റിയൽമി X2 ഉടൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു

|

റിയൽമി X2 സ്മാർട്ഫോണിന്റെ പിൻഗാമിയായി റിയൽമി X3 ഉടൻ വിപണിയിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ടെനായിൽ റിയൽമി X3 സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തു എന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. 6.57-ഇഞ്ചുള്ള ഡിസ്പ്ലേയാണ് ഈ പുതിയ റിയൽമി സ്മാർട്ഫോണിന് ലഭിക്കുക. ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിയൽമി X2 സ്മാർട്ഫോണിനൊപ്പം ഒരു റിയൽമി X3 സൂപ്പർ സൂം മോഡൽ കൂടി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

റിയൽമി X2 ഹാൻഡ്‌സെറ്റ്
 

ഈ സൂം എഡിഷന് ഒക്ട-കോറിന്റെ പ്രൊസസറായിരിക്കും ഉണ്ടാവുക. 12 ജിബി റാം ആയിരിക്കും ഈ സ്മാർട്ട്ഫോണിലുണ്ടാവുക. RMX2142 എന്ന മോഡൽ നമ്പറിലാണ് ടെനാ വെബ്‌സൈറ്റിൽ റിയൽമി X3 ഹാൻഡ്‌സെറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 6.57-ഇഞ്ചുള്ള ഹോൾ-പഞ്ച് ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. 4,100mAh ആണ് ബാറ്ററി. 163.8x75.8x8.9mm ആണ് ഫോണിന്റെ വലിപ്പം. റിയൽമി X3 സ്മാർട്ഫോണിൽ 5G സപ്പോർട്ട് ഉണ്ടായിരിക്കും എന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്.

റിയൽമി X2 4,100mAh ബാറ്ററി

30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഫോണിനുണ്ടാവും. ടെനായിൽ ലിസ്റ്റ് ചെയ്ത സ്ഥിതിക്ക് ഹാൻഡ്‌സെറ്റിന്റെ ലോഞ്ച് ഉടൻ നടക്കും എന്നാണ് ടെക് മാധ്യമലോകം വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റിയൽമിയുടെ X2 ലോഞ്ച് ചെയ്തത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് റാം ഓപ്‌ഷനുകളിൽ വിപണിയിലെത്തിയ ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 730G SoC പ്രോസസർ ആണ്.

റിയൽ‌മി എക്സ് 3 സൂപ്പർ‌സൂം എഡിഷന്റെ വില 30,000 രൂപയിൽ താഴെ മാത്രം: റിപ്പോർട്ട്

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 730G SoC പ്രോസസർ

ഇരുപതിനായിരം രൂപയ്ക്ക് താഴെ വിലയുള്ള ഈ പ്രൊസസർ ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ഫോണായിരുന്നു റിയൽമി XT. 16,999 രൂപ മുതലായിരുന്നു ഹാൻഡ്‌സെറ്റിന്റെ ലോഞ്ച് വില. ടോപ്പ് എൻഡ് പതിപ്പിന് 20,000 രൂപയാണ് വില. ഈ സമീപകാല ലീക്കുകളെലാം സൂചിപ്പിക്കുന്നത് റിയൽ‌മി എക്സ് 3 ന്റെ ലോഞ്ച് ഇനിയും വൈകില്ല എന്നാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച റിയൽമി എക്സ് 2 ന്റെ പിൻഗാമിയാകും റിയൽമി എക്സ് 3.

Most Read Articles
Best Mobiles in India

English summary
The supposed Realme X3 was briefly listed on TENAA with model number RMX2142. The the phone is tipped to feature a 6.57-inch hole-punch display. It is listed to pack a 4,100mAh battery and dimensions are said to be at 163.8x75.8x8.9mm. The upcoming Realme phone will support 5G as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X