റിയല്‍മീ U1: നിര്‍മ്മിത ബുദ്ധിയുടെ കരുത്തില്‍ സെല്‍ഫി ഇനി വേറെ ലെവല്‍

|

മികച്ച ഫീച്ചറുകളോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ താങ്ങാവുന്ന വിലയ്ക്ക് വിപണിയിലെത്തിച്ച് ചുരുങ്ങിയകാലം കൊണ്ട് റിയല്‍മീ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനസ്സില്‍ ഇടംനേടിക്കഴിഞ്ഞു. കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് റിയല്‍മീ U1. കാഴ്ചയില്‍ റിയല്‍മീ 2 പ്രോയോട് സാമ്യം തോന്നുമെങ്കിലും ഫീച്ചേഴ്‌സിന്റെയും മറ്റും കാര്യത്തില്‍ ഇത് തികച്ചും വ്യത്യസ്തമാണ്.

 
റിയല്‍മീ U1: നിര്‍മ്മിത ബുദ്ധിയുടെ കരുത്തില്‍ സെല്‍ഫി ഇനി വേറെ ലെവല്‍

റേറ്റിംഗ്: 4.0/5

ഗുണങ്ങള്‍

അതിശയകരമായ സെല്‍ഫി ക്യാമറ, 90.8% സ്‌ക്രീന്‍- ബോഡി അനുപാതത്തോട് കൂടിയ വലിയ ഡിസ്‌പ്ലേ, ശക്തമായ മീഡിയടെക് ഹെലിയോ P70 SoC

ദോഷങ്ങള്‍

മൈക്രോ യുഎസ്ബി പോര്‍ട്ട്, ഫാസ്റ്റ് ചാര്‍ജിംഗിന്റെ അഭാവം, കളര്‍ OS

സെല്‍ഫി പ്രേമികളെ മുന്നില്‍ കണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഫോണാണ് റിയല്‍മീ U1. 4GB റാം, 64 GB സ്‌റ്റോറേജ് എന്നിവയോട് കൂടിയ ഫോണിന്റെ വില 14449 രൂപയാണ്.

രൂപകല്‍പ്പന

രൂപകല്‍പ്പന

റിയല്‍മീ U1 കാഴ്ചയില്‍ റിയല്‍മീ 2 പ്രോയ്ക്ക് സമാനമാണെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ? വ്യത്യാസമുള്ളത് നിറങ്ങളില്‍ മാത്രമാണ്. ഗ്ലാസ് നിര്‍മ്മിത ഫോണാണെന്ന് തോന്നുമെങ്കിലുംഅര്‍ദ്ധസുതാര്യ (Translucent) പോളികാര്‍ബണേറ്റ് കൊണ്ടാണ് റിയല്‍മീ U1 നിര്‍മ്മിച്ചിരിക്കുന്നത്.

പോളികാര്‍ബണേറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ പിന്‍ കവറില്‍ പോറലുകള്‍ വീഴാന്‍ സാധ്യതയുണ്ട്. സിലിക്കണ്‍ കവര്‍ ഉപയോഗിച്ച് ഇത് പ്രതിരോധിക്കാം. ഫോണിനൊപ്പം കമ്പനി സോഫ്റ്റ് സിലിക്കണ്‍ കവര്‍ നല്‍കുന്നുണ്ട്. നീല നിറവും പോളികാര്‍ബണേറ്റ് കവറുമെല്ലാം ചേര്‍ന്ന് ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു. യുവതലമുറയെ ഇത് ആകര്‍ഷിക്കുമെന്ന് നിസ്സംശയം പറയാം.

പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. 13MP പ്രൈമറി RGB സെന്‍സറും 2MP ഡെപ്ത് സെന്‍സറും. ഫിംഗര്‍പ്രിന്റ് സെന്‍സറും പിന്നില്‍ തന്നെയാണ്.

