Home
Mobile

കിടിലനൊരു ബജറ്റ് 5ജി ഫോണും കൂടെയൊരു സ്മാർട്ട് വാച്ചും! ഡിസംബർ 4ന് റിയൽമി ഇറക്കുന്ന ഐറ്റങ്ങൾ

ബജറ്റ് വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോണും അ‌തിന്റെ ഒപ്പം ഒരു പുതിയ സ്മാർട്ട് വാച്ചും ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ് എന്ന് റിയൽമി കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു. റിയൽമി P3x 5ജിയുടെ പിൻഗാമിയായി റിയൽമി P4x 5ജി (realme P4x 5G) എന്ന സ്മാർട്ട്ഫോണും ഇതോടൊപ്പം റിയൽമി വാച്ച് 5 (realme Watch 5) എന്ന സ്മാർട്ട് വാച്ചും ആണ് ലോഞ്ച് ചെയ്യാൻ പോകുന്നത്. ഡിസംബർ 4ന് ആണ് ഇവയുടെ ഇന്ത്യൻ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ ചിപ്സെറ്റ് കരുത്തുമായാണ് ഈ സ്മാർട്ട്ഫോൺ എത്തുക എന്ന് റിയൽമി പറയുന്നുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G ചിപ്‌സെറ്റ് ആണ് റിയൽമി P4x 5ജിയുടെ കരുത്ത് എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് 780,000+ ൽ കൂടുതൽ AnTuTu സ്‌കോർ ഉണ്ടെന്ന് റിയൽമി പറയുന്നു. 8GB ഓൺബോർഡ് റാമും 10GB വെർച്വൽ റാമും സംയോജിപ്പിക്കുന്ന 18GB ഡൈനാമിക് റാം സഹിതമാണ് ഈ ഫോൺ എത്തുക എന്നാണ് വിവരം.

കിടിലനൊരു ബജറ്റ് 5ജി ഫോണും കൂടെയൊരു സ്മാർട്ട് വാച്ചും!

റിയൽമി പി4x 5ജിയുടെ ​മൈക്രോ സൈറ്റ് ഇതിനകം ഫ്ലിപ്പ്കാർട്ടിലും ഔദ്യോഗിക ​വെബ്​സൈറ്റിലും ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വരാൻ പോകുന്ന ഈ ഫോണിന്റെ ഫീച്ചറുകൾ പലതും ഇതിൽ കാണാനാകും. എന്നാൽ എന്ത് വിലയിലാകും ഈ ഫോൺ എത്തുക എന്നറിയാനാണ് ആരാധകർക്കും സ്മാർട്ട്ഫോൺ പ്രേമികൾക്കും കൂടുതൽ താൽപ്പര്യം.

ഇപ്പോൾ ലോഞ്ചിന് മുൻപ് തന്നെ റിയൽമി P4x 5ജി വേരിയന്റുകളുടെ വില സംബന്ധിച്ച സൂചനകൾ പുറത്തുവന്നിരിക്കുന്നു. ടിപ്സ്റ്റർ @yabhishekhd ആണ് റിയൽമി P4x 5G യുടെ എല്ലാ വേരിയന്റുകളുടെയും വില ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം, P4x 5G മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ആണ് എത്തുന്നത്.

കിടിലനൊരു ബജറ്റ് 5ജി ഫോണും കൂടെയൊരു സ്മാർട്ട് വാച്ചും!

റിയൽമി P4x 5ജിയുടെ 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അ‌ടിസ്ഥാന വേരിയന്റ് 15,999 രൂപ വിലയിലും 8ജിബി+ 128ജിബി വേരിയന്റ് 17,499 രൂപ വിലയിലും 8ജിബി + 256ജിബി വേരിയന്റ് 19,499 രൂപ വിലയിലും എത്തും എന്നാണ് ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഔദ്യോഗികമായി ഈ വിലകൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നകാര്യം ശ്രദ്ധിക്കുക.

റിയൽമി P4X 5ജിയുടെ ഫീച്ചറുകൾ സംബന്ധിച്ച ചില വിവരങ്ങൾ ഇതിനകം ലഭ്യമായിട്ടുണ്ട്. സെഗ്മെന്റിലെ ബെസ്റ്റ് ബാറ്ററി ശേഷി ഈ ഫോണിലുണ്ടാകുമെന്നും ഇത് 7000mAh ബാറ്ററിയാണ് എന്നും റിയൽമി പറയുന്നുണ്ട്. 45W വയർഡ് ചാർജിങ് പിന്തുണയോടെയാണ് ഈ ബാറ്ററി എത്തുന്നത്. 5300 mm² VC ഫ്രോസ്റ്റ്‌കോർ കൂളിംഗ് സിസ്റ്റം ഇതിൽ ഉണ്ടാകും എന്നതാണ് ​ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട മറ്റൊരു വിവരം.

144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ് റിയൽമി P4x 5ജിയിൽ ഉണ്ടാകുക. റിയൽമി ഇതിനെ സൺ​ലൈറ്റ് ഡിസ്പ്ലേ എന്നാണ് വിളിച്ചിരിക്കുന്നത്. BGMI-യിൽ 90 FPS പിന്തുണ എന്നിവയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ഫീച്ചറുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ലഭ്യമാണ്.

കിടിലനൊരു ബജറ്റ് 5ജി ഫോണും കൂടെയൊരു സ്മാർട്ട് വാച്ചും!

പച്ച, സിൽവർ, പിങ്ക് കളർ ഓപ്ഷനുകളിലാണ് റിയൽമി പി4x 5ജി എത്തുക. ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക ​വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയുൾപ്പെടെ നിരവധി ചാനലുകൾ വഴി ഈ ഫോൺ വാങ്ങാനാകും. റിയൽമി P4x 5ജിക്ക് ഒപ്പം എത്തുന്ന റിയൽമി വാച്ച് 5 പ്രീമിയം ഡിസൈനിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എത്തുന്നത്. എക്സ്ട്രാ ലാർജ് 2D ഫ്ലാറ്റ് ഗ്ലാസ് കവർ പ്രൊട്ടക്ഷനുള്ള വലിയ 1.97 ഇഞ്ച് AMOLED ഡിസ്പ്ലേ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Realme P4x 5G price has been leaked ahead of its launch in India on December 4. According to the leaked reports, the P4x 5G will come in three storage options. The base variant with 6GB RAM and 128GB storage will be priced at Rs 15,999, the 8GB + 128GB variant will be priced at Rs 17,499, and the 8GB + 256GB variant will be priced at Rs 19,499, the tipster has revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X