗിക്കാനുള്ള പവർ ലഭിക്കുമെന്ന് കമ്പനി പറയുന്നു.

27W റിവേഴ്‌സ് ചാർജിംഗും ബൈപാസ് ചാർജിംഗും റിയൽമി പി4 പവർ 5ജിയിലുണ്ട് എന്നത് ഈ ഫോണിനെ കൂടുതൽ പ്രാധാന്യമുള്ളതാക്കി മാറ്റുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്ര പ്രോസസർ കരുത്തിലാണ് ഈ റിയൽമി ഫോൺ എത്തുന്നത്. 90fps BGMI ഗെയിമിംഗിനായി ഹൈപ്പർവിഷൻ+ AI ചിപ്പും ഇതിലുണ്ട്.

പുതിയ നേതാവ്! 10001mAh ബാറ്ററി; റിയൽമി ​​​P4 പവർ ജനുവരി 29ന് ഇന്ത്യയിൽ

6500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസുള്ള 144Hz ഹൈപ്പർഗ്ലോ 4D കർവ്+ OLED ഡിസ്‌പ്ലേ, സോണി IMX882 സെൻസറും OIS പിന്തുണയും ഉള്ള 50MP മെയിൻ റിയർ ക്യാമറയും സെക്കൻഡറി അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0-ൽ ആണ് ഇത് എത്തുന്നത്. 3 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രാൻസ് ഓറഞ്ച്, ട്രാൻസ് സിൽവർ, ട്രാൻസ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ റിയൽമി ഫോൺ എത്തും എന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 29ലെ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി റിയൽമി P4 പവർ 5G വിൽപ്പനയ്‌ക്കെത്തും.

More from GizBot

Best Mobiles in India

English summary
Realme P4 Power 5G will be launched in India on January 29 with a 10001mAh battery. It has the largest battery capacity available in India so far. Realme says that the P4 Power 5G also has TÜV Rheinland 5-star battery certification. Another notable thing is that despite having a large battery, the phone weighs just 219 grams.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X