നേരിയ ബെസെല്‍ മാത്രമുള്ളതിനാല്‍ വലിയ സ്‌ക്രീനാണ് റിയല്‍മീ U1-നുള്ളത്. ഡിസ്‌പ്ലേയുടെ കാര്യമെടുത്താല്‍ പതിനയ്യായിരം രൂപയില്‍ താഴെ വിലയ്ക്ക് കിട്ടാവുന്ന മികച്ച ഫോണുകളില്‍ ഒന്ന് തന്നെയാണിത്.

ഡിസ്‌പ്ലേ
 

ഡിസ്‌പ്ലേ

മികച്ച ഡിസ്‌പ്ലേ തന്നെയാണ് റിയല്‍മീ U1-ന്റെ സവിശേഷതകളിലൊന്ന്. ഫുള്‍ സ്‌ക്രീന്‍ ആരാധകരെ ഇത് തൃപ്തിപ്പെടുത്തും. 6.3 ഇഞ്ച് IPS LCD ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 2340x1080p ആണ്. ഇതിന് 2.5D കര്‍വ്ഡ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 കൊണ്ട് സംരക്ഷണം ഒരുക്കിയിരിക്കുന്നു. ഫോണിന്റെ മുന്‍ഭാഗം കാണുമ്പോള്‍ ഓപ്പോ F9-നോ വണ്‍പ്ല്‌സ 6T-യോ നിങ്ങളുടെ മനസ്സിലോടിയെത്തിയാല്‍ അത് തികച്ചും സ്വാഭാവികം. റിയല്‍മീ U1-ന്റെ സ്‌ക്രീന്‍- ബോഡി അനുപാതം 90.8 ശതമാനമാണ്.

ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് LTPS IPS LCD ഡിസ്‌പ്ലേയായതിനാല്‍ നിറങ്ങളുടെ മിഴിവും വ്യൂവിംഗ് ആംഗിളും മികച്ചുനില്‍ക്കുന്നു. OLED ഡിസ്‌പ്ലേയുമായി താരതമ്യം ചെയ്താല്‍ ചെറിയ പോരായ്മ തോന്നിയേക്കാം. ഓട്ടോ ബ്രൈറ്റ്‌നസ്സ് സംവിധാനമുള്ളതിനാല്‍ സാഹചര്യത്തിന് അനുസരിച്ച് ഫോണ്‍ സ്വയം ബ്രൈറ്റ്‌നസ്സ് ക്രമീകരിക്കുന്നു. നല്ല വെയിലത്ത് ഉപയോഗിക്കുമ്പോള്‍ ബ്രൈറ്റ്‌നസ്സില്‍ ചെറിയ കുറവ് അനുഭവപ്പെടുന്നുണ്ട്.

Widevine L1 സാക്ഷ്യപത്രമില്ലാത്തത് ഫോണിന്റെ വീഡിയോ സ്ട്രീമിംഗ് ശേഷിയെ പിന്നോട്ടടിക്കുന്നു. അമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് വീഡിയോ സ്ട്രീമിംഗ് ശേഷി 540p ആയി ചുരുങ്ങും. എന്നാല്‍ യൂട്യൂബ്, ഫെയ്‌സ്ബുക്ക് എന്നിവിയിലെ എച്ച്ഡി വീഡിയോകള്‍ പ്ലേ ചെയ്യുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും അനുഭവപ്പെടുകയില്ല. ഉയര്‍ന്ന റെസല്യൂഷനോട് കൂടിയ സ്‌ക്രീനും സ്‌ക്രീന്‍-ബോഡി അനുപാതവും മികച്ച മള്‍ട്ടിമീഡിയ അനുഭവം ഉറപ്പുനല്‍കുന്നു.

പ്രൈമറി ക്യാമറ

പ്രൈമറി ക്യാമറ

റിയല്‍മീ U1-ലെ സെല്‍ഫി ക്യാമറ 25 MP ആണ്. പിന്നില്‍ 13 MP (f/2.2)-പ്രൈമറി സെന്‍സറും 2MP (f/2.4) ഡെപ്ത് സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു. റിയല്‍മീ 2 പ്രോയുമായി താരതമ്യം ചെയ്താല്‍ പ്രൈമറി ക്യാമറ ചെറുതായി നിരാശപ്പെടുത്തുന്നുവെന്ന കാര്യം പറയാതെ വയ്യ.

