റിയൽമി ക്യു 2, റിയൽമി ക്യു 2 പ്രോ, റിയൽമി ക്യു 2 ഐ സ്മാർട്ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ
റിയൽമി ക്യു 2, റിയൽമി ക്യു 2 പ്രോ, റിയൽമി ക്യു 2 ഐ തുടങ്ങിയ സ്മാർട്ഫോണുകൾ സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത റിയൽമി ക്യൂവിന്റെ തുടർച്ചയായി ചൈനയിൽ അവതരിപ്പിച്ചു. ഈ മൂന്ന് ഫോണുകളിൽ 5 ജി സപ്പോർട്ട്, വലിയ ബാറ്ററികൾ, മീഡിയടെക് പ്രോസസ്സറുകൾ എന്നിവയുണ്ട്. റിയൽമി ക്യു 2, റിയൽമി ക്യു 2 പ്രോ എന്നിവ രണ്ട് റാം സ്റ്റോറേജ് കോൺഫിഗറേഷനുകളിലും രണ്ട് കളർ ഓപ്ഷനുകളിലുമായി വരുന്നു. ഒരൊറ്റ കോൺഫിഗറേഷനിലും രണ്ട് കളർ ഓപ്ഷനുകളിലും റിയൽമി ക്യു 2ഐ വാഗ്ദാനം ചെയ്യുന്നു. റിയൽമി ക്യു 2, റിയൽമി ക്യു 2 പ്രോ എന്നിവ സെൽഫി ക്യാമറയ്‌ക്കായി ഒരേ ഡിസൈനാണ് പിന്തുടരുന്നത്. അതേസമയം, റിയൽമി ക്യു 2 ഐയ്‌ക്ക് വ്യത്യസ്‌തമായ ഡിസൈനാണ് കമ്പനി നൽകിയിരിക്കുന്നത്.
റിയൽമി ക്യു 2, റിയൽമി ക്യു 2 പ്രോ, റിയൽമി ക്യു 2 ഐ: വില, ലഭ്യത
റിയൽമി ക്യു 2 ന് 4 ജിബി + 128 ജിബി മോഡലിന് സിഎൻവൈ 1,299 (ഏകദേശം 14,200 രൂപ), 6 ജിബി + 128 ജിബി മോഡലിന് സിഎൻവൈ 1,399 (ഏകദേശം 15,200 രൂപ) വില വരുന്നു. ബ്ലൂ, സിൽവർ നിറങ്ങളിലുള്ള ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 8 ജിബി + 128 ജിബി വേരിയന്റിന് സിഎൻവൈ 1,799 (ഏകദേശം 19,600 രൂപ), 8 ജിബി + 256 ജിബി വേരിയന്റിന് സിഎൻവൈ 1,999 (ഏകദേശം 21,800 രൂപ) എന്നിങ്ങനെ റിയൽമി ക്യു 2 പ്രോയുടെ വില വരുന്നു. ഗ്രേയിലും ഗ്രേഡിയന്റ് കളർ ഓപ്ഷനിലും ഇത് വിപണിയിൽ വരുന്നു. റിയൽമി ക്യു 2, റിയൽമി ക്യു 2 പ്രോ എന്നിവ ഒക്ടോബർ 19 മുതൽ രാജ്യത്ത് വിൽപനയ്‌ക്കെത്തും. റിയൽമി ക്യു 2ഐയുടെ സിംഗിൾ 4 ജിബി + 128 ജിബി ഓപ്ഷന് സിഎൻവൈ 1,199 (ഏകദേശം 13,000 രൂപ) ആണ് വില. ഈ സ്മാർട്ട്ഫോൺ ബ്ലൂ, സിൽവർ നിറങ്ങളിൽ ലഭ്യമാണ്. ഒക്ടോബർ 21 മുതൽ പ്രീ-ഓർഡറുകൾക്കായി ഇത് തയ്യാറാകും.

