പാപ്പന്റെ പിള്ളേര് സ്ട്രോങ്ങാ...! റിയൽമി ജിടി 6 ചൈനയിൽ കാലുകുത്താൻ പോകുന്നു
റിയൽമി ആരാധകരെ... തത്കാലം ആഘോഷിക്കാനുള്ള വകയുണ്ട്. റിയൽമി ജിടി 6 സ്മാർട്ട്‌ഫോൺ ജൂലൈ 9ന് ചൈനയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. റിയൽമി കഴിഞ്ഞ മാസം പുറത്തിറക്കിയ ഇന്ത്യൻ വേർഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് തികച്ചും വ്യത്യസ്തമായ ഡിസൈൻ ആണ് അവതരിപ്പിക്കുന്നത്. ജിടി 6ൻ്റെ ചൈനീസ് വേർഷൻ്റെ രൂപകൽപ്പനയും പ്രധാന സവിശേഷതകളും ഇതിനകം കമ്പനി സ്ഥിരീകരിച്ചു. ഇപ്പോൾ, റിയൽമി ജിടി 6 സ്മാർട്ട്‌ഫോണിൻ്റെ വില ലോഞ്ച് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഓൺലൈനിൽ കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ റിയൽമി ജിടി 6ൻ്റെ വില എത്രയാണെന്ന് നോക്കാം.
റിയൽമി ജിടി 6 വില കമ്പനി പുറത്ത് വിട്ടിട്ടില്ല. എങ്കിലും റിയൽമി ജിടി 6ൻ്റെ ഇ-കൊമേഴ്‌സ് ലിസ്റ്റിംഗിൻ്റെ സ്‌ക്രീൻഷോട്ട് വെയ്‌ബോയിൽ കണ്ടെത്തി. ഇത് ഫോൺ 3,199 യുവാൻ അതായത് ഏകദേശം 36,733 രൂപ പ്രാരംഭ വിലയിൽ വരുമെന്ന് വെളിപ്പെടുത്തുന്നു. അടിസ്ഥാന വേരിയൻ്റിൻ്റെ സ്റ്റോറേജ് കോൺഫിഗറേഷൻ ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും, ജിടി 6 24 ജിബി റാമും 1 ടിബി സ്റ്റോറേജുമായും വരുമെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിയൽമി ജിടി 6ൻ്റെ ഇതുവരെ പുറത്ത് വിട്ട വിശദംശനങ്ങൾ അനുസരിച്ചുള്ള സവിശേഷതകൾ: ഡിസൈനിൻ്റെ കാര്യത്തിൽ, റിയൽമി ജിടി 6ന് ഒരു ഗ്ലാസ് ബാക്കും മെറ്റൽ മിഡിൽ ഫ്രെയിമും ഉണ്ടായിരിക്കും. ചൈനീസ് വേരിയൻ്റിലെ റിയർ ക്യാമറകൾ ചെറുതായി മുകളിലേക്ക് മാറ്റി ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ സ്ഥാപിക്കും. കറുപ്പ്, പച്ച, പർപ്പിൾ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
റിയൽമി ജിടി 6ന് 1.5K റെസല്യൂഷനോട് കൂടിയ 6.78-ഇഞ്ച് BOE S1+ സ്‌ക്രീൻ, 144Hz റീഫ്രഷ് റേറ്റ്, 6,000 nits വരെ ബ്രൈറ്റ്നസ്സ് എന്നിവയും പ്രതീക്ഷിക്കാം. 24 ജിബി റാമും 1 ടിബി ഓൺബോർഡ് സ്റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് ഉപകരണം നൽകുന്നത്.
മാത്രമല്ല, 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,800 mAh ബാറ്ററിയും ജിടി 6 പായ്ക്ക് ചെയ്തേക്കാം. ഇമേജിംഗിനായി, OIS സപ്പോർട്ട് ഉള്ള 50 എംപി സോണി IMX890 പ്രൈമറി ക്യാമറയും 8 എംപി അൾട്രാവൈഡ് ലെൻസും സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപകരണത്തിന് 16 എംപി സെൽഫി ക്യാമറ ലഭിക്കും.
5.5ജിനെറ്റ്‌വർക്കുകൾക്കും Wi-Fi 7 പ്രോട്ടോക്കോളുകൾക്കുമുള്ള പിന്തുണ ഉൾക്കൊള്ളുന്ന പുതിയ സ്കൈ കമ്മ്യൂണിക്കേഷൻ സിസ്റ്റം ജിടി 6ൻ്റെ മറ്റ് സവിശേഷതകളിൽ ഒന്നാണ്. ചൈനയിൽ ഫോണിൻ്റെ ലോഞ്ച് ജൂലൈ 9ന് ഉച്ചയ്ക്ക് 2 മണിക്ക് അതായത് ഇന്ത്യൻ സമയം രാവിലെ 11:30ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
മുകളിൽ പറഞ്ഞ വില സംബന്ധിച്ച വിവരങ്ങൾ തികച്ചും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വന്ന റിപ്പോർട്ടുകൾ അനുസരിച്ചുള്ളത് ആണെന്നും കമ്പനി വില വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല എന്നതും മറക്കാതിരിക്കുക. അതുപോലെ തന്നെ, ഡിസൈൻ, കളർ, റിയർ ക്യാമറ എന്നിവയുടെ വിശദാംശങ്ങൾ മാത്രമാണ് കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