പ്രധാന ക്യാമറയില്‍ പോട്രെയ്റ്റ് മോഡുണ്ട്. ഇത് മികച്ചതാണ്. പകല്‍ വെളിച്ചത്തില്‍ HDR പ്രവര്‍ത്തനക്ഷമമാക്കി എടുത്ത ഫോട്ടോകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. HDR ഇല്ലെങ്കില്‍ ഫോട്ടോകളുടെ ഗുണമേന്മ വല്ലാതെ കുറയും. പരമാവധി 1080p റെസല്യൂഷനില്‍ 30fps വീഡിയോ മാത്രമേ പകര്‍ത്താന്‍ കഴിയൂവെന്ന പരിമിതിയുമുണ്ട്.

സെല്‍ഫി ക്യാമറ

സെല്‍ഫി ക്യാമറ

f/2.0 അപെര്‍ച്ചറോട് കൂടിയ 25MP സെല്‍ഫി ക്യാമറ സെല്‍ഫി പ്രേമികളുടെ മനംകവരും. വ്യക്തതയുള്ള മനോഹരമായ സെല്‍ഫികള്‍ ക്യാമറ നല്‍കുന്നു. എഐ മോഡ് ദൃശ്യങ്ങളുടെ ചാരുതയും മുഖസൗന്ദര്യവും കാര്യമായി മെച്ചപ്പെടുത്തുന്നുണ്ട്.


പ്രകാശമുള്ള സാഹചര്യങ്ങളില്‍ എടുക്കുന്ന സെല്‍ഫിയുടെ ഗുണമേന്മയെ കുറിച്ച് പറയേണ്ട കാര്യമില്ല. HDR പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ ഇത് വീണ്ടും വര്‍ദ്ധിക്കുന്നു. ടൈംലാപ്‌സ് സൗകര്യമുള്ളതിനാല്‍ സെല്‍ഫി ക്യാമറ ഉപയോഗിച്ച് മനോഹരമായ 1080p@30fps വീഡിയോകള്‍ പകര്‍ത്താനാകും. മൊത്തത്തില്‍ സെല്‍ഫി ക്യാമറകള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നു.

പ്രകടനം

പ്രകടനം

മീഡിയടെക് ഹെലിയോ P70 പ്രോസസ്സറുള്ളതിനാല്‍ റിയല്‍മീ U1-ന്റെ പ്രകടനം മികച്ച് നില്‍ക്കുന്നു. സമാനമായ സ്മാര്‍ട്ട്‌ഫോണുകളെ വെല്ലാന്‍ പോന്ന സിപിയുവും ജിപിയുവുമാണ് റിയല്‍മീ U1-ലുള്ളത്. ചുരുങ്ങിയ പക്ഷം 4GB റാം മോഡലിലെങ്കിലും.

12nm ഫാബ്രിക്കേഷന്‍ പ്രോസസ്സര്‍ അടിസ്ഥാന മീഡിയടെക് ഹെലിയോ P70 മികച്ച പ്രകടനവും കാര്യക്ഷമമായ ബാറ്ററി ഉപയോഗവും ഉറപ്പുനല്‍കുന്നു. പ്രകടനത്തിന്റെ കാര്യത്തില്‍ റിയല്‍മീ U1 കമ്പനിയുടെ തന്നെ റിയല്‍മീ 2 പ്രോയില്‍ നിന്ന് ബഹുദൂരം മുന്നിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് പ്രോസസ്സിംഗ് യൂണിറ്റും ഹെലിയോ P70-ലുണ്ട്. ഇത് ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നു.

