സ്നാപ്ഡ്രാഗൺ 786 ജി ചിപ്‌സെറ്റുമായി റിയൽ‌മി വി 25 ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

|

വി-സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്‌ഫോൺ ചേർക്കാൻ റിയൽ‌മി ഒരുങ്ങുന്നു. ഒരു ചൈനീസ് ടിപ്‌സ്റ്ററിൻറെ പുതിയ ചോർച്ച പറയുന്നത്, റിയൽ‌മി വി 25 എന്ന് വിളിക്കപ്പെടുന്ന റിയൽ‌മി ആർ‌എം‌എക്സ് 3143 മോഡൽ നമ്പർ സ്മാർട്ട്ഫോൺ വി-സീരീസിൽ ചേർക്കുമെന്ന് അവകാശപ്പെടുന്നു. ഇതേ മോഡൽ നമ്പർ സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം ടെന സർട്ടിഫിക്കേഷനിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768 ജി ചിപ്‌സെറ്റിൽ പ്രവർത്തിപ്പിക്കുമെന്നും ചോർച്ച സൂചിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ, ഈ പുതിയ സ്മാർട്ഫോണിൻറെ പ്രധാന വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഈയിടെ അവതരിപ്പിച്ച ഓപ്പോ കെ9 5 ജി സ്മാർട്ഫോൺ എഡിഷനെ പുനർനാമകരണം ചെയ്യ്തേക്കുമെന്ന് ടിപ്‌സ്റ്റർ കൂട്ടിച്ചേർത്തു. ഇതിനുള്ള, കാരണം ഈ സ്മാർട്ഫോണിൻറെ സവിശേഷതകൾ ഓപ്പോ കെ 9 ന് സമാനമാണ് എന്നതുതന്നെ.

 

റിയൽ‌മി വി 25 സ്മാർട്ഫോണിൻറെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽ‌മി വി 25 സ്മാർട്ഫോണിൻറെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ടെന ലിസ്റ്റിംഗ് പരിശോധിച്ചാൽ അറിയുവാൻ സാധിക്കുന്നത്, റിയൽ‌മി വി 25 സ്മാർട്ഫോണിന് 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 1080 x 2400 പിക്‌സൽ ഫുൾ എച്ച്ഡി + റെസല്യൂഷനും 90 ഹെർട്സ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. 6 ജിബി, 8 ജിബി, 12 ജിബി റാം, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. 32 എംപി ഫ്രണ്ട് ക്യാമറ സെൻസറും ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഈ ഹാൻഡ്‌സെറ്റിലുണ്ടെന്ന് പറയുന്നു. 159.1 x 73.4 x 8.1 മില്ലിമീറ്റർ അളവും 174 ഗ്രാം ഭാരവും ഉണ്ടാകുമെന്നും ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്.

 സ്നാപ്ഡ്രാഗൺ 865 SoC പ്രോസസറുള്ള സാംസങ് ഗാലക്സി എസ് 20 എഫ്ഇ 4 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളും സ്നാപ്ഡ്രാഗൺ 865 SoC പ്രോസസറുള്ള സാംസങ് ഗാലക്സി എസ് 20 എഫ്ഇ 4 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

സ്നാപ്ഡ്രാഗൺ 786 ജി ചിപ്‌സെറ്റുമായി റിയൽ‌മി വി 25 ഉടൻ അവതരിപ്പിക്കും
 

റിയൽ‌മി വി 25 യഥാർത്ഥത്തിൽ റീബ്രാൻഡഡ്‌ ഓപ്പോ കെ 9 5 ജി ആയി വന്നാൽ, ബാറ്ററി കപ്പാസിറ്റി പോലുള്ള മറ്റ് സവിശേഷതകളും സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 65W ഫാസ്റ്റ് ചാർജിംഗുള്ള 4,300 എംഎഎച്ച് ബാറ്ററിയുമായാണ് റിയൽ‌മി വി 25 അവതരിപ്പിക്കുന്നത്. ഇത് ബാറ്ററി മുഴുവനായി ചാർജ് ചെയ്യാൻ 35 മിനിറ്റ് സമയം എടുക്കുമെന്ന് അവകാശപ്പെടുന്നു. പിൻ പാനലിൽ, 64 എംപി മെയിൻ ലെൻസ്, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവ റിയൽ‌മി വി 25 ൻറെ ട്രിപ്പിൾ സെൻസറുകളിൽ ഉൾപ്പെടും.

റിയൽ‌മി വി 25 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

റിയൽ‌മി വി 25 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

കൂടാതെ, ഫോൺ വൈ-ഫൈ 5, 5 ജി, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കണക്റ്റിവിറ്റി ഓപ്ഷനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ സപ്പോർട്ട് ചെയ്യുകയും ഓപ്പോ കെ 9 5 ജിക്ക് സമാനമായ സുരക്ഷയ്ക്കായി അണ്ടർ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ നൽകുകയും ചെയ്യും. എന്നാൽ, റിയൽ‌മി വി 25 ൽ വിസി ലിക്വിഡ്-കൂൾഡ് ഹീറ്റ് സിങ്ക് കോപ്പർ പ്ലേറ്റ് ഉൾപ്പെടുമോ എന്ന കാര്യം കാത്തിരുന്ന് കാണാം.

 15W ചാർജിംഗ് സപ്പോർട്ടുമായി സാംസങ് ഗ്യാലക്‌സി എ 22 5 ജി സ്മാർട്ഫോൺ വരുന്നു 15W ചാർജിംഗ് സപ്പോർട്ടുമായി സാംസങ് ഗ്യാലക്‌സി എ 22 5 ജി സ്മാർട്ഫോൺ വരുന്നു

റിയൽ‌മി വി 25: മറ്റൊരു മിഡ് റേഞ്ചർ സ്മാർട്ഫോൺ

റിയൽ‌മി വി 25: മറ്റൊരു മിഡ് റേഞ്ചർ സ്മാർട്ഫോൺ

ഇപ്പോൾ ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ച് കൂടുതലൊന്നും പറയുവാൻ കഴിയില്ല. എന്നാൽ, റിയൽ‌മി വി 25 ഓപ്പോ കെ 9 5 ജിയിൽ നിന്നും സവിശേഷതകൾ ഈ പുതിയ ഫോണിലേക്ക് പകർത്തിയേക്കും, തുടർന്ന് ഫോണിൻറെ വിലയും ഇതേ സെഗ്‌മെന്റിൽ കുറയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഓപ്പോ കെ 9 5 ജി ചൈനയിൽ വില സി‌എൻ‌വൈ 1,899 മുതൽ (ഏകദേശം 21,700 രൂപ) ആരംഭിക്കുന്നു. റിയൽ‌മി വി 25 ഒരു മിഡ് റേഞ്ച് ഡിവൈസായി വരാനുള്ള ഉയർന്ന സാധ്യതയുണ്ട്.

Best Mobiles in India

English summary
Realme is preparing to expand its V-series smartphone range with a new model. According to a new leak from a Chinese source, the Realme RMX3143 model number phone called the Realme V25, will join the V-series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X