1500 രൂപ ഡിസ്കൗണ്ട് ഇപ്പോൾ 2000 രൂപയായി! 7000mAh ബാറ്ററിയുള്ള റിയൽമി 15T 5G വാങ്ങുന്നോ
തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമാക്കുന്നതിൽ ശ്രദ്ധ നൽകാറുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് റിയൽമി. ഇപ്പോൾ വാലന്റൈൻസ് ഡേ പ്രമാണിച്ച് റിയൽമി ഔദ്യോഗിക വെബ്സൈറ്റിൽ വാലന്റൈൻസ് വീക്ക് സെയിൽ (Realme Valentine's Week Sale) ആരംഭിച്ചിരിക്കുകയാണ്. പല സ്മാർട്ട്ഫോണുകളും ഈ സെയിലിനോട് അനുബന്ധമായി കുറഞ്ഞ വിലയിൽ വാങ്ങാനാകും. അത്തരത്തിൽ 20000 രൂപയോട് അടുത്ത വിലയിൽ വാങ്ങാൻ പറ്റുന്ന ഒരു റിയൽമി സ്മാർട്ട്ഫോൺ ഡീൽ ഇവിടെ പരിചയപ്പെടാം. റിയൽമി ഏതാണ്ട് അഞ്ച് മാസം മുമ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി 15T (realme 15T) ആണ് ഇവിടുത്തെ നായകൻ.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഉണ്ടായിരുന്നതിനെക്കാൾ ഉയർന്ന വിലയിലാണ് റിയൽമി 15T ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഉണ്ടായ വില വർധനയാണ് അതിന് കാരണം. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8GB + 1286GB അടിസ്ഥാന വേരിയന്റിന് 20,999 രൂപയും 8GB+256GB വേരിയന്റിന് 22,999 രൂപയും 12GB+ 256GB വേരിയന്റിന് 24,999 രൂപയും ആയിരുന്നു വില.

എന്നാൽ കഴിഞ്ഞ മാസം റിയൽമി 15T 5ജിയുടെ എല്ലാ വേരിയന്റുകൾക്കും 2000 രൂപ വീതം വില കൂട്ടി. അതോടെ ഈ വേരിയന്റുകളുടെ വില യഥാക്രമം 22999 രൂപ, 24999 രൂപ, 26999 രൂപ എന്നിങ്ങനെയായി. വില കൂട്ടിയതിന് പിന്നാലെ 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാക്കിയിരുന്നു. എന്നാൽ അപ്പോഴും ലോഞ്ച് വിലയെക്കാൾ 500 രൂപ കൂടുതൽ മുടക്കേണ്ട അവസ്ഥ ഉപയോക്താക്കൾ നേരിട്ടു.
എന്നാലിപ്പോൾ വാലന്റൈർനസ് വീക്ക് സെയിൽ ആരംഭിച്ചതോടെ 2000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് റിയൽമി 15T 5ജിക്ക് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 20999 രൂപ വിലയിൽ ഈ 5ജി ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഇവിടെ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ലോഞ്ച് ചെയ്ത യഥാർഥ വിലയിൽ ഈ ഫോൺ കിട്ടും, കൂടുതലുമില്ല, കുറവുമില്ല.

താൽപര്യമുള്ള റിയൽമി ആരാധകർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. സ്യൂട്ട് ടൈറ്റാനിയം, സിൽക്ക് ബ്ലൂ, ഫ്ലോയിംഗ് സിൽവർ കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ ലഭ്യമാകുക. 7000mAh ബാറ്ററി ഉൾപ്പെടെ ശക്തമായ ഫീച്ചറുകൾ ഈ റിയൽമി സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ ആണ് റിയൽമി 15T 5ജിയുടെ കരുത്ത്.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.2 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം റിയൽമി 15T 5ജിയിലുണ്ട്. സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറ (f/2.4 അപ്പേർച്ചർ) ഉണ്ട് എന്നതാണ് മറ്റൊരു പ്രധാന ആകർഷണം.
6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66+ IP68+ IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവ ഇതിലുണ്ട്.

ആം മാലി-G57 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB/256GB സ്റ്റോറേജ് ഓപ്ഷനുകൾ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഇതിലെ 7000mAh ബാറ്ററി 60W ഫാസ്റ്റ് ചാർജിങ്, 10W റിവേഴ്‌സ് ചാർജിങ് ഫീച്ചറുകൾ സഹിതം എത്തുന്നു.


Click it and Unblock the Notifications







