റിയല്‍മീ ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേ സെയിൽ
ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ ആരംഭിച്ചിരിക്കുകയാണ്. അതില്‍ 20,000 രൂപയ്ക്കുളളില്‍ മികച്ച സവിശേഷതയുളള റിയല്‍മീ ഫോണുകളും ഉണ്ട്. ഈ ഫോണുകള്‍ക്ക് ട്രിപ്പിള്‍ റിയര്‍ ക്യാമറ സവിശേഷതയാണ്. കൂടാതെ VOOC ചാര്‍ജ്ജിംഗ് ടെക്‌നോളജിയുളള വലിയ ബാറ്ററി, ഫാസ്റ്റ് പ്രോസസര്‍, സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ എന്നിവയും ഉണ്ട്.

Realme C2
2ജിബി റാം, 32ജിബി റോമിന് 5,999 രൂപയാണ് വില. എന്നാല്‍ 3ജിബി റാം, 32ജിബി റോം എന്നിവയ്ക്ക് 6999 രൂപയും. ഇതിന് 13എംപി/2എംപി റിയര്‍ ക്യാമറ, 4000എംഎഎച്ച് ബാറ്ററി കൂടാതെ 1000 രൂപ അധിക ഡിസ്‌ക്കൗണ്ടും ഉണ്ട്.

Realme 5
ഫ്‌ളിപ്കാര്‍ട്ടില്‍ 4ജിബി റാം, 128ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയാണ് വില. ക്വാഡ് റിയര്‍ ക്യാമറ, 5000എംഎഎച്ച് ബാറ്ററിയുമാണ് പ്രധാന സവിശേഷതകള്‍. ആക്‌സിസ് ബസ് ക്രഡിറ്റ് കാര്‍ഡില്‍ 5% അധിക ഓഫറും ലഭിക്കുന്നു.

Realme 5 Pro
6ജിബി റാം ഫോണിന് 12,999 രൂപയാണ്. VOOC ഫ്‌ളാഷ് ചാര്‍ജ്ജ് 3.0 ടെക്‌നോളജി, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ ഓഫറില്‍ ഫ്‌ളൈറ്റ് ബുക്കിംഗിന് 10% അധിക ഓഫറും ലഭിക്കുന്നു.

Realme X
8ജിബി റാം വേരിയന്റിന് 15,999 രൂപയാണ്. പോപ് അപ്പ് ക്യാമറ, സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. HDFC ബാങ്ക് ഡെബിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക് ഓഫറും ഫോണിനു ലഭിക്കുന്നു.

Realme XT
64എംപി പ്രൈമറി ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍. 15,999 രൂപയാണ് ഇതിന്റെ വില. 1334 രൂപ മുതലാണ് പ്രതിമാസ നോ കോസ്റ്റ് ഇഎംഐ.

Realme 2 Pro
8999 രൂപയാണ് ഈ ഫോണിന്റെ വില. സ്‌നാപ്ഡ്രാഗണ്‍ 660, 16എംപി സെല്‍ഫി ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 10,500 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ഫോണിനുണ്ട്.

Realme 3i
4ജിബി റാമിന് 7999 രൂപയാണ് വില. 13എംപി/ 2എംപി റിയര്‍ ക്യാമറ, 13എംപി സെല്‍ഫി ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഫ്‌ളിപാകാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക് ഓഫറും ഉണ്ട്.


Click it and Unblock the Notifications








