ഇപ്പോഴും ഡിസ്കൗണ്ട് ഉണ്ട്! റിയൽമി P4 പ്രോ 5G വാങ്ങുന്നവരും പുതിയ സ്മാർട്ട്ഫോൺ തേടുന്നവരും ഇത് ശ്രദ്ധിക്കൂ
റിയൽമി ഇന്ത്യയിൽ കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളാണ് റിയൽമി പി4 5ജി (realme P4 5G), റിയൽമി പി4 പ്രോ 5ജി (realme P4 Pro 5G) എന്നിവ. ഇവ രണ്ടും ഇതിനകം വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് മോഡലുകളിൽ ഏറ്റവും മികച്ച ഫീച്ചറുകളോടെ എത്തുന്നത് പ്രോ മോഡലാണ് എന്നത് ഏവർക്കും അറിയാമായിരിക്കും. എന്നാൽ ഇതിന്റെ വില, ലഭ്യത, ഫീച്ചറുകൾ എന്നിവ എല്ലാവർക്കും അറിയണമെന്നില്ല. ഏതാനും ദിവസം മുതൽ മുൻപാണ് റിയൽമി പി4 പ്രോ 5ജിയുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചത്.
ശക്തമായ ഡ്യുവൽ ചിപ് സിസ്റ്റം സഹിതമാണ് റിയൽമി പി4 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 25000 രൂപയിൽ താഴെ വിലയിൽ ഇതിന്റെ പ്രാരംഭ മോഡൽ ലഭ്യമാകും. പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളും റിയൽമി പി4 പ്രോ 5ജി വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളും അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചിലവിവരങ്ങൾ ഇവിടെ പരിചയപ്പെടാം.

റിയൽമി പി4 പ്രോ 5ജി വിലയും ലഭ്യതയും
ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മെയിൻലൈൻ സ്റ്റോറുകൾ എന്നിവ വഴി റിയൽമി പി4 പ്രോ 5ജി വാങ്ങാനാകും. ഇതിന്റെ 8GB+128GB അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB+256GB വേരിയന്റിന് 26,999 രൂപയും 12GB+256GB ടോപ് വേരിയന്റിന് 28,999 രൂപയും ആണ് വില.
റിയൽമി പി4 പ്രോ 5ജി ഡിസ്കൗണ്ട്
ലോഞ്ച് ഓഫർ എന്ന നിലയിൽ ഇതിന് തുടക്കത്തിൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരുന്നു. എന്നാൽ റിയൽമി വെബ്സൈറ്റിൽ നിലവിൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് മാത്രമേ ലഭ്യമായിട്ടുള്ളൂ. ഫ്ലിപ്പ്കാർട്ടിൽ 4000 രൂപ വരെ ലാഭിക്കാൻ കഴിയുന്ന ചില ബാങ്ക് ഡിസ്കൗണ്ടുകൾ കാണാനാകും.

റിയൽമി P4 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് റിയൽമി പി4 പ്രോ 5ജിയുടെ കരുത്ത്. 144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (2800×1280 പിക്സലുകൾ) OLED ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.
1/1.56″ സോണി IMX896 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 1/2.88″ OV50D സെൻസറുള്ള 50MP സെൽഫി ക്യാമറയും (f/2.4 അപ്പർച്ചർ, 4K വരെ വീഡിയോ റെക്കോർഡിംഗ്) പി4 പ്രോ 5ജിയിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. IP68+IP69 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.

80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, 10W റിവേഴ്‌സ് ചാർജിങ് പിന്തുണ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), USB ടൈപ്പ്-C 2.0 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബിർച്ച് വുഡ്, ഡാർക്ക് ഓക്ക് വുഡ്, മിഡ്‌നൈറ്റ് ഐവി എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകും.


Click it and Unblock the Notifications








