ഡിഎസ്എൽആർ ക്യാമറയുടെ പണി പോവും ! റിയൽമി പുറത്തിറക്കുന്നത് ക്യാമറയോ അതോ ഫോണോ..?
സ്മാർട്ട് ഫോൺ ആരാധകർ മാത്രമല്ല, ടെക്‌നോളജി ഇഷ്ടപ്പെടുന്നവർ പോവാനും അനുവഭിക്കാനും ആഹ്രിക്കുന്ന ഒരു മേളയാണ് WMC (വേൾഡ് മൊബൈൽ കോൺഗ്രസ്സ്). പുത്തൻ ടെക്‌നോളജികൾ ലോകത്തിന് പരിജയപ്പെടുത്തുന്നതും പുതിയ ഫോണുകൾ ലോഞ്ച് ചെയ്യാനുമൊക്കെ ഈ വേൾഡ് മൊബൈൽ കോൺഗ്രസ്സ് തിരഞ്ഞെടുക്കുന്ന കമ്പനികൾ ഏറെയാണ്. പേര് മൊബൈൽ കോൺഗ്രസ്സ് എന്നാണെങ്കിലും സ്മാർട്ട് ഫോൺ മാത്രമല്ല ലാപ്‌ടോപ്പ് അടക്കമുള്ളവ ഇവിടെ പരിജയപ്പെടുത്താറുണ്ട്. ഇത്തവണ സ്‌പെയിനിലെ ബാഴ്‌സലോണയിലാണ് വേൾഡ് മൊബൈൽ കോൺഗ്രസ്സ് നടക്കുന്നത്. ഇതിനിടയിൽ നിരവധി പ്രൊഡക്ടുകൾ ഇവിടുന്ന് ലോഞ്ച് ചെയ്യുകയും നിരവധി പുത്തൻ സാങ്കേതിക വിദ്യകൾ ലോകത്തിന് പരിജയപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ റിയൽമി ശരിക്കും ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരു ഡിഎസ്എൽആർ ക്യാമറ പോലെ ഫോണിന്റെ ലെൻസും ഊരിമാറ്റി ആവശ്യാനുസരണം പുതിയ ലെൻസ് ഘടിപ്പിക്കാൻ കഴിയുന്ന പുത്തൻ സാങ്കേതിക വിദ്യായാണ് റിയൽമി പുറത്തിറക്കിയത്. ഇന്റർചേഞ്ചബിൾ ലെൻസ് കൺസെപ്റ്റ് എന്നാണ് ഈ ടെക്‌നോളജിക്ക് പേരിട്ടിരിക്കുന്നത്. 73mm f/1.4 ലെൻസും 234mm f/1.5 ടെലിഫോട്ടോ ലെൻസുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതോടൊപ്പഒ റിയൽമി AI പവർഡ് ഇമേജിംഗ് ടെക്‌നോളജികളും ടെക് ലോകത്തിന് പരിജയപ്പെടുത്തി. AI വോയ്സ്-അധിഷ്ഠിത റീടൂച്ചർ, AI വീഡിയോ ഇറേസർ എന്നിവയാണ് അവതരിപ്പിച്ചത്. ഉപയോക്താക്കളെ വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ അനുവദിക്കുന്നതാണ് AI വോയ്സ്-അധിഷ്ഠിത റീടൂച്ചർ. ബാക്ക്ഗ്രൗണ്ട് നീക്കം ചെയ്യുകയോ മാററം വരുത്തുകയോ ചെയ്യണമെങ്കിൽ വോയിസ് കമാൻഡിലൂടെ സാധിക്കും. ഈ സാങ്കേതികവിദ്യ എഡിറ്റിംഗ് എളുപ്പമാക്കും.

മികച്ച ക്യാമറ ഫോണുകൾ ഭാവിയിൽ റിയൽമിയുടെ ഭാഗത്ത് നിന്നും ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. മൊബൈൽ ഇമേജിംഗ് സാങ്കേതികവിദ്യയിലെ നിലവിലെ പരിമിതികൾ പരിഹരിക്കാനാണ് റിയൽമി ലക്ഷ്യമിടുന്നത്. അതേസമയം ഡിഎസ്എൽആർ ക്യാമറകളെ തോൽപ്പിക്കുന്ന ക്യാമറ മികവുമായി ഷവോമി 15 അൾട്ര വേൾഡ് മൊബൈൽ കോൺഗ്രസിൽ ലോഞ്ച് ചെയ്തിരുന്നു. മാർച്ച് 11ന് ഷവോമി 15 സീരീസ് ഇന്ത്യയിലും ലോഞ്ച് ചെയ്യും. ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 1 ഇഞ്ച് സെൻസറുള്ള 50MP ലെയ്ക മെയിൻ ക്യാമറ (14EV നേറ്റീവ് ഡൈനാമിക് റേഞ്ച്, f/1.63 അൾട്രാ-ലാർജ് അപ്പേർച്ചർ, 8ജ ലെൻസ്, OIS) ആണ് ഇതിലെ ക്യാമറ യൂണിറ്റിനെ നയിക്കുന്നത്.

രണ്ടാമത്തെ ക്യാമറ 50MP ലെയ്ക അൾട്രാ വൈഡ് ആംഗിൾ ക്യാമറയാണ് (JN5 ഇമേജ് സെൻസർ, 115° അൾട്രാ-വൈഡ് വ്യൂവിംഗ് ആംഗിൾ, 5cm സൂപ്പർ മാക്രോ, f/2.2 അൾട്രാ-ലാർജ് അപ്പേർച്ചർ, 6P ലെൻസ്). മൂന്നാമത്തെ ക്യാമറ 50MP ലെയ്ക ടെലിഫോട്ടോ ക്യാമറയാണ് (IMX858 ഇമേജ് സെൻസർ, f/1.8 അൾട്രാ-ലാർജ് അപ്പേർച്ചർ, 1.4um ഫ്യൂസ്ഡ് പിക്സലുകൾ, 3X ഫ്‌ലോട്ടിംഗ് ടെലിഫോട്ടോ, 6ജ ലെൻസ്, ടെലിഫോട്ടോ മാക്രോ).


Click it and Unblock the Notifications








