Home
Mobile

മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറുമായി വരുന്ന റിയൽമി വി 13 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

പുതിയ റിയൽമി വി 13 5 ജി ചൈനയിൽ അവതരിപ്പിച്ചു. റിയൽമി വി 11 5 ജി, റിയൽമി വി 15 5 ജി എന്നിവയ്ക്കിടയിലാണ് ഈ പുതിയ സ്മാർട്ട്‌ഫോൺ വരുന്നത്. 90 ഹെർട്സ് ഡിസ്‌പ്ലേയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റിയൽമി വി 13 5 ജിക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ്. ഇത് തന്നെയാണ് റിയൽമി വി 11 5 ജിക്കും ശക്തി നൽകുന്നത്. 18W ഫാസ്റ്റ് ചാർജിംഗും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമുണ്ട് ഈ സ്മാർട്ഫോണിന്. ഈ മാസം ആദ്യം ചൈനയിൽ ഷവോമി അവതരിപ്പിച്ച റെഡ്മി നോട്ട് 10 5 ജിയുമായി റിയൽമി വി 13 5 ജി വിപണിയിൽ മത്സരിക്കുന്നു.

റിയൽ‌മി വി 13 5 ജി: വിലയും, ലഭ്യതയും

റിയൽ‌മി വി 13 5 ജി: വിലയും, ലഭ്യതയും

റിയൽ‌മി വി 13 5 ജിയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 1,599 (ഏകദേശം 17,900 രൂപ) വില നൽകിയിട്ടുണ്ട്. സി‌എൻ‌വൈ 1,799 (ഏകദേശം 20,100 രൂപ) വിലയുള്ള 8 ജിബി + 256 ജിബി സ്റ്റോറേജ് മോഡലും വിപണിയിൽ ലഭ്യമാകും. ആഷ്, അസുർ നിറങ്ങളിൽ വരുന്ന ഈ സ്മാർട്ട്ഫോൺ നിലവിൽ ചൈനയിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്. ഏപ്രിൽ 2 ന് ഈ ഹാൻഡ്‌സെറ്റിൻറെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഗ്ലോബൽ ലോഞ്ചിൽ എപ്പോൾ വരുമെന്ന ഇതുവരെ വ്യക്തമല്ല.

റിയൽ‌മി വി 13 5 ജി: സവിശേഷതകൾ

റിയൽ‌മി വി 13 5 ജി: സവിശേഷതകൾ

ഡ്യുവൽ സിം നാനോ വരുന്ന റിയൽ‌മി വി 13 5 ജി റിയൽ‌മി യുഐ 2.0 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് റെസ്പോൺസിബിൾ റേറ്റ്, 20: 9 ആസ്പെക്റ്റ് റേഷിയോ എന്നിവയുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. വികസിതമായ ഫോണിന് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറും 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമും സ്റ്റാൻഡേർഡായി ഉണ്ട്. എഫ് / 1.8 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മോണോക്രോം ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇതിൽ വരുന്നത്. മുൻവശത്ത് എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഫോണിനുണ്ട്.

18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി

റിയൽ‌മി വി 13 5 ജിയിൽ 128 ജിബി, 256 ജിബി യു‌എഫ്‌എസ് 2.1 ഓപ്ഷനുകൾ ഉണ്ട്. സ്റ്റോറേജ് കപ്പാസിറ്റി മൈക്രോ എസ്ഡി കാർഡ് വഴി ഒരു പ്രത്യേക സ്ലോട്ടിലൂടെ എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കുന്നു. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽ‌മി വി 13 5 ജിയിൽ നൽകിയിട്ടുള്ളത്. മെച്ചപ്പെടുത്തിയ സൗണ്ട് ഔട്ട്‌പുട്ടിനായി ഹൈ-റെസ് ഓഡിയോ സപ്പോർട്ടും ഉണ്ട്.

Best Mobiles in India

English summary
In China, the Realme V13 5G has been announced. The new smartphone, which comes with a 90Hz monitor and triple rear cameras, sits between the Realme V11 5G and the Realme V15 5G. The MediaTek Dimensity 700, which also powers the Realme V11 5G, powers the Realme V13 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X