Home
Mobile

ഡൈമെൻസിറ്റി 7400 അൾട്രാ 5G ചിപ്‌സെറ്റ് കരുത്തുമായി റിയൽമി P4x; ഇന്ത്യൻ ലോഞ്ച് ഡിസംബർ 4ന്

P സീരീസിൽ പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പോകുന്നതിന്റെ സൂചന കഴിഞ്ഞ ആഴ്ച റിയൽമി നൽകിയിരുന്നു. ഇപ്പോൾ ആ ഫോൺ ഏതെന്നും അ‌തിന്റെ ലോഞ്ച് എപ്പോഴെന്നും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. റിയൽമി P3x 5ജിയുടെ പിൻഗാമിയായി റിയൽമി P4x 5ജി (realme P4x 5G) എന്ന പുത്തൻ സ്മാർട്ട്ഫോൺ ആണ് അ‌ടുത്തതായി റിയൽമി അ‌വതരിപ്പിക്കാൻ പോകുന്നത്. ഡിസംബർ 4ന് P4x 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതോടൊപ്പം റിയൽമി വാച്ച് 5 (realme Watch 5) സ്മാർട്ട്വാച്ചും ഉണ്ടാകും.

ശക്തമായ ബാറ്ററി ശേഷിയാകും റിയൽമി P4x 5ജിയുടെ മുഖ്യ ആകർഷണം. "The Fastest 7000mAh Pioneer" എന്ന വിശേഷണത്തോടെയാണ് റിയൽമി ഈ വരാൻ പോകുന്ന സ്മാർട്ട്ഫോണിനെ പരിചയപ്പെടുത്തുന്നത്. ഗെയിമിംഗ്, ഉൽ‌പാദനക്ഷമത തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ദീർഘകാല ഉപയോഗം പിന്തുണയ്ക്കുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള 7000mAh ടൈറ്റൻ ബാറ്ററിയാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഡൈമെൻസിറ്റി 7400 അൾട്ര കരുത്തുമായി റിയൽമി P4x 5G ഡിസംബർ 4ന് ഇന്ത്യയിൽ

ചാർജിംഗ് ഡൗൺടൈം കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് ഈ 7000mAh ബാറ്ററി എത്തുക. വലിയ ബാറ്ററി ശേഷിയും അ‌തിവേഗ ഫാസ്റ്റ് ചാർജിങ് പിന്തുണയും ഒന്നിച്ച് നൽകിക്കൊണ്ട് സെഗ്മെന്റിലെ മറ്റ് ഫോണുകൾക്ക് കടുത്ത മത്സരം നൽകാൻ റിയൽമി P4x 5ജി തയാറെടുത്തിരിക്കുന്നു എന്നുവേണം കരുതാൻ.

മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G ചിപ്‌സെറ്റ് ആണ് റിയൽമി P4x 5ജിയുടെ കരുത്ത് എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ ചിപ്സെറ്റ് ആണെന്ന് കമ്പനി അ‌വകാശപ്പെടുന്നു. ഇതിന് 780,000+ ൽ കൂടുതൽ AnTuTu സ്‌കോർ ഉണ്ടെന്ന് റിയൽമി പറയുന്നു.

ഡൈമെൻസിറ്റി 7400 അൾട്ര കരുത്തുമായി റിയൽമി P4x 5G ഡിസംബർ 4ന് ഇന്ത്യയിൽ

മികച്ച പെർഫോമൻസും ശക്തമായ AI ഫീച്ചറുകളും തടസ്സമില്ലാത്ത മൾട്ടിടാസ്കിംഗിനുള്ള പിന്തുണയും റിയൽമി P4x 5ജിയിൽ ഉറപ്പിക്കാൻ ഡൈമെൻസിറ്റി 7400 അൾട്ര ചിപ്സെറ്റ് കരുത്താകുമെന്ന് പ്രതീക്ഷിക്കുന്നു. പെർഫോമൻസ് കൂടുതൽ മികച്ചതാക്കാനും സുഗമമായ പ്രവർത്തനത്തിനുമായി 5300mm² VC ഫ്രോസ്റ്റ്‌കോർ കൂളിംഗ് സിസ്റ്റവും ഈ ഫോണിൽ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

144Hz അൾട്രാ- സ്മൂത്ത് ഡിസ്‌പ്ലേയാണ് റിയൽമി P4x 5ജിയിൽ ഉള്ളത് എന്ന് റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിലെ ​മൈക്രോ ​സൈറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഡിസ്‌പ്ലേ വിഷ്വൽ അനുഭവത്തെ കൂടുതൽ പിന്തുണയ്ക്കുന്നു, വിവിധ കണ്ടന്റ് ഉപഭോഗ സാഹചര്യങ്ങൾക്കായി ഫ്ലൂയിഡ് മോഷനും വ്യക്തമായ ദൃശ്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

എയ്‌റോസ്‌പേസ് -പ്രചോദിത ഡി​സൈനാണ് റിയൽമി P4x 5ജിയിൽ നൽകിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G ചിപ്‌സെറ്റിന് പിന്തുണ നൽകിക്കൊണ്ട് 8GB (18GB ഡൈനാമിക്) റാമും 256GB UFS 3.1 സ്റ്റോറേജ് ശേഷിയുമുള്ള കോൺഫിഗറേഷനുകളിൽ ഈ റിയൽമി 5ജി ഫോൺ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

ഡൈമെൻസിറ്റി 7400 അൾട്ര കരുത്തുമായി റിയൽമി P4x 5G ഡിസംബർ 4ന് ഇന്ത്യയിൽ

പുറത്തുവന്ന വിവരങ്ങൾ പ്രകാരം സെഗ്മെന്റിലെ എതിരാളികളെക്കാൾ ബാറ്ററി, ചിപ്സെറ്റ്, ഫാസ്റ്റ് ചാർജിങ്, റിഫ്രഷ് റേറ്റ് എന്നിവയിൽ റിയൽമി P4x 5ജി മുന്നിലാണ്. ഇതിന്റെ വില സംബന്ധിച്ച് സൂചനകൾ നിലവിൽ ലഭ്യമല്ല. അ‌തേസമയം ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക ​വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയുൾപ്പെടെ നിരവധി ചാനലുകൾ വഴി ഈ ഫോൺ വാങ്ങാനാകും.

റിയൽമി P4x 5ജിക്ക് ഒപ്പം എത്തുന്ന റിയൽമി വാച്ച് 5 പ്രീമിയം ഡിസൈനിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എക്സ്ട്രാ ലാർജ് 2D ഫ്ലാറ്റ് ഗ്ലാസ് കവർ പ്രൊട്ടക്ഷനുള്ള വലിയ 1.97 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. അലുമിനിയം അലോയ് ഫങ്ഷണൽ ക്രൗണും ഇന്റഗ്രേറ്റഡ് ഹണികോമ്പ് സ്പീക്കർ ഹോളുകളുള്ള മെറ്റാലിക് ടെക്സ്ചർ യൂണി-ബോഡി ഡിസൈനും ഇതിനുണ്ട്. ലൈറ്റ് മോഡിൽ 20 ദിവസം വരെ ഈ വാച്ചിന്റെ ബാറ്ററി ശേഷി നീണ്ടുനിൽക്കുമെന്ന് പറയപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Realme P4x 5G and realme Watch 5 smartwatch will be launched in India on December 4. The P4x 5G is equipped with a 7000mAh Titan battery. This 7000mAh battery will come with 45W fast charging support. The company has officially confirmed that the Realme P4x 5G is powered by the MediaTek Dimensity 7400 Ultra 5G chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X