ഡൈമെൻസിറ്റി 700 SoC പ്രോസസറുമായി റിയൽമി വി 11 5 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു
റിയൽമി ഈ വർഷം ഇന്ത്യയിലും ആഗോളതലത്തിലുമായി നിരവധി 5 ജി സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതേ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട് കമ്പനി ചൈനയുടെ വിപണിയിൽ ബജറ്റ് റിയൽമി വി 11 5 ജി (Realme V11 5G) സ്മാർട്ട്‌ഫോൺ പുറത്തിറക്കി. ഈ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവ് റിയൽമി എക്‌സ് 7 സീരീസ് സ്മാർട്ഫോണുകൾ വ്യാഴാഴ്ച ഇന്ത്യയിൽ 19,999 രൂപയ്ക്ക് അവതരിപ്പിച്ചിരുന്നു.

4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റാണ് റിയൽമി വി 11 5 ജി സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. ബോക്‌സിന് പുറത്ത് 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. യുഎസ്ബി-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 5.1 തുടങ്ങിയ ബേസിക് സവിശേഷതകളും കമ്പനി ഈ ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിയൽമി വി 11 5 ജി: സവിശേഷതകൾ
റിയൽമി വി 11 5 ജിയിൽ 5000 എംഎഎച്ച് ബാറ്ററിയും 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നു. മുൻവശത്ത് 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമടക്കം ഡ്യൂവൽ പിൻ ക്യാമറകളാണ് റിയൽമി വി 11 5 ജിയിൽ വരുന്നത്. ഈ ഹാൻഡ്‌സെറ്റിൻറെ പുറകിലത്തെ പാനലിൽ ഒരു എഐ ലോഗോയും എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നു. മുൻവശത്തായി 8 മെഗാപിക്സൽ ഫ്രണ്ട് ഷൂട്ടറും ഉൾപ്പെടുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റ്
6.52 ഇഞ്ച് എൽസിഡിയാണ് വാട്ടർ ഡ്രോപ്പ് നോച്ച്, എച്ച്ഡി + ന്റെ സ്‌ക്രീൻ റെസലൂഷൻ, 20:9 എന്ന ഉയർന്ന റേഷിയോ, 60 ഹെർട്സ് റിഫ്രഷ് റേറ്റ്, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയാണ് മറ്റ് പ്രത്യകതകൾ.

റിയൽമി വി 11 5 ജി: വില
ഒരൊറ്റ വേരിയന്റിലാണ് ഈ ബജറ്റ് ഹാൻഡ്‌സെറ്റ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി സിഎൻവൈ 1,199 (ഏകദേശം 13,500 രൂപ) വിലയ്ക്ക് റിയൽമി വി 11 5 ജി പുറത്തിറക്കി. ഈ ഹാൻഡ്‌സെറ്റ് നീല അല്ലെങ്കിൽ ഗ്രേ ഉൾപ്പെടെ രണ്ട് നിറങ്ങളിൽ വരുന്നു. റിയൽമി വി 11 5 ജി സ്മാർട്ട്‌ഫോണിൻറെ ലോഞ്ച് ഇന്ത്യയിൽ എപ്പോൾ നടക്കുമെന്നതിനെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.


Click it and Unblock the Notifications