റിയൽമി ക്യു 2: സവിശേഷതകൾ
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഡ്യുവൽ നാനോ സിം റിയൽമി ക്യു 2 റിയൽമി യുഐയിൽ പ്രവർത്തിക്കുന്നു. ഒടിഎ അപ്‌ഡേറ്റോടെ ഫോൺ റിയൽമി യുഐ 2.0 ലേക്ക് അപ്‌ഡേറ്റ് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 120 ഹെർട്സ് റിഫ്രഷ് റേറ്റും 90.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. എആർഎം ജി 7 എംസി 3 ജിപിയുവിനൊപ്പം മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസറാണ് റിയൽമി ക്യു 2ൽ പ്രവർത്തിക്കുന്നത്. 6 ജിബി വരെ എൽപിഡിഡിആർഎക്സ് 4 റാമുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്.
എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, വൈഡ് ആംഗിൾ എഫ് / 2.3 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, ഒപ്പം എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും റിയൽമി ക്യു 2ൻറെ ക്യാമറ സെറ്റപ്പിൽ വരുന്നു. മുൻവശത്തായി, എഫ് / 2.1 ലെൻസുള്ള 16 മെഗാപിക്സൽ ക്യാമറ സെൻസർ നിങ്ങൾക്ക് ലഭിക്കും, സ്ക്രീനിന്റെ മുകളിൽ ഇടത് കോണിൽ സ്ഥിതിചെയ്യുന്ന ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടിൽ സ്ഥാപിച്ചിരിക്കുന്നു.

യുഎഫ്എസ് 2.1ൽ 128 ജിബി സ്റ്റോറേജ് കപ്പാസിറ്റി വരുന്ന ഈ സ്മാർട്ഫോൺ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാൻ കഴിയുന്നതാണ്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 5 ജി, 4 ജി എൽടിഇ, ജിപിഎസ്, ഗ്ലോനാസ്, ബ്ലൂടൂത്ത് 5.0, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുമായാണ് റിയൽമി ക്യു 2 വരുന്നത്. ഓൺബോർഡിലെ സെൻസറുകളിൽ ഒരു ജിയോ മാഗ്നറ്റിക് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോ സെൻസർ എന്നിവ ഉൾപ്പെടുന്നു. 30W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി ക്യു 2 ന്റെ സപ്പോർട്ട്. ഈ ഹാൻഡ്‌സെറ്റിന് 162.2x75.1x9.1 മില്ലിമിറ്റർ കനവും 194 ഗ്രാം ഭാരവും വരുന്നു.

റിയൽമി ക്യു 2 പ്രോ: സവിശേഷതകൾ
റിയൽമി ക്യു 2 പ്രോയിൽ ചില മാറ്റങ്ങളോടെ വാനില റിയൽമി ക്യു 2 ന് സമാനമായ സവിശേഷതകളുണ്ട്. 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും 90.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. പ്രോ വേരിയന്റിന് ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ വരില്ലെന്ന് തോന്നുന്നു. റിയൽമി ക്യു 2 പ്രോയ്ക്ക് ഒരേ ഡൈമെൻസിറ്റി 800 യു പ്രോസസറാണ് നൽകിയിട്ടുള്ളതെങ്കിലും മാലി-ജി 57 ജിപിയുവും 8 ജിബി റാമുമായി വരുന്നു.

എഫ് / 2.5 അപ്പർച്ചർ വരുന്ന റിയൽമി ക്യു 2 പ്രോയിലെ 16 മെഗാപിക്സൽ സെൽഫി ക്യാമറ മാത്രമാണ് വ്യത്യാസം. ഫോണിൽ 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് സജ്ജീകരിക്കാവുന്നതാണ്. 5 ജി, വൈ-ഫൈ, ജിപിഎസ്, 4 ജി എൽടിഇ, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സെൻസർ സെറ്റപ്പും സമാനമാണ്. 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,300mAh ബാറ്ററിയാണ് റിയൽമി ക്യു 2 പ്രോയ്ക്ക് നൽകിയിരിക്കുന്നത്. പ്രോ വേരിയന്റ് 160.9x74.4x8.1 മില്ലിമിറ്റർ കനവും 175 ഗ്രാം ഭാരവും വരുന്നു.

റിയൽമി ക്യു 2 ഐ: സവിശേഷതകൾ
6.5 ഇഞ്ച് ഡിസ്‌പ്ലേ, 88.7 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ, 20: 9 ആസ്പെക്ടറ്റ് റേഷിയോ എന്നിവയാണ് റിയൽമി ക്യു 2 ഐയ്ക്ക് വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിൽ പ്രവർത്തിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമയാണ് ഈ സ്മാർട്ഫോൺ വരുന്നത്. എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, മാക്രോ ലെൻസുള്ള സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി ക്യു ക്യു 2 ഐയ്ക്ക് വരുന്നത്.

മുൻവശത്ത് ഒരു 8 മെഗാപിക്സൽ സെൽഫി ഷൂട്ടർ നിങ്ങൾക്ക് ലഭിക്കും. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. പിന്നിലായി ഫിംഗർപ്രിന്റ് സ്കാനറും നൽകിയിരിക്കുന്നു.


Click it and Unblock the Notifications








