റിയൽമി ക്യു 2 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ
റിയൽമി ക്യു 2 (Realme Q2) ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തി. പുതിയ ഹാന്ഡ്സെറ്റിൻറെ ലോഞ്ചിനെക്കുറിച്ച് റിയൽമി ഇതുവരെ ഒരു വിവരവും വ്യക്തമാക്കിയിട്ടില്ലെങ്കിലും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) വെബ്‌സൈറ്റിൽ റിയൽമി ക്യു 2 ന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് സൂചന നൽകുന്ന ഒരു ലിസ്റ്റിംഗ് പ്രത്യക്ഷപ്പെട്ടു. ഒക്ടോബറിൽ റിയൽമി ക്യു 2 പ്രോ, റിയൽമി ക്യു 2 ഐ എന്നിവയ്‌ക്കൊപ്പം ചൈനയിൽ ഈ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു.

റിയൽമി 7 5 ജി എന്ന പേരിലാണ് യുകെയിൽ ഇത് ലോഞ്ച് ചെയ്യ്തത്. റിയൽമി ക്യു 2 മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറിൽ വരുന്നു, കൂടാതെ ഇത് 5 ജി സപ്പോർട്ടും നൽകുന്നു. മോഡൽ നമ്പർ RMX2117 വരുന്ന ഒരു പുതിയ റിയൽമി ഫോണിന്റെ ബിഐഎസ് ലിസ്റ്റിംഗ് കാണിക്കുന്ന ഒരു ചിത്രം ടിപ്പ്സ്റ്റർ മുകുൾ ശർമ്മ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. ഇത് റിയൽമി ക്യു 2 മായി ബന്ധപ്പെട്ടിരിക്കുന്നു. റിയൽമി ക്യു 2 ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പുതിയ മോഡലിന്റെ ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു.

റിയൽമി ക്യു 2: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
ഇന്ത്യയിലെ റിയൽമി ക്യു 2 സ്മാർട്ഫോണിൻറെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 1,299 (ഏകദേശം 14,600 രൂപ), 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 1,399 (ഏകദേശം 15,800 രൂപ) തുടങ്ങിയ വിലകളിൽ ഈ ഫോൺ ലോഞ്ച് ചെയ്തു. ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റിന് എത്ര വില വരുമെന്ന കാര്യം അതിന്റെ ചൈനീസ് കൗണ്ടർപാർട്ടുമായി യോജിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഈ പുതിയ സ്മാർട്ട്‌ഫോണിന്റെ ലോഞ്ചിനെകുറിച്ചും വിലയെ കുറിച്ചും റിയൽമി ഇതുവരെ ഔദ്യോഗികമായ ഒരു വ്യക്തത നൽകിയിട്ടില്ല.

റിയൽമി ക്യു 2: സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന റിയൽമി ക്യു 2 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 120 ഹെർട്സ് റിഫ്രഷ് രാട്ടിനൊപ്പം 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. 6 ജിബി വരെ റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.8 ലെൻസും ഉൾക്കൊള്ളുന്നു.

റിയൽമി ക്യു 2: ക്യാമറ സവിശേഷതകൾ
8 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുമുണ്ട്. മുൻവശത്ത് എഫ് / 2.1 ലെൻസ് വരുന്ന 16 മെഗാപിക്സൽ ക്യാമറ സെൻസറും റിയൽമി ക്യു 2 ൽ ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള 128 ജിബി ഓൺബോർഡ് സ്റ്റോറേജ് സപ്പോർട്ടാണ് റിയൽമി ക്യു 2ൽ വരുന്നത്. 30W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. ഇതിന്റെ ഭാരം 194 ഗ്രാം ആണ്.


Click it and Unblock the Notifications








