Home
Mobile

മീഡിയടെക് ഡൈമെൻസിറ്റി 1100 SoC പ്രോസസറുള്ള റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ അവതരിപ്പിച്ചു

റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ ചൈനയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ഫോൺ യഥാക്രമം റിയൽ‌മി ക്യു 3 പ്രോയുടെ ഒരു ട്വീക്ക്ഡ് എഡിഷനാണ്. റിയൽ‌മി ക്യു 3 സീരീസ് സ്മാർട്ഫോൺ കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ചിരുന്നു. പുതിയ റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ സ്മാർട്ഫോൺ SoC ചിപ്സെറ്റ് പോലുള്ള സ്റ്റാൻ‌ഡേർഡ് റിയൽ‌മി ക്യു 3 പ്രോയെക്കാൾ കൂടുതൽ മാറ്റങ്ങളുമായി അവതരിപ്പിച്ചിരിക്കുന്നു. ഈ പുതിയ സ്മാർട്ഫോണിൻറെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ സ്മാർട്ഫോണിൻറെ വില എത്രയാണ് ?

റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ സ്മാർട്ഫോണിൻറെ വില എത്രയാണ് ?

റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷന് സി‌എൻ‌വൈ 1,799 (ഏകദേശം 20,500 രൂപ) വിലയുണ്ട്. കാസിൽ ഇൻ സ്കൈ, ബ്ലാക്ക് ക്ലവർ ഫോറസ്റ്റ് നിറങ്ങളിൽ ഇതിൻറെ സിംഗിൾ 8 ജിബി + 128 ജിബി വേരിയന്റ് വിപണിയിൽ വരുന്നു. ഈ പുതിയ ഹാൻഡ്‌സെറ്റ് റിയൽ‌മി ചൈന വെബ്‌സൈറ്റ് വഴി പ്രീ-ഓർ‌ഡർ ചെയ്യുവാൻ ഇപ്പോൾ സൗകര്യമൊരുക്കി കഴിഞ്ഞു. ജൂൺ 1 മുതൽ രാജ്യത്ത് ഈ സ്മാർട്ഫോൺ വിൽ‌പനയ്‌ക്കെത്തും. നിലവിൽ, അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു കാര്യവും റിയൽ‌മി വെളിപ്പെടുത്തിയിട്ടില്ല.

റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ സ്മാർട്ഫോണിൻറെ സവിശേഷതകൾ

റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ സ്മാർട്ഫോണിൻറെ സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഡ്യുവൽ നാനോ സിം വരുന്ന റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ നിരക്ക്, 600 നിറ്റ്സ് പീക്ക് ബറൈറ്നെസ്സ് 91.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായി വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768 ജി 5 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 1100 5 ജി SoC പ്രോസസർ ഉപയോഗിച്ചാണ് സ്റ്റാൻഡേർഡ് റിയൽ‌മി ക്യു 3 പ്രോ അവതരിപ്പിച്ചത്. 8 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമായി കാർണിവൽ എഡിഷൻ സ്മാർട്ഫോൺ വിപണിയിൽ വരുന്നു.

റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ പ്രധാനമായും സ്റ്റാൻ‌ഡേർഡ് റിയൽ‌മി ക്യു 3 പ്രോയുടെ അതേ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവുമായി വരുന്നു. എഫ് / 1.8 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ സെൻസർ, അൾട്രാ-വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, 16 മെഗാപിക്സൽ ഷൂട്ടറിന് പകരം എഫ് / 2.5 അപ്പർച്ചറുള്ള 32 മെഗാപിക്സൽ സെൽഫി ഷൂട്ടറിലേക്ക് കാർണിവൽ എഡിഷൻ അപ്‌ഗ്രേഡ് ചെയ്യ്തിരിക്കുന്നു.

 4,500 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററി

ഡ്യുവൽ മോഡ് 5 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷനിൽ 4,500 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയുണ്ട്. ഇത് റിയൽ‌മി ക്യു 3 പ്രോയിൽ നൽകിയിരിക്കുന്ന ബാറ്ററിയാണ്. 50W ഫാസ്റ്റ് ചാർജിംഗിനെ ഈ ബാറ്ററി സപ്പോർട്ട് ചെയ്യുന്നു. റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷന് 159.1 x 73.4 x 7.9 മില്ലിമീറ്റർ അളവും 174 ഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
The Realme Q3 series smartphone was unveiled in China last month. The new Realme Q3 Pro Carnival Edition smartphone is presented with more modifications than the standard Realme Q3 Pro like the SoC chipset
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X