Home
Mobile

റിയൽമി പുതിയ നോട്ട് ഇറക്കുന്നു; ആദ്യ നോട്ടിൽ തന്നെ റെഡ്മി നോട്ട് 13യുടെ ചീട്ട് കീറാനുള്ള ഫീച്ചറുകളുണ്ട്

പുതിയ നോട്ട് സീരീസ് ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമി. പുറത്ത് വന്ന പുതിയ ട്വീറ്റിൽ ആണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഫോണിനെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്. പ്രധാനമായും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളുടെ സെ​ഗ്മെന്റിൽ ആയിരിക്കും റിയൽ ഈ ഫോൺ പുറത്തിറക്കുക.

റെഡ്മി 13 സീരീസ് ഫോണുകളുടെ വിപണി ലക്ഷ്യമിട്ടായിരിക്കും നോട്ട് സീരീസ് ഫോണുകളെ റിയൽമി രം​ഗത്ത് ഇറക്കുക. റിയൽമി നോട്ട് 1 എന്ന പേര് ആയിരിക്കാം ഈ ഫോണിന് കമ്പനി നൽകാൻ സാധ്യത. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് റിയൽമി ഔദ്യോ​ഗിക പ്രതികരണം ഒന്നും നടത്തിയിട്ടില്ല. കമ്പനി പുറത്തു വിട്ട ഒരു ടീസറിന്റെ അടിസ്ഥാനത്തിൽ പുറത്ത് വരുന്ന ചോർച്ചാ റിപ്പോർട്ടുകളാണ് ഇക്കാര്യങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകുന്നത്.

റിയൽമി പുതിയ നോട്ട് ഇറക്കുന്നു; റെഡ്മി നോട്ട് 13യുടെ ചീട്ട് കീറാൻ

അതേ സമയം റിയൽമിയുടെ മറ്റൊരു പുതിയ ഫോണായ റിയൽമി 12 പ്രോ ഈ ജനുവരി മാസം പുറത്തിറക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി 29ന് ആയിരിക്കും ഈ ഫോണുകൾ റിയൽമി പുറത്തിറക്കാൻ സാധ്യത. കമ്പനി പുറത്തിറക്കാൻ ഇരിക്കുന്ന റിയൽമി നോട്ട് 1ന്റെ ചില സവിശേഷതകളും ചോർച്ചാ റിപ്പോർട്ടുകളിലൂടെ പുറത്ത് വരുന്നുണ്ട്. ഫോണിന്റെ ക്യാമറ ഫീച്ചറുകൾ തന്നെയാണ് ഏറ്റവും ആകർഷണമായി തോന്നുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഈ ഫോൺ പുറത്തിറങ്ങുക. ഇതിന്റെ മെയിൻ സെൻസർ 108 എംപി ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ 8 എംപി സെക്കൻഡറി സെൻസറും 2 എംപി ടെർഷ്യറി സെൻസറും ഉണ്ടായിരിക്കാൻ സാധ്യത കൂടുതലാണ്. മെച്ചപ്പെട്ട ഫോട്ടോയെടുക്കാനായി പ്രത്യേകം ഫീച്ചറുകളും ഈ ഫോണിനായി റിയൽമി ഒരുക്കിയിരിക്കുന്നു. പ്രധാനമായും റെഡ്മി നോട്ട് 13, ഇൻഫിനിക്‌സ് നോട്ട് 30 എന്നിവയായിരിക്കും റിയൽമി നോട്ട് 1ന്റെ എതിരാളികൾ.

15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലായിരിക്കും ഇന്ത്യൻ മാർക്കറ്റിൽ റിയൽമി നോട്ട് 1ന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോണിൽ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 6.67 ഇഞ്ച് ഫുൾ എച്ച്ഡ് OLED ഡിസ്‌പ്ലേ ആയിരിക്കും ഈ ഫോണിൽ ഉണ്ടായിരിക്കാൻ സാധ്യത. ഈ ഡിസ്പ്ലേയ്ക്ക് 120 Hz പുതുക്കൽ നിരക്കും ഉണ്ടായിരിക്കുന്നതാണ്. ഡിസ്പ്ലേയിൽ തന്നെ ഫിം​ഗർ പ്രിന്റ് സ്കാനറും ഉണ്ടായിരിക്കുന്നതാണ്.

മീഡിയടെക് ഡൈമെൻസിറ്റി 7050 SoCC ആണ് ഈ ഹാൻഡ്സെറ്റിന് കരുത്ത് നൽകുക. നേരത്തെ സൂചിപ്പത് പോലെ ട്രിപ്പിൾ റിയർ ക്യാമറ ആയിരിക്കും ഈ ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിയ്ക്കുന്നത്. അതേ സമയം സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയുടെ ഫ്രണ്ട് ക്യാമറയും ഫോണിന്റെ മുൻ വശത്ത് സ്ഥാനം പിടിയ്ക്കാൻ സാധ്യതയുണ്ട്. 67 W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററിയും റിയൽമി നോട്ട് 1ൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

അതേ സമയം റിയൽമി നോട്ട് 1ന്റെ പ്രധാന എതിരാളിയാകാൻ സാധ്യതയുള്ള റെഡ്മി നോട്ട് 13 ഈ മാസം ആദ്യമാണ് റെഡ്മി ഇന്ത്യയിൽ അവതരിപ്പിച്ചത്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ആണ് റെഡ്മി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ വേരിയന്റുകൾ.

റിയൽമി പുതിയ നോട്ട് ഇറക്കുന്നു; റെഡ്മി നോട്ട് 13യുടെ ചീട്ട് കീറാൻ

ഇതിന്റെ വില യഥാക്രമം 16,999 രൂപ, 18,999 രൂപ, 20,999 രൂപ എന്നിങ്ങനെയാണ്. മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റാണ് റെഡ്മി ഈ ഫോണിനായി ഒരുക്കിയിരിക്കുന്നത്. 108 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും റെഡ്മി ഈ ഫോണിനായി തയ്യാറാക്കിയിരിക്കുന്നു. 13 എംപിയാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ.

More from GizBot

Best Mobiles in India

English summary
Realme will launch the Note series phones in the market, targeting the Redmi 13 series phones. The name Realme Note 1 is likely to be given by the company to this phone. But Realme has not made any official response regarding these matters. Based on a teaser released by the company, leak reports are giving clues about these things.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X