Home
Mobile

ഇവനും ഇവൻറെ പിള്ളേരും സ്ട്രോങ്ങാ! റിയൽമി നാർസോ സീരീസ് മെയ് 28ന് ഇന്ത്യയിൽ

റിയൽമി അതിൻ്റെ ഏറ്റവും പുതിയ നാർസോ സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മെയ് 28ന് നാർസോ എൻ 65 (N65) സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നൂതന ഫീച്ചറുകൾക്കും കിടിലൻ ഡിസൈനുകൾക്കും പേര് കേട്ട റിയൽമി നാർസോ സീരീസ്, യുവജനങ്ങൾക്ക് ഇടയിൽ നല്ല ശ്രദ്ധ പിടിച്ച് പറ്റിയ സ്‍മാർട്ട്ഫോൺ ആണ്. ഇന്ത്യയിൽ 16 ദശലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ളതിനാൽ, നാർസോ സീരീസിൻ്റെ ജനപ്രീതി കുതിച്ചുയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഞങ്ങളുടെ റിയൽമി നാർസോ സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായ റിയൽമി നാർസോ എൻ 65 5 ജി ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ് എന്നാണ് കമ്പനി പറഞ്ഞത്. ക്ഷണത്തിനൊപ്പം റിയൽമി നാർസോ എൻ 65ൻ്റെ ടീസർ ചിത്രവും കമ്പനി പങ്കുവെച്ചിട്ടുണ്ട്. പങ്കിട്ട ചിത്രം അനുസരിച്ച്, വൃത്ത ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ പിൻ ക്യാമറയാണ് സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കുക. ടെക്‌സ്‌ചർ ചെയ്‌ത പിൻ പാനലും ഫ്ലാറ്റ് സ്‌ക്രീൻ ഡിസ്‌പ്ലേയും സ്മാർട്ട്‌ഫോണിലുണ്ടാകും.

ഇവനും ഇവൻറെ പിള്ളേരും സ്ട്രോങ്ങാ! റിയൽമി നാർസോ സീരീസ് ഇന്ത്യയിൽ

വരാനിരിക്കുന്ന നാർസോ എൻ 65 5 ജി സ്മാർട്ട്‌ഫോൺ ആമസോണിൽ (Amazon.in) ഓൺലൈനായി വാങ്ങാൻ സാധിക്കും എന്ന് റിയൽമി സ്ഥിരീകരിച്ചു. ഇതുവരെ ലോഞ്ച് ചെയ്യാത്ത റിയൽമി നാർസോ എൻ 65 ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് നൽകുന്നത്. IP54 റേറ്റിംഗോടെയാണ് സ്മാർട്ട്‌ഫോൺ വരുന്നത്. ഇത് സ്മാർട്ട്‌ഫോണിനെ വെള്ളത്തിൽ നിന്നും പ്രതിരോധിക്കും.

റിയൽമി നാർസോ എൻ 65 5 ജിയെ കുറിച്ച് അതിൻ്റെ ലോഞ്ച് തീയതിയോട് അടുത്ത് മാത്രമേ കൂടുതൽ അറിയാൻ സാധിക്കുകയുള്ളു. അതേസമയം, റിയൽമി നാർസോ എൻ 55ൽ 6.72 ഇഞ്ച് ഫുൾ-എച്ച്‌ഡി+ സ്‌ക്രീൻ, 64 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ്, 8 മെഗാപിക്‌സൽ സെൽഫി ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. മീഡിയടെക് ഹീലിയോ G88 SoC, 33W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുന്നേ ആണ് റിയൽമി GT 6T (Realme GT 6T) ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ സ്മാർട്ട്ഫോണിന്റെ വരവോടെ റിയൽമിയുടെ പ്രശസ്തമായ ജിടി സീരീസിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചു വരവിന് കൂടിയാണ് എന്നും ഇതൊരു ഗെയിം ചേഞ്ചർ ആകുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോൺ ആണ് എന്നും കരുതുന്നു.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റ് ആണ് ഈ റിയൽമി സ്മാർട്ട്ഫോണിന്റെ കരുത്ത്. മികച്ച പെർഫോമൻസ് നൽകാൻ ഈ ഫോണിന് സാധിക്കുമെന്ന് റിയൽമിയും ഉറപ്പ് നൽകുന്നുണ്ട്. ഗെയിമിങ് പ്രേമികളെയും മികച്ച പെർഫോമൻസ് കാഴ്ചവെയ്ക്കുന്ന സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവരെയും ഒരേ പോലെ തൃപ്തിപ്പെടുത്തും വിധമാണ് റിയൽമി ജിടി 6ടി എത്തിയിരിക്കുന്നത്.

950MHzൽ അ‌ഡ്രിനോ 732 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 7+ Gen 3 4nm മൊബൈൽ പ്ലാറ്റ്ഫോമിന് സപ്പോർട്ടായി 8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB (UFS 4.0) / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകളും റിയൽമി ജിടി 6T യിൽ എത്തുന്നുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Realme is all set to launch its latest Narzo series smartphone in India. The company has confirmed that the Narzo N65 (N65) smartphone will be launched in India on May 28. The company has also shared the teaser image of Realme Narzo N65.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X