അനവധി സവിശേഷതകളുമായി റിയൽമി എക്സ് 2 പ്രോ സ്മാർട്ഫോൺ പുറത്തിറങ്ങി: അറിയേണ്ടതെല്ലാം

|

റിയൽ‌മി എക്സ് 2 പ്രോ സ്മാർട്ഫോൺ വരുന്നത് ഡ്യുവൽ സിം (നാനോ), കളർ ഒഎസ് 6.1 ഉള്ള ആൻഡ്രോയിഡ് 9 പൈ എന്നിവയോടുകൂടിയാണ്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) സൂപ്പർ അമോലെഡ് ഫ്ലൂയിഡ് ഡിസ്‌പ്ലേ, 20: 9 വീക്ഷണാനുപാതം, 90 ഹെർട്സ് പുതുക്കൽ നിരക്ക്, 135 ഹെർട്സ് ടച്ച് സാമ്പിലിങ് റേറ്റ്, ഡിസി ഡിമ്മിംഗ് 2.0 ടെക്നോളജി സപ്പോർട്ട്, 91.7 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്‌ഷൻ എന്നിവയാണ് മറ്റ് സവിശേഷതകൾ. 6 ജിബി, 8 ജിബി, 12 ജിബി എൽപിഡിഡിആർ 4 എക്സ് റാം എന്നിവയുമായി ജോടിയാക്കി വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855+ ഒക്ടാ കോർ SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ മർമ്മ കേന്ദ്രം.

ആൻഡ്രോയിഡ് 9 പൈ ഓ.എസ്
 

ആൻഡ്രോയിഡ് 9 പൈ ഓ.എസ്

റിയൽ‌മി എക്സ് 2 പ്രോ 64 ജിബി (ഡ്യുവൽ-ചാനൽ യു‌എഫ്‌എസ് 2.1), 128 ജിബി (യു‌എഫ്‌എസ് 3.0), 256 ജിബി (യു‌എഫ്‌എസ് 3.0) സ്റ്റോറേജ് എന്നി വേരിയന്റുകളിൽ വരുന്നു. റിയൽമി എക്സ് 2 പ്രോയ്ക്ക് ക്വാഡ് റിയർ ക്യാമറ സജ്ജീകരണമുണ്ട്, അതിൽ 64 മെഗാപിക്സൽ സാംസങ് ഐസോസെൽ ബ്രൈറ്റ് ജിഡബ്ല്യു 1 പ്രൈമറി സെൻസറും ആറ് പീസുകളുള്ള എഫ് / 1.8 ലെൻസും ഉൾപ്പെടുന്നു. പിൻ ക്യാമറ സജ്ജീകരണത്തിൽ 13 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.5 ടെലിഫോട്ടോ ലെൻസും 8 മെഗാപിക്സൽ ടെർഷ്യറി സെൻസറും 115 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസും എഫ് / 2.2 അപ്പേർച്ചറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമായി വരുന്നു.

50W സൂപ്പർ VOOC ഫ്ലാഷ് ചാർജിങ് പിന്തുണ

50W സൂപ്പർ VOOC ഫ്ലാഷ് ചാർജിങ് പിന്തുണ

സെൽഫികൾക്കായി 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 ക്യാമറ സെൻസർ ഉണ്ട്. ഇത് മുൻ ക്യാമറ പോർട്രെയിറ്റ് ഷോട്ടുകളെ പിന്തുണയ്ക്കുന്നു. 50W സൂപ്പർ VOOC ഫ്ലാഷ് ചാർജ് പിന്തുണയോടുകൂടി റിയൽമി എക്സ് 2 പ്രോയിൽ 4,000 എംഎഎച്ച് ബാറ്ററി നൽകിയിട്ടുണ്ട്. വെറും 33 മിനിറ്റിനുള്ളിൽ ഫോൺ പൂർണമായി ചാർജ് ചെയ്യുന്നതിന് പ്രൊപ്രൈറ്ററി ടെക്നോളജി ഇതിൽ ഉപയോഗിച്ചിരിക്കുന്നു. 18W യുഎസ്ബി പിഡിയും ക്വിക്ക് ചാർജ് പിന്തുണയും ഇതിലുണ്ട്. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4G എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855+ ഒക്ടാ കോർ SoC

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855+ ഒക്ടാ കോർ SoC

ഫോണിൽ ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ ടെക്നോളജി പിന്തുണയുള്ള ഡ്യൂവൽ സ്പീക്കറുകളുണ്ട്. കൂടാതെ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ സവിശേഷതകളാൽ നിർമ്മിതമാണ് ഈ പുതിയ റിയൽ‌മി എക്സ് 2 പ്രോ സ്മാർട്ഫോൺ വിപണയിൽ വരുന്നത്. കൂടാതെ നൽകുന്ന വിലയ്ക്ക് വളരെയധികം ഉപകാരപ്രദമാകുന്ന സ്മാർട്ഫോണാണ് ഇത്. ഈ സ്മാർട്ഫോൺ മൂന്ന് വേരിയന്റുകളും മുകളിൽ ഗ്രേഡിയന്റ് ഫിനിഷുള്ള വൈറ്റ്, ബ്ലൂ കളർ എന്നി ഓപ്ഷനുകളിലായി വരുന്നു.

Most Read Articles
Best Mobiles in India

English summary
The Chinese brand has finally launched it today in India as the Realme X2 Pro and on paper, it's the most powerful Realme smartphone India has ever seen. Not only it is running on the flagship Snapdragon 855 Plus chipset but it also comes with a 50W fast charging system. And Realme is asking a starting price of Rs 29,999, with higher-spec variants offering more RAM and storage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X