റിയൽമി എക്‌സ് സ്മാർട്ഫോൺ ജൂലൈ 15-ന് ഇന്ത്യയിൽ അവതരിപ്പിക്കും

|

പുതിയൊരു സ്മാർഫോണിന് വിപണിയിൽ വഴിയൊരുക്കി റിയൽമി. റിയൽമി എക്‌സ് സ്മാർട്ഫോണാന് ഇത്തവണ അവതരിപ്പിക്കപ്പെടുവാൻ പോകുന്ന താരം. റിയൽമി എക്‌സ് സ്മാർട്ഫോൺ ജൂലൈ 15-ന് ഡൽഹിയിൽ വച്ച് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ സ്മാർട്ട്ഫോണിൻറെ ഇന്ത്യയിലെ വില എത്രയാണെന്നും നടക്കുന്ന ചടങ്ങിൽ വച്ച് അറിയിക്കും. ഈ വർഷം മെയ് മാസത്തിൽ ചൈനയിൽ റിയൽമി എക്സ് കമ്പനി പുറത്തിറക്കിയിരുന്നു.

റിയൽമി എക്‌സ് സ്മാർട്ഫോൺ ജൂലൈ 15-ന് ഇന്ത്യയിൽ അവതരിപ്പിക്കും

 

ഈ സ്മാർട്ട്ഫോണിൻറെ പ്രധാന പ്രത്യേകതകൾ എന്നത്: പോപ് അപ്പ് സെൽഫി ക്യാമറ, ഫുൾ സ്ക്രീൻ അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ്. ഇന്ത്യയിൽ റിയൽമി എക്സിന്റെ വില 18,000 ആയിരിക്കുമെന്നാണ് റിയൽമി സി.ഇ.ഒ മാധവ് സേഠ് പറഞ്ഞിരിക്കുന്നത്. ചൈനയിൽ പുറത്തിറക്കിയ സ്മാർട്ട്ഫോണിലെ സവിശേഷതകളെക്കാൾ വ്യത്യസ്തമായിരിക്കും ഇന്ത്യൻ പതിപ്പെന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യേക പതിപ്പ്

പ്രത്യേക പതിപ്പ്

ഇന്ത്യൻ വിപണികൾക്കുവേണ്ടി പ്രത്യേകമായി രൂപകൽപന ചെയ്ത പ്രത്യേക പതിപ്പ് വേരിയന്റും റിയൽമി എക്‌സിനുണ്ടാകും. ചൈനയിൽ 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുളള വേരിയന്റിന്റെ വില 1,499 യുവാൻ (ഏകദേശം 15,000 രൂപ) ആണ്. 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുളള വേരിയന്റിന് 1,599 യുവാനും (ഏകദേശം 16,0000 രൂപ), 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുളള വേരിയന്റിന് 1,799 യുവാനും (ഏകദേശം 18,000 രൂപ) ആണ് വില.

റിയൽമി എക്‌സ്

റിയൽമി എക്‌സ്

റിയൽമി എക്‌സ് ചൈനയിൽ മേയിലാണ് പുറത്തിറക്കിയത്. 6.5 ഫുൾ എച്ച്ഡി പ്ലസ് ബെസൽ ലെസ് അമോൾഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. പോപ് അപ് സെൽഫി ക്യാമറ 16 മെഗാപിക്സലാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രൊസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. റിയൽമി 3 പ്രോ സ്മാർട്ഫോണിനും പവറേകുന്നത് സ്നാപ്ഡ്രാഗൺ 710 ആണ്. ഗൂഗിളിൻറെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട്ഫോണിൻറെ പ്രവർത്തനം.

 സ്പൈഡർമാൻ: ഫാർ ഫ്രം ഹോം എഡിഷൻ
 

സ്പൈഡർമാൻ: ഫാർ ഫ്രം ഹോം എഡിഷൻ

റിയൽമി എക്‌സിന്റേത് 3,765 എംഎഎച്ച് ബാറ്ററിയാണ്. ഫാസ്റ്റ് ചാർജിങ് ടെക്നോളജിയായ വോക്കോ 3.0 സപ്പോർട്ടോടുകൂടിയതാണ് ബാറ്ററി. പുറകിൽ 48 എം.പി, 5 എംപിയുടെ ഇരട്ട ക്യാമറയാണ്. വരാനിരിക്കുന്ന മാർവൽ സിനിമയായ സ്പൈഡർമാൻ: ഫാർ ഫ്രം ഹോമുമായി ഒരു പങ്കാളിത്തവും റിയൽ‌മി പ്രഖ്യാപിച്ചിട്ടുണ്ട്, കൂടാതെ റിയൽ‌മി എക്‌സിൻറെ പരിമിത പതിപ്പ് ജൂലൈ 15 ന് സമാരംഭിക്കുമെന്ന് കരുതുന്നു. ട്വിറ്ററിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

Most Read Articles
Best Mobiles in India

Read more about:
English summary
The company made this announcement on its Twitter handle which was also shared by CEO Madhav Sheth. Realme has also announced a partnership with the upcoming Marvel movie Spider-Man: Far From Home and it is safe to assume that a limited edition version of the Realme X will also be launched on 15 July.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X