ഗീക്ക്‌ബെഞ്ച്, AnTuTu സൂചികകളില്‍ റിയല്‍മീ 2 പ്രോ, റെഡ്മിനോട്ട് 6 പ്രോ, അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 എന്നിവയെ കടത്തിവെട്ടി മികച്ച സ്‌കോര്‍ സ്വന്തമാക്കിയതും പ്രോസസ്സറിന്റെ പ്രകടന മികവില്‍ തന്നെ.

ഗെയിമിംഗ്

ഗെയിമിംഗ്

ഏത് ഗെയിമും കളിക്കാന്‍ പറ്റിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് റിയല്‍മീ U1. PUBG അടക്കമുള്ള ഗെയിമുകള്‍ പരീക്ഷിച്ചിരുന്നു. റിയല്‍ ഗെയിമിംഗ് സ്‌പെയ്‌സ് ഉള്ളതും മികച്ച ഗെയിമിംഗ് അനുഭവം പ്രദാനം ചെയ്യുന്നുണ്ട്. എന്നാല്‍ അധികനേകം ഗെയിമുകള്‍ കളിക്കുമ്പോള്‍ ഫോണ്‍ ചൂടാകുന്നു. അഞ്ച് മിനിറ്റ് കൊണ്ട് ചൂട് മാറി ഫോണ്‍ സാധാരണ നിലയിലാകും. ഈ വിലയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മീ U1.

 സോഫ്റ്റ്‌വെയര്‍

സോഫ്റ്റ്‌വെയര്‍

കളര്‍ OS5.2- ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലാണ് റിയല്‍മീ U1 പ്രവര്‍ത്തിക്കുന്നത്. iOS-ന് സമാനമായ അനുഭവം നല്‍കുന്ന കസ്റ്റം സ്‌കിന്നാണ് കളര്‍ OS. ഉപയോഗപ്രദമായ നിരവധി തേഡ്പാര്‍ട്ടി ആപ്പുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ ക്ലിക്കിലൂടെ ഇവ ഇന്‍സ്റ്റോള്‍ ചെയ്യാനാകും.

മെനു സെറ്റിംഗ്‌സില്‍ നല്‍കിയിരുക്കുന്ന ഓപ്ഷനുകള്‍ ചെറിയ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. ക്യാമറ സെറ്റിംഗ്‌സ് പ്രധാന മെനു സെറ്റിംഗ്‌സിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത് പതിവില്ലാത്തതാണ്. കസ്റ്റം വാള്‍പേപ്പറുകള്‍ ഉപയോഗിക്കാനും തീമുകള്‍ കസ്റ്റമൈസ് ചെയ്യാനും അവസരമുണ്ട്.

ആന്‍ഡ്രോയ്ഡ് 9 പൈ, കളര്‍ OS6 അപ്‌ഡേറ്റുകള്‍ വൈകാതെ റിയല്‍മീ U1-ല്‍ ലഭ്യമാകും. എന്നാല്‍ ഇതിന് എത്രനാള്‍ കാത്തിരിക്കണമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

ബാറ്ററി

ബാറ്ററി

3500 mAh ലിഥിയം-അയണ്‍ ബാറ്റിയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. മൈക്രോ USB ചാര്‍ജിംഗ് പോര്‍ട്ടുണ്ട്. പൂര്‍ണ്ണമായും ചാര്‍ജ് ആകാന്‍ 2-2.5 മണിക്കൂര്‍ വേണം..

സാധാരണ ഉപയോഗത്തില്‍ ബാറ്ററി 1.5-2 ദിവസം വരെ നില്‍ക്കും. ഗെയിമുകള്‍ ധാരാളമായി കളിച്ചാല്‍ ഒരു ദിവസം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. ഫാസ്റ്റ് ചാര്‍ജിംഗും USB ടൈപ്പ് C പോര്‍ട്ടും ഇല്ലാത്തത് വലിയ പോരായ്മ തന്നെയാണ്.

