വിലയിലും മാജിക്; റിയൽമി നാർസോ 70 പ്രോ 5ജിയ്ക്ക് ഒറ്റയടിക്ക് 3000 രൂപ വില കുറഞ്ഞു!
സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉടമകളെ ആശ്ചര്യപ്പെടുത്തുന്ന കിടിലൻ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് 20000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട റിയൽമി നാർസോ 70 പ്രോ 5ജിക്ക് ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ട് ലഭിക്കും. റിയൽമി സേവിംഗ്‌സ് ഡേ സെയിലിൻ്റെ ഭാഗമായിട്ടാണ് പരിമിതമായ സമയത്തേക്ക് ഈ കിടിലൻ ഡീൽ ലഭ്യമാകുക. ഈ വർഷം റിയൽമി ഇതിനകം ഒരുപാട് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തുകഴിഞ്ഞു. അക്കൂട്ടത്തിൽ മാർച്ചിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് റിയൽമി നാർസോ 70 പ്രോ 5ജി (Realme Narzo 70 Pro 5G).
ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച ക്യാമറയുള്ള ഫോൺ എന്ന് ആമസോൺ അംഗീകാരം ലഭിച്ച സ്മാർട്ട്ഫോൺ ആണിത്. വില താരതമ്യേന കുറവാണെങ്കിലും എയർ ജെസ്റ്റേഴസ് ഫീച്ചർ, പ്രീമിയം ഗ്ലാസ് ഡിസൈൻ, സെഗ്‌മെൻ്റിലെ ഏറ്റവും ഉയർന്ന ഡിസ്‌പ്ലേ ബ്രൈറ്റ്നസ് തുടങ്ങി ഇതിലെ ഫീച്ചറുകളുടെ പട്ടികയും പ്രാധാന്യവും വളരെ വലുതാണ്.

മാന്യമായ വിലയിൽ മികച്ച ഫീച്ചറുകൾ അവതരിപ്പിച്ചതിനാൽ തന്നെ അഡ്വാൻസ് ബുക്കിങ് സമയത്ത് മിനിറ്റിൽ 300 യൂണിറ്റുകൾ വിറ്റ് റിയൽമി നാർസോ 70 പ്രോ 5ജി റെക്കോഡ് ഇട്ടിരുന്നു. അതിനാൽ വിറ്റഴിയാത്ത ഒരു ലൊടുക്ക് ഫോൺ ആണ് ഇപ്പോൾ ഡിസ്കൗണ്ടിൽ എത്തിയിരിക്കുന്നത് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. മാത്രമല്ല ഇന്ന് അർധരാത്രി വരെ മാത്രമേ ഈ ഡീൽ ലഭ്യമാകുകയുമുള്ളൂ.
ജൂൺ 6ന് ഉച്ചയ്ക്ക് 12ന് ആരംഭിച്ച റിയൽമി സേവിംഗ്‌സ് ഡേ സെയിലിൻ്റെ ഭാഗമായി, realme.com, Amazon.in എന്നിവ വഴി ഡിസ്കൗണ്ടിൽ ഈ ഫോൺ വാങ്ങാനാകും. മാർച്ചിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി നാർസോ 70 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അടിസ്ഥാന മോഡലിന് 19,999 രൂപയും 8ജിബി+ 256ജിബി വേരിയൻ്റിന് 21,999 രൂപയുമായിരുന്നു വില.

എന്നാലിപ്പോൾ സ്പെഷൽ സെയിൽ പ്രമാണിച്ച് ഈ മോഡലിന് 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ റിയൽമി നാർസോ 70 പ്രോ 5ജി അടിസ്ഥാന മോഡൽ 16,999 രൂപ വിലയിൽ ഇന്ന് സ്വന്തമാക്കാൻ സാധിക്കും. ഇന്ന് 11:59 വരെ മാത്രമാണ് ഈ ഡീൽ ലഭ്യമാകുക എന്നാണ് സൂചന.
റിയൽമി നാർസോ 70 പ്രോയുടെ പ്രധാന ഫീച്ചറുകൾ: മാലി-ജി68 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 7050 5G ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 6.67-ഇഞ്ച് FHD+ OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 2200Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 2000 നിറ്റ്സിൻ്റെ പരമാവധി ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.
ഇത് കൂടാതെ സൺലൈറ്റ് മോഡ്, റെയിൻ വാട്ടർ ടച്ച് എന്നീ കിടിലൻ ഫീച്ചറുകളും റിയൽമി നാർസോ 70 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു. 8 ജിബി റാം, 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ്, 8 ജിബി വരെ വെർച്വൽ റാം എന്നിവ ഈ സ്മാർട്ട്ഫോണിന് മികച്ച പെർഫോൻസ് നൽകാൻ പിന്തുണ നൽകുന്നു.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0 ൽ പ്രവർത്തിക്കുന്ന റിയൽമി നാർസോ 70 പ്രോ 5ജിക്ക് മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ OS അപ്‌ഡേറ്റുകളും റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.
ക്യാമറയുടെ കാര്യത്തിലും ഈ റിയൽമി ഫോൺ ഒട്ടും മോശമല്ല. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് റിയൽമി നാർസോ 70 പ്രോ എത്തുന്നത്. അതിൽ 50MP Sony IMX890 പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ സെൻസർ എന്നിവ അടങ്ങുന്നു. 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് നാർസോ 70 പ്രോ 5ജിയിലുള്ളത്. നിരവധി മികച്ച ഫീച്ചറുകൾ ഉണ്ടെങ്കിലും എയർ ജെസ്റ്റർ ഫീച്ചർ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം. കൈ നനഞ്ഞിരിക്കുമ്പോഴും മറ്റ് പലവിധ സാഹചര്യങ്ങളാലും സ്ക്രീനിൽ തൊടാൻ കഴിയില്ലെങ്കിൽ വായുവിൽ ആഗ്യം കാട്ടി ഫോൺ പ്രവർത്തിപ്പിക്കാമെന്നതാണ് എയർ ജെസ്റ്റർ ഫീച്ചറിന്റെ പ്രത്യേകത.


Click it and Unblock the Notifications