Home
Mobile

എത്ര മനോഹരമായ ഡിസ്കൗണ്ടുകൾ! സമ്മർ സെയിലുമായി റിയൽമി, GT 6T, 12Pro +, P1 Pro തുടങ്ങി നിരവധി മോഡലുകൾ വാങ്ങാം

റിയൽമി ആരാധകർക്ക് ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോൺ വാങ്ങാനായി ആമസോൺ ​പ്രൈം ഡേ സെയിൽ വരെ കാത്തിരിക്കേണ്ട, വിവിധ മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി റിയൽമി സമ്മർ സെയിൽ (Realme Summer Sale ) ഇന്നുമുതൽ ഇന്ത്യയിൽ ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന സമ്മർ സെയിൽ ഓഫറുകൾ ജൂ​ലൈ 25 വരെ ലഭ്യമാകും. ഈ സമയത്ത് റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിലൂടെ റിയൽമി സമ്മർ സെയിൽ ഡിസ്കൗണ്ടുകളുടെ സഹായത്താൽ മികച്ച വിലക്കുറവിൽ റിയൽമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം. 8099 രൂപ മുതൽ വിലയിൽ റിയൽമി സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

റിയൽമി ഈ വർഷം ആരംഭിച്ചത് മുതൽ നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയത് 20ന് അ‌ടുത്ത് റിയൽമി സ്മാർട്ട്ഫോണുകൾ ഈ വർഷം മാത്രം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്. റിയൽമി ജിടി സീരീസിലെ GT 6T, GT 6 എന്നിവ ഉൾപ്പെടെ ഒരുപാട് മികച്ച ഫോണുകൾ ഇതിലുണ്ട്.

എത്ര മനോഹരമായ ഡിസ്കൗണ്ടുകൾ! സമ്മർ സെയിലുമായി റിയൽമി

റിയൽമി ജിടി സീരീസ് കൂടാതെ, റിയൽമി 12 പ്രോ പ്ലസ് 5ജി, റിയൽമി പി1 പ്രോ 5ജി തുടങ്ങിയ നിരവധി 5ജി സ്മാർട്ട്ഫോണുകളും റിയൽമി നാർസോ സീരീസ് ഫോണുകളും റിയൽമി സമ്മർ സെയിലിൽ മികച്ച ഡിസ്കൗണ്ടുകളോടെ ജൂ​ലൈ 25 വരെ വാങ്ങാൻ ലഭ്യമാകും.

റിയൽമി സമ്മർ സെയിലിൽ ഡിസ്കൗണ്ട് ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെ വിവരങ്ങൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും സഹിതം വൻ വിലക്കുറവിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. സെയിൽ പുരോഗമിക്കുന്നതിനിടെ കൂടുതൽ സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് സഹിതം എത്തിയേക്കാം. ഇതിനകം ആരംഭിച്ച റിയൽമി സമ്മർ സെയിലിൽ മികച്ച വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകൾ ഇവിടെ പരിചയപ്പെടാം.

എത്ര മനോഹരമായ ഡിസ്കൗണ്ടുകൾ! സമ്മർ സെയിലുമായി റിയൽമി

റിയൽമി ജിടി 6ടി (Realme GT 6T): കരുത്തുറ്റ മികച്ച സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്ക് റിയൽമി GT 6T മികച്ച ഓപ്ഷനാണ്. ഈ സ്മാർട്ട്ഫോണിന്റെ 8GB+256GB മോഡലിന് യഥാർഥത്തിൽ 32,999 രൂപയാണ് വില. എന്നാൽ ഈ ഓഫർ സെയിലിൽ ഇത് ഡിസ്കൗണ്ടിൽ 30,999 രൂപയ്ക്ക് വാങ്ങാം. കൂടാതെ 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്.

റിയൽമി ജിടി 6 (Realme GT 6): റിയൽമിയുടെ ഈ പുതിയ സ്മാർട്ട്ഫോണിന്റെ 8GB+256GB വേരിയന്റിന് 40,999 രൂപയാണ് വില. എന്നാൽ ഇത് 36,999 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. അ‌തിനായി 4,000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട്/ എക്സ്ചേഞ്ച് ഓഫർ ലഭ്യമാണ്. 12 മാസത്തെ നോ-കോസ്റ്റ് EMI ഓപ്‌ഷനും ലഭിക്കും.

റിയൽമി 12 പ്രോ പ്ലസ് 5ജി (Realme 12 Pro+ 5G): ഈ സ്മാർട്ട്ഫോണിന്റെ 8GB+256GB അ‌ടിസ്ഥാന മോഡലിന് 31,999 രൂപയാണ് വില. എന്നാലിപ്പോൾ ഇത് 25,999 രൂപയ്ക്ക് വാങ്ങാനാകും. 3000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 3000 രൂപ ബാങ്ക്/എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്തുമ്പോഴാണ് ഈ വിലയിൽ ലഭ്യമാകുക. 9 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്.

എത്ര മനോഹരമായ ഡിസ്കൗണ്ടുകൾ! സമ്മർ സെയിലുമായി റിയൽമി

റിയൽമി പി1 പ്രോ 5ജി (Realme P1 Pro 5G): കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണിത്. പി1 പ്രോയുടെ 8GB+128GB വേരിയന്റിന് 21,999 രൂപയാണ് വില. 3,000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1,500 രൂപയുടെ ബാങ്ക്/ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും പ്രയോജനപ്പെടുത്തിയാൽ ഇത് 17,499 രൂപയ്ക്ക് ലഭ്യമാകും. 3 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.

റിയൽമി നാർസോ സീരീസ് (Realme Narzo series): 21,999 രൂപ വിലയുള്ള നാർസോ 70 പ്രോ 5ജി 8GB+256GB വേരിയൻ്റ്, 3,000 രൂപ കൂപ്പൺ ഡിസ്കൗണ്ട്, 750 രൂപ ബാങ്ക് ഓഫർ, 2,000 രൂപ VPC ഡിസ്കൗണ്ട് എന്നിവയ്ക്ക് ശേഷം 16,249 രൂപയ്ക്ക് ലഭ്യമാകും. 19,999 രൂപയുടെ നാർസോ 70 5ജി 15,999 രൂപയ്ക്ക് വാങ്ങാം.

More from GizBot

Best Mobiles in India

English summary
Realme Summer Sale has started. Realme Summer Sale discounts can be availed through Realme's official website, Amazon and Flipkart. Several 5G smartphones like Realme GT series, Realme 12 Pro Plus 5G, Realme P1 Pro 5G and Realme Narzo series phones will be available for purchase till July 25 with great discounts in the Realme Summer Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X