പുതിയ റിയൽമി ബജറ്റ് 5G ഫോൺ സൂപ്പർ ഹിറ്റ്! ആദ്യ ദിവസം വിറ്റത് ഒരുലക്ഷത്തി ഇരുപതിനായിരത്തിന് മേൽ ഫോണുകൾ
റിയൽമി ഈ മാസത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ച ബജറ്റ് 5ജി ഫോൺ ഓപ്ഷനാണ് റിയൽമി P4x 5G (realme P4x 5G). ഇന്നലെ (ഡിസംബർ 10) മുതൽ ഈ ഫോണിന്റെ ആദ്യ വിൽപ്പന നടന്നു. റിയൽമി വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി നടന്ന ആദ്യ വിൽപ്പനയിൽ ഒറ്റ ദിവസം കൊണ്ട് ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം (120,000+) റിയൽമി P4x 5G ഫോണുകൾ വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചിരിക്കുന്നു. ഒരു ബജറ്റ് 5ജി ഫോണിന് അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണമാണ് ഈ റിയൽമി ഫോണിന് ലഭിച്ചിരിക്കുന്നത്.
ആദ്യ ദിവസത്തെ വിൽപ്പനയിലൂടെത്തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ 2025ലെ #1 ബെസ്റ്റ് സെല്ലറായി ഈ സ്മാർട്ട്ഫോൺ മാറി എന്ന് റിയൽമി അവകാശപ്പെടുന്നു. സ്മാർട്ട്ഫോൺ മാത്രമല്ല, ഇന്നലെ വിൽപ്പനയ്‌ക്കെത്തിയ റിയൽമി വാച്ച് 5 സ്മാർട്ട് വാച്ചും, 4,000 രൂപ സെഗ്‌മെന്റിൽ 2025 ലെ #1 ബെസ്റ്റ് സെല്ലറായി ഉയർന്നു എന്ന് റിയൽമി പറയുന്നു.

റിയൽമി P4x 5ജിയുടെ 6GB+128GB അടിസ്ഥാന വേരിയന്റിന് 15999 രൂപയും 8GB+128GB വേരിയന്റിന് 17,499 രൂപയും 8GB+ 256GB വേരിയന്റിന് 19,499 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓൺലൈൻ പർച്ചേസിന് 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയത് ആളുകൾ ഇടിച്ചുകയറാൻ ഒരു കാരണമായിട്ടുണ്ടാകാം.
1000 രൂപ കൂപ്പൺ ഡിസ്കൗണ്ട് പരിമിതമായ സമയത്തേക്ക് മാത്രമുള്ളതായിരുന്നു. 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ഇപ്പോഴും ലഭ്യമാണ്. 15000 രൂപയിൽ താഴെ ബജറ്റിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. മേറ്റ് സിൽവർ, ലേക്ക് ഗ്രീൻ, എലഗന്റ് പിങ്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

റിയൽമി P4x 5G ഫീച്ചറുകൾ
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 5300mm² VC ഫ്രോസ്റ്റ്‌കോർ കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. 6.72-ഇഞ്ച് (1080 x 2400 പിക്സലുകൾ) ഫുൾ HD+ LCD സ്ക്രീൻ, 144Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം ഈ ഫോൺ എത്തുന്നു.
OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP സെക്കൻഡറി ക്യാമറ (f/2.4 അപ്പേർച്ചർ, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ്) എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 1080p 30 fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം 8MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഇതിലുണ്ട്.
മാലി-G615 MC2 GPU, 6GB / 8GB LPDDR4X റാം, 128GB/ 256GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്സ് എന്നിവയും ഇതിലുണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ / മൈക്രോ എസ്ഡി), 5G SA/NSA (ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








