എന്നാലും ഇതെങ്ങനെ! 7000mAh ബാറ്ററിയുള്ള ഈ റിയൽമി ഫോൺ ഏറ്റവും വിലക്കുറവിൽ വിറ്റ് ആമസോൺ
റിയൽമി 7000mAh ബാറ്ററി സഹിതം കഴിഞ്ഞ മാസം അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി P4x 5G (realme P4x 5G). റിയൽമി P3x 5ജിയുടെ പിൻഗാമിയായിട്ടാണ് ഈ ഫോൺ എത്തിയത്. റിയൽമി വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി നടന്ന ആദ്യ വിൽപ്പനയിൽ ഒറ്റ ദിവസം കൊണ്ട് ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം (120,000+) ഫോണുകൾ വിറ്റഴിഞ്ഞ മോഡൽ എന്ന പ്രത്യേകതയുള്ള ഫോൺ ആണിത്. അങ്ങനെയുള്ള ഈ ഫോൺ ഏറ്റവും വിലക്കുറവിൽ വിൽക്കുന്നു, അതുപക്ഷേ ഈ പറഞ്ഞ പ്ലാറ്റ്ഫോമുകളിലൊന്നുമല്ല, ആമസോണിൽ ആണ് എന്നുമാത്രം.
റിയൽമി പി4X 5ജിയുടെ ഔദ്യോഗിക ഓൺലൈൻ വിൽപ്പന പാർട്നർ ഫ്ലിപ്പ്കാർട്ട് ആണ്, എന്നാൽ ഫ്ലിപ്പ്കാർട്ടിലും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ആമസോണിൽ അവസരമുണ്ട് എന്നതാണ് ശ്രദ്ധേയം. റിയൽമി P4x 5ജിയുടെ 6GB+128GB അടിസ്ഥാന വേരിയന്റിന് 15999 രൂപയും 8GB+128GB വേരിയന്റിന് 17,499 രൂപയും 8GB+ 256GB വേരിയന്റിന് 19,499 രൂപയും ആയിരുന്നു ലോഞ്ച് വില.

ഇപ്പോൾ റിയൽമി വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും 14999 രൂപ പ്രാരംഭ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറുണ്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കാര്യമായ ഡിസ്കൗണ്ടുകൾ ഒന്നുമില്ല. അതേസമയം ആമസോൺ ഈ ഫോണിന്റെ അടിസ്ഥാന മോഡൽ 14,900 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും റിയിൽമി പി4x 5ജിക്ക് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 13,400 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. സിൽവർ, ലേക്ക് ഗ്രീൻ, എലഗന്റ് പിങ്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ റിയൽമി ഫോൺ ലഭ്യമായിട്ടുള്ളത്.

പ്രധാന ഫീച്ചറുകൾ
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP സെക്കൻഡറി ക്യാമറ (f/2.4 അപ്പേർച്ചർ, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ്) എന്നിവ അതിൽ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ), 1080p 30 fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്. 45W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ റിയൽമി ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. വെറും 6 മിനിറ്റ് ചാർജിംഗിലൂടെ 1 മണിക്കൂർ വരെ BGMI ഗെയിംപ്ലേ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
6.72-ഇഞ്ച് (1080 x 2400 പിക്സലുകൾ) ഫുൾ HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 20:9 ആസ്പെക്ട് റേഷ്യോ, 60/90/120/144 Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, മാലി-G615 MC2 GPU, 6GB / 8GB LPDDR4X റാം, 128GB/ 256GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്സ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.


Click it and Unblock the Notifications








