സമ്മർ ഡിസ്കൗണ്ടിലേക്ക് വീണ്ടും എടുത്ത് ചാടി റിയൽമി; P3 സീരീസിന് 4000 രൂപ ഡിസ്കൗണ്ട്
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളും ഇ-കൊമേഴ്സ് സ്ഥാപനങ്ങളുമെല്ലാം മേയ് ആദ്യവാരം വൻ ഡിസ്കൗണ്ടുമായി സമ്മർ സെയിൽ നടത്തിയിരുന്നു. വിവിധ സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ വാങ്ങാൻ ഈ സമ്മർ സെയിൽ ഉപകാരപ്പെട്ടു. എന്നാൽ 7 ദിവസത്തിന് ശേഷം ഈ സമ്മർ സെയിലുകളെല്ലാം അവസാനിച്ചു. എന്നാൽ അപ്പോൾ ഡിസ്കൗണ്ട് ഓഫർ പ്രയോജനപ്പെടുത്താൻ കഴിയാഞ്ഞതിന് സ്മാർട്ട്ഫോൺ ആരാധകർ നിരാശപ്പെടേണ്ടതില്ല, പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി വീണ്ടും ഒരിക്കൽക്കൂടി സമ്മർ സെയിലുമായി എത്തുന്നു. മേയ് 20 മുതൽ 'സ്വൈപ്പ് ഇൻ സമ്മർ' ക്യാമ്പയിൻ ആരംഭിക്കുമെന്ന് റിയൽമി ഇപ്പോൾ അറിയിച്ചിരിക്കുന്നു (realme Swipe Into Summer Campaign).
മറ്റ് ഓഫർ സെയിലുകളിൽ നിന്ന് വ്യത്യസ്തമായി റിയൽമിയുടെ പി3 സീരീസിലെ സ്മാർട്ട്ഫോണുകൾക്കാണ് ഈ 'സ്വൈപ്പ് ഇൻ സമ്മർ' ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ ആകെ 4 മോഡലുകളാണ് ഉൾപ്പെടുന്നത്. അവ റിയൽമി പി3 അൾട്രാ 5ജി, റിയൽമി പി3 പ്രോ 5ജി, റിയൽമി പി3 5ജി, റിയൽമി പി3എക്‌സ് 5ജി എന്നിവയാണ്.