കണക്ടിവിറ്റിയും സുരക്ഷയും

കണക്ടിവിറ്റിയും സുരക്ഷയും

രണ്ട് സിം കാര്‍ഡ് സ്ലോട്ടുകളും ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിലുണ്ട്. രണ്ട് 4G സിം കാര്‍ഡുകള്‍ ഒരേ സമയം ഉപയോഗിക്കാനാകും. VoLTE സംവിധാനവുമുണ്ട്. ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ (2.4GHz, 5.0HGz), ബ്ലൂടൂത്ത് 4.2 എന്നിയാണ് മറ്റ് സവിശേഷതകള്‍.

ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്‌സ് അണ്‍േലോക്കുമാണ് ഫോണിന് സുരക്ഷയൊരുക്കുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്‌സ് അണ്‍ലോക്കും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഫെയ്‌സ് അണ്‍ലോക്ക് സെല്‍ഫി ക്യാമറ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ അതിന് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ നല്‍കുന്ന സുരക്ഷ നല്‍കാന്‍ കഴിയുന്നില്ല. സെല്‍ഫി ക്യാമറയ്ക്ക് മുന്നില്‍ നിങ്ങളുടെ ഫോട്ടോ പിടിച്ചാല്‍ ഫോണ്‍ അണ്‍ലോക്കാകും.

പോരായ്മകള്‍

പോരായ്മകള്‍

വലിയ്‌ക്കൊത്ത മൂല്യം നല്‍കാന്‍ റിയല്‍മീ U1-ന് കഴിഞ്ഞിട്ടുണ്ടെങ്കിലും ചില പോരായ്മകള്‍ മുഴച്ചുനില്‍ക്കുന്നു. മുന്നില്‍ എല്‍ഇഡി ഫ്‌ളാഷ് ഇല്ലെന്നത് എടുത്തുപറയേണ്ട കുറവാണ്. ഇത്തരത്തിലുള്ള മറ്റ് ചിലത് കൂടി ഓര്‍മ്മിപ്പിക്കാം.

ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തോട് കൂടിയ USB ടൈപ്പ് C പോര്‍ട്ട്

ലോഹ-ഗ്ലാസ് ബോഡി

മെച്ചപ്പെട്ട പ്രൈമറി ക്യാമറ

സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് അല്ലെങ്കില്‍ അതിനടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം

 ഫോണ്‍ മികവ്

ഫോണ്‍ മികവ്

സെല്‍ഫിക്ക് പ്രാധാന്യം നല്‍കിയുള്ള സ്മാര്‍ട്ട്‌ഫോണായാണ് റിയല്‍മീ U1 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും ഫോണ്‍ മികവ് പുലര്‍ത്തുന്നത് ഗെയിമിംഗ്, മള്‍ട്ടി ടാസ്‌കിംഗ് എന്നിവയിലാണ്. ഡ്യുവല്‍ 4G LTE, VoLTE, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, ചെറിയ നോചോട് കൂടിയ വലിയ ഡിസ്‌പ്ലേ എന്നിവ എടുത്തുപറയേണ്ട സവിശേഷതകളാണ്. മള്‍ട്ടിമീഡിയ ഉപയോഗം, ഗെയിമിംഗ്, സെല്‍ഫി എന്നിവ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് റിയല്‍മീ U1.

ഷവോമി റെഡ്മി നോട്ട് 6 പ്രോ, ഓണര്‍ 8X, അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 എന്നിവയോടാണ് റിയല്‍മീ U1 പ്രധാനമായും ഏറ്റുമുട്ടുന്നത്. മികച്ച പ്രകടം കാഴ്ചവയ്ക്കുന്ന നല്ലൊരു സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് റിയല്‍മീ U1.

സ്മാര്‍ട്ട്‌ഫോണില്‍ ഇന്റര്‍നെറ്റ് വേഗത കുറയാനുള്ള 7 കാരണങ്ങള്‍സ്മാര്‍ട്ട്‌ഫോണില്‍ ഇന്റര്‍നെറ്റ് വേഗത കുറയാനുള്ള 7 കാരണങ്ങള്‍


Most Read Articles
Best Mobiles in India

Read more about:
English summary
Realme U1 review: Taking selfie-game to the next level with AI capability

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X