50MP ഫ്രണ്ട് ക്യാമറ, 7000mAh ബാറ്ററി; എതിരാളികളുടെ ചങ്കിടിപ്പ് ഉയർത്തി ഈ പ്രോ 5G മോഡലിന് വിലക്കുറവ്
ഇന്ത്യൻ സ്മാർട്ട്ഫോൺ രംഗത്തെ സജീവ സാന്നിധ്യമായ റിയൽമി ഇപ്പോൾ റിയൽമി ഡേയ്സ് (Realme Days) എന്ന പേരിൽ ഒരു പ്രത്യേക ഡിസ്കൗണ്ട് സെയിൽ നടത്തിവരികയാണ്. ഡിസംബർ 10 വരെ നിശ്ചയിച്ചിരിക്കുന്ന ഈ ഓഫർ സെയിലിൽ തെരഞ്ഞെടുത്ത റിയൽമി സ്മാർട്ട്ഫോണുകൾക്ക് ഡയറക്ട് ഡിസ്കൗണ്ട്, അല്ലെങ്കിൽ ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ ഈ രണ്ട് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായ ഒരു സ്മാർട്ട്ഫോൺ മോഡലാണ് റിയൽമി പി4 പ്രോ 5ജി (realme P4 pro 5G).
ഒരുപാട് മികച്ച ഫീച്ചറുകൾ സഹിതം എത്തുന്നു എന്നതിനാൽ തന്നെ ഈ റിയൽമി പി4 പ്രോ 5ജിയുടെ പുതിയ ഡിസ്കൗണ്ട് ഡീൽ താൽപര്യമുള്ളവർക്ക് പരിഗണിക്കാവുന്നതാണ്. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഈ പ്രോ മോഡൽ അവതരിപ്പിക്കപ്പെട്ടത്. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 2000 രൂപയുടെ ഡിസ്കൗണ്ട് ഇപ്പോൾ ഈ മോഡലിന് ലഭിക്കുന്നു.

ഈ വർഷം ഓഗസ്റ്റിൽ ലോഞ്ച് ചെയ്യപ്പെടുമ്പോൾ റിയൽമി പി4 പ്രോ 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB+256GB വേരിയന്റിന് 26,999 രൂപയും 12GB+256GB ടോപ് വേരിയന്റിന് 28,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 23999 രൂപ വിലയിലാണ് ഔദ്യോഗിക വെബ്സൈറ്റിൽ ഇതിന്റെ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ 22999 രൂപ വിലയിൽ റിയൽമി സ്റ്റോറിൽ നിന്ന് ഈ ഫോൺ ഓൺലൈനായി വാങ്ങാവുന്നതാണ്. ഫ്ലിപ്പ്കാർട്ടിലും ഇതേ വിലയിൽ തന്നെയാണ് റിയൽമി പി4 പ്രോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 5 ശതമാനം ക്യാഷ്ബാക്കും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം ആമസോണിൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ റിയൽമി പി4 പ്രോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നതും ഇവിടെ സൂചിപ്പിക്കുന്നു. എന്നാൽ ഈ റിയൽമി ഫോണിന്റെ ഔദ്യോഗിക വിൽപ്പന പാർട്നർ ഫ്ലിപ്പ്കാർട്ടാണ് എന്നത് ശ്രദ്ധിക്കുക. ആമസോണിൽ 22,726 രൂപ വിലയിലാണ് റിയൽമി പി4 പ്രോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 1500 രൂപ വരെ ഡിസ്കൗണ്ടും ഓഫർ ചെയ്യുന്നുണ്ട്.
ആമസോണിലെ ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്താനായാൽ 21,226 രൂപ വിലയിൽ റിയൽമി പി4 പ്രോ 5ജി വാങ്ങാനാകും. ബിർച്ച് വുഡ്, ഡാർക്ക് ഓക്ക് വുഡ്, മിഡ്‌നൈറ്റ് ഐവി എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. 162.27×76.16×7.68mm വലിപ്പവും 189 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.
പ്രധാന ഫീച്ചറുകൾ
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) മൊബൈൽ പ്ലാറ്റ്ഫോം, 1/1.56″ സോണി IMX896 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ്, 1/2.88″ OV50D സെൻസറുള്ള 50MP സെൽഫി ക്യാമറ (f/2.4 അപ്പർച്ചർ, 4K വരെ വീഡിയോ റെക്കോർഡിംഗ്).

അഡ്രിനോ 722 GPU, 8GB / 12GB LPDDR4X റാം, 14GB വരെ വെർച്വൽ റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ, 144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (2800×1280 പിക്സലുകൾ) OLED ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ.
80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 (3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും) എന്നിവ ഇതിലുണ്ട്.


Click it and Unblock the Notifications