'സ്വൈപ്പ് ഇൻ സമ്മർ' ക്യാമ്പയിന്റെ ഭാഗമായി പി3 സീരീസ് സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവുകളും ബാങ്ക് ഡീലുകളും, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വഴി ഉപഭോക്താക്കൾക്ക് 4,000 രൂപ വരെ ഡിസ്കൗണ്ട് റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്. മേയ് 23 വരെയാണ് ഈ പ്രത്യേക ഓഫറുകൾ ലഭ്യമാകുക. ഓരോ റിയൽമി പി3 സീരീസ് മോഡലിനും ലഭിക്കുന്ന ഡിസ്കൗണ്ടുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
റിയൽമി പി3 5ജി (realme P3 5G): 1,000 രൂപ ഡയറക്ട് ഡിസ്കൗണ്ടും 1,000 രൂപ ബാങ്ക് ഡിസ്കൗണ്ടും ആണ് റിയൽമി പി3 5ജിക്ക് ലഭ്യമാകുക. ഇതിന്റെ 6ജിബി + 128 ജിബി വേരിയന്റിന് 16,999 രൂപയാണ് വില. ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ ഇത് 14,999 രൂപ വിലയിൽ വാങ്ങാം.
അതേപോലെ റിയൽമി പി3 5ജിയുടെ 8GB + 128GB വേരിയന്റിന് 17,999 രൂപയാണ് വില. ഓഫർ സെയിലിൽ ഡിസ്കൗണ്ടിന് ശേഷം ഇത് 15,999 രൂപ വിലയിൽ വാങ്ങാനാകും. ഇതിന്റെ 8GB + 256GB വേരിയന്റിന് 19,999 രൂപയാണ് വില. ഡിസ്കൗണ്ടിന് ശേഷം ഇത് 17,999 രൂപയ്ക്ക് കിട്ടും.
റിയൽമി പി3 പ്രോ 5ജി (realme P3 Pro 5G): ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 4,000 രൂപ ഡിസ്കൗണ്ട് ഈ ഫോണിന് ഈ ഓഫർ സെയിലിൽ ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. ഇതിന്റെ 8ജിബി + 128 ജിബി അടിസ്ഥാന വേരിയന്റിന് 23,999 രൂപയാണ് വില. ഡിസ്കൗണ്ടിന് ശേഷം ഇത് 19,999 രൂപ വിലയിൽ വാങ്ങാനാകും.
റിയൽമി പി3 പ്രോ 5ജിയുടെ 8ജിബി + 256ജിബി വേരിയന്റിന് 24,999 രൂപയാണ് എംആർപി. ഓഫർ സെയിൽ സമയത്ത് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇത് 20,999 രൂപ വിലയിൽ വാങ്ങാനാകും. അതേപോലെ ഇതിന്റെ 12ജിബി + 256ജിബി വേരിയന്റിന് 26,999 രൂപയാണ് വില. ഇത് ഡിസ്കൗണ്ടിന് ശേഷം 22,999 രൂപയ്ക്ക് മേയ് 20 മുതൽ 23 വരെ ലഭ്യമാകും.
റിയൽമി പി3 അൾട്രാ 5ജി (realme P3 Ultra 5G): റിയൽമി പി3 അൾട്ര 5ജിക്ക് 2,000 രൂപ വിലക്കുറവും 1,000 രൂപ കൂപ്പൺ ഡിസ്കൗണ്ടും പന്ത്രണ്ട് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമാണ് ഓഫർ സെയിലിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതിന്റെ 8ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന് 26,999 രൂപയാണ് വില. ഇത് ഡിസ്കൗണ്ടിന് ശേഷം 23,999 രൂപയ്ക്ക് വാങ്ങാനാകും.
റിയൽമി പി3 അൾട്രാ 5ജിയുടെ 8ജിബി + 256ജിബി വേരിയന്റിന് 27,999 രൂപയാണ് എംആർപി. ഇത് 2,000 രൂപ ഡയറക്ട് ഡിസ്കൗണ്ടിനും 1,000 രൂപ കൂപ്പൺ ഡിസ്കൗണ്ടിനും ശേഷം 24,999 രൂപ വിലയിൽ വാങ്ങാനാകും. അതുപോലെ, 29,999 രൂപ വിലയുള്ള 12ജിബി + 256ജിബി വേരിയന്റ് 26,999 രൂപയ്ക്ക് വാങ്ങാം.
റിയൽമി പി3X 5ജി (realme P3x 5G): 1,000 രൂപ ഡയറക്ട് ഡിസ്കൗണ്ടും 1,000 രൂപ ബാങ്ക് ഡിസ്കൗണ്ടും സഹിതം 2000 രൂപ വിലക്കുറവിലാണ് ഇതിന്റെ വേരിയന്റുകൾ വാങ്ങാനാകുക. റിയൽമി പി3X 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില, ഇത് 11,999 രൂപയ്ക്ക് ഓഫർ സെയിലിൽ വാങ്ങാം. അതേപോലെ 14,999 രൂപ വിലയുള്ള 8GB + 128GB വേരിയന്റ് 12,999 രൂപയ്ക്ക് വാങ്ങാം.

ഈ നാല് സ്മാർട്ട്ഫോണുകൾക്കും ലഭ്യമായിരിക്കുന്ന ഡീലുകൾ പരിശോധിച്ചാൽ ഏറ്റവുമധികം ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത് റിയൽമി പി3 പ്രോ 5ജിക്ക് ആണ്, 4000 രൂപ. പി3 സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിലൊന്ന് എന്നതിനാൽ തന്നെ ഈ ഡീലിന് പ്രഥമ പരിഗണന നൽകാവുന്നതാണ്. ഇതിന്റെ ഫീച്ചറുകൾ കൂടി വിശദമായി പരിചയപ്പെടാം.
റിയൽമി പി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. 3840Hz PWM ഡിമ്മിംഗ് സഹിതമാണ് ഇത് എത്തുന്നത്. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
ഗ്രാഫിക്സിനായി അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകളും റിയൽമി പി3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് റിയൽമി പി3 പ്രോ 5ജി എത്തുന്നത്. ഇതിന് 2 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
50MP മെയിൻ ക്യാമറ (1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പേർച്ചർ, OIS), 2MP ഡെപ്ത് സെൻസർ, (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയറ ക്യാമറ സജ്ജീകരണമാണ് ഈ പ്രോ മോഡലിൽ റിയൽമി നൽകിയിട്ടുള്ളത്. ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയും (f/2.45 അപ്പേർച്ചർ) ഉണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് റിയൽമി പി3 പ്രോ 5ജിയിൽ ഉള്ളത്. ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, ഡ്യുവൽ -ഫ്രീക്വൻസി GPS/ GLONASS/ Beidou, USB ടൈപ്പ്-C, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിലുണ്ട്.
പൊടി- ജല പ്രതിരോധത്തിനായി IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. നെബുല ഗ്ലോ, സാറ്റേൺ ബ്രൗൺ, ഗാലക്സി പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ വാങ്ങാം. 7.99mm വലിപ്പവും 199 ഗ്രാം ഭാരവും റിയൽമി പി3 പ്രോ 5ജിക്ക് ഉണ്ട്.


Click it and Unblock the Notifications








