Home
Mobile

ഡബിൾ പവർ! റിയൽമി പവർ ഡേയ്സ് സെയിൽ തുടങ്ങി: 10001mAh ബാറ്ററിയുള്ള 5G ഫോണിന് ഡിസ്കൗണ്ട്

തെരഞ്ഞെടുത്ത റിയൽമി സ്മാർട്ട്ഫോൺ മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി റിയൽമി പവർ ഡേയ്സ് സെയിൽ (realme Power Days sale) ആരംഭിച്ചിരിക്കുന്നു. ഈ സെയിലിന്റെ ഭാഗമായി റിയൽമി പി4 സീരീസിൽ അ‌വതരിപ്പിക്കപ്പെട്ട റിയൽമി പി4 പവർ 5ജി, റിയൽമി പി4 5ജി, റിയൽമി പി4എക്സ് 5ജി എന്നീ മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി 22 വരെയാണ് റിയൽമി പവർ ഡേയ്സ് സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാകുക. റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ ഓഫർ സെയിൽ ഡിസ്കൗണ്ടുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകും.

റിയൽമി പവർ ഡേയ്സ് സെയിലിൽ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ സാധിക്കുന്ന മോഡലുകളിൽ റിയൽമി പി4 പവർ 5ജിയും (realme P4 Power 5G) ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ എന്നതാണ് റിയൽമി പി4 പവർ 5ജിയുടെ പ്രത്യേകത.

റിയൽമി പവർ ഡേയ്സ് സെയിൽ തുടങ്ങി: 10001mAh 5G ഫോണിന് ഡിസ്കൗണ്ട്

10001mAh ബാറ്ററിയാണ് റിയൽമി പി4 പവർ 5ജിയിൽ ഉളളത്. ഇത്രയും ബാറ്ററി ശേഷിയുള്ള ഒരു ഫോൺ ഇതിന് മുൻപോ ലോഞ്ചിന് ശേഷം ഇതുവരെയോ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടില്ല. അ‌തിനാൽത്തന്നെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ചർച്ചയാകാൻ കഴിഞ്ഞ മോഡലാണ് റിയൽമി പി4 പവർ 5ജി. ഇപ്പോൾ ഈ ഫോൺ ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ റിയൽമി പവർ ഡേയ്സ് അ‌വസരമൊരുക്കിയിരിക്കുന്നു.

റിയൽമി P4 പവർ 5ജിയുടെ 8GB +128GB വേരിയന്റിന് 25999 രൂപയും 8GB + 256GB വേരിയന്റിന് 27999 രൂപയും 12GB + 256GB വേരിയന്റിന് 30999 രൂപയുമാണ് വില. നേരത്തെ ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ ഇതിന്റെ വേരിയന്റുകൾ കുറഞ്ഞ വിലയിൽ വാങ്ങാനാകുമായിരുന്നു. എന്നാൽ പരിമിത കാലത്തേക്ക് മാത്രമാണ് ആ ഓഫറുകൾ ലഭ്യമായിരുന്നത്.

റിയൽമി പവർ ഡേയ്സ് സെയിൽ തുടങ്ങി: 10001mAh 5G ഫോണിന് ഡിസ്കൗണ്ട്

ഇപ്പോൾ പവർ ഡേയ്സ് സെയിൽ ഡിസ്കൗണ്ട് ലഭ്യമായതിനാൽ വീണ്ടും ലോഞ്ച് ഓഫർ സഹിതം ലഭ്യമായിരുന്ന കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് വീണ്ടും അ‌വസരം വന്നിരിക്കുന്നു. 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് പി4 പവർ 5ജിക്ക് റിയൽമി ഡേയ്സ് സെയിലിൽ ലഭ്യമാകുക. ഇത് പ്രയോജനപ്പെടുത്തിയാൽ 23999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ

ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ 10,001mAh ടൈറ്റൻ ബാറ്ററി തന്നെയാണ് ഇതിലെ മുഖ്യ ആകർഷണം. 80W ഫാസ്റ്റ് ചാർജിങ് സഹിതമാണ് ഇത് എത്തിയിരിക്കുന്നത്. മെച്ചപ്പെട്ട പ്രകടനത്തിനും സുരക്ഷയ്ക്കുമായി ഇത് "നെക്സ്റ്റ്-ജെൻ സിലിക്കൺ-കാർബൺ ആനോഡ് ടെക്", "ഡ്യുവൽ-ലെയർ കോട്ടിംഗ് പ്രോസസ്", "സി-പാക്ക് പ്രൊട്ടക്ഷൻ ബോർഡ് ഡിസൈൻ" എന്നിവയുമുണ്ട്.

മറ്റ് ഫീച്ചറുകളുടെ കാര്യമെടുത്താൽ, 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ൽ ആണ് ഇത് എത്തിയിരിക്കുന്നത്. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

റിയൽമി പവർ ഡേയ്സ് സെയിൽ തുടങ്ങി: 10001mAh 5G ഫോണിന് ഡിസ്കൗണ്ട്

144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1280 × 2800 പിക്സൽസ്) 1.5K AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 6500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, മാലി G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പി4 പവർ 5ജിയിൽ റിയൽമി നൽകിയിരിക്കുന്നത്. അ‌തിൽ 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, 2-ആക്സിസ് OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ സോണി IMX480 സെൻസറുള്ള 16MP ക്യാമറയും (f/2.4 അപ്പർച്ചർ), 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഉണ്ട്.

IP66 + IP68 + IP69 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സിംഗിൾ സ്പീക്കർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ട്രാൻസ് ഓറഞ്ച്, ട്രാൻസ്‌സിൽവർ, ട്രാൻസ്‌ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Realme P4 Power 5G with a 10001mAh battery is now available with a bank discount during the Realme Power Days Sale. The 8GB + 128GB variant of the Realme P4 Power 5G is priced at Rs 25,999, the 8GB + 256GB variant is priced at Rs 27,999, and the 12GB + 256GB variant is priced at Rs 30,999. Now, with a bank discount of Rs 2,000, you can buy it at a starting price of Rs 23,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X