ഇരട്ട സെൽഫി ക്യാമറയുമായി റിയൽമിയുടെ എക്സ്50 ഉടൻ വരുന്നു

|

നിങ്ങൾക്ക് ഇന്ന് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റിയൽമി XT അതും 30,000 രൂപയ്ക്ക്. ഈ ദിവസങ്ങളിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും മൂല്യ കേന്ദ്രീകൃത പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് റിയൽമി എക്സ് 2 പ്രോ. റിയൽമി എക്സ് 50 നെക്കുറിച്ചുള്ള ഏറ്റവും പുതിയ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നതുപോലെ റിയൽമി ഇത് നിലനിർത്തും. ഇന്ത്യയിലെ റിയൽമി എക്സ് 2 പ്രോയുടെ ലോഞ്ച് ഇവന്റിൽ, ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ആദ്യത്തെ 5G സ്മാർട്ട്‌ഫോൺ കൊണ്ടുവരുമെന്ന് റിയൽമി പ്രഖ്യാപിച്ചു. ഇന്ന്, ഈ സ്മാർട്ട്ഫോണിൻറെ പേരും അതിലെ രണ്ട് പ്രധാന സവിശേഷതകളും വെബൊയിലെ റിയൽമിയുടെ ഔദ്യോഗിക പോസ്റ്റ് വഴി അറിയുവാൻ കഴിയും.

രണ്ട് സെൽഫി ക്യാമറകളുമായി റിയൽമി എക്സ്50
 

രണ്ട് സെൽഫി ക്യാമറകളുമായി റിയൽമി എക്സ്50

ഈ ഉപകരണത്തെ റിയൽമി എക്സ് 50 എന്ന് അറിയപ്പെടുന്നു. ഇത് 5G സവിശേഷതയോട് കൂടിയതാണ്. എന്നിരുന്നാലും, ഈ സ്മാർട്ട്ഫോൺ ഡ്യുവൽ മോഡ് 5G പിന്തുണയ്ക്കും, അതായത് ഈ സ്മാർട്ട്ഫോൺ എൻ‌എസ്‌എ, എസ്‌എ 5G നെറ്റ്‌വർക്കുകളെ പിന്തുണയ്‌ക്കും എന്നതാണ് അർത്ഥമാക്കുന്നത്. എൻ‌എസ്‌എ 5G എന്നത് നോൺ-സ്റ്റാൻഡ് അലോൺ 5G നെറ്റ്‌വർക്കിനെ സൂചിപ്പിക്കുന്നു, എസ്‌എ 5G സ്റ്റാൻഡ്-അലോൺ 5G നെറ്റ്‌വർക്കിനെയുമാണ് സൂചിപ്പിക്കുന്നത്. ഏത് ചിപ്പ്സെറ്റാണ് ഈ ഫോൺ ഉപയോഗിക്കാൻ പോകുന്നതെന്ന് റിയൽമി ഇത്‌വരെ പരാമർശിച്ചിട്ടില്ല. 5G കണക്റ്റിവിറ്റിയെ പിന്തുണയ്‌ക്കുന്ന ഒരു സ്‌നാപ്ഡ്രാഗൺ 700 സീരീസ് ചിപ്‌സെറ്റ് റിയൽമി എക്സ് 50 ന് ലഭിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.

റിയൽമി എക്സ് 50 ന് സ്‌നാപ്ഡ്രാഗൺ 700 സീരീസ് ചിപ്‌സെറ്റ്

റിയൽമി എക്സ് 50 ന് സ്‌നാപ്ഡ്രാഗൺ 700 സീരീസ് ചിപ്‌സെറ്റ്

അത്തരമൊരു ചിപ്‌സെറ്റ് ഇതുവരെ നിലവിലില്ലെങ്കിലും, സ്നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റിനൊപ്പം ഡിസംബർ ലോഞ്ച് ഇവന്റിൽ ക്വാൽകോം ഒരെണ്ണം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്നത് തീർച്ചയാണ്. ഈ ചിപ്‌സെറ്റിനെ സ്‌നാപ്ഡ്രാഗൺ 735 SoC എന്നാവും അറിയപ്പെടുക. റിയൽമി എക്സ് 50 വരാനിരിക്കുന്ന റെഡ്മി കെ 30 ന് എതിരായി നിൽക്കുമെന്ന് അറിയിക്കുന്നതിന്, ടീസർ ചിത്രം റിയൽമി എക്സ് 50 ന്റെ വയർ‌ഫ്രെയിം ഘടനയുടെ ഒരു ഭാഗം ദൃശ്യമാക്കുന്നുണ്ട്. ചോർന്ന റെഡ്മി കെ 30 ചിത്രങ്ങളിൽ കാണിക്കുന്നത് സെൽഫി ക്യാമറകൾക്കായി ഡ്യുവൽ ഹോൾ-പഞ്ച് കട്ട് ഔട്ടുമായാണ് റിയൽമി ഉപകരണം വരുന്നതാണ്. 2019 അവസാനത്തോടെ 5G സ്മാർട്ട്‌ഫോൺ കൊണ്ടുവരുമെന്ന് റിയൽമി എക്സ് 2 പ്രോ ഇന്ത്യൻ ലോഞ്ചിൽ പ്രഖ്യാപിച്ചിരുന്നു.

 ഡ്യൂവൽ പഞ്ച്ഹോളുകളുമായി റിയൽമി എക്സ്50

ഡ്യൂവൽ പഞ്ച്ഹോളുകളുമായി റിയൽമി എക്സ്50

അതിനർത്ഥം 2019 ഡിസംബറിനുള്ളിൽ ഇന്ത്യയിൽ 5G പിന്തുണയോടെ റിയൽമി എക്സ് 50 പ്രതീക്ഷിക്കാമെന്നാണ്. 5G കൊണ്ടുവരുന്ന റീയൽമി ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മാറും. പക്ഷേ ഇതുവരെ ഒരു ടെലികോം ഓപ്പറേറ്റർമാരിൽ നിന്നും 5G നെറ്റ്‌വർക്കുകളിലേക്ക് ഇന്ത്യക്ക് പ്രവേശനം ലഭിച്ചിട്ടില്ല. 2020 ലും ഇതിന് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. റിയൽമി എക്സ് 50 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വളരെ ചെലവേറിയ സ്മാർട്ട്‌ഫോണാകാനുള്ള സാധ്യതയേറെയാണ്. ഇത് പരിമിതമായ എണ്ണത്തിൽ മാത്രമായി ലഭ്യമാകും.

റിയൽമിയുടെ എക്സ്50 ഉടൻ വരുന്നു
 

റിയൽമിയുടെ എക്സ്50 ഉടൻ വരുന്നു

നിലവിൽ, കമ്പനി ലഭ്യമാക്കിയിട്ടുള്ള റിയൽമി എക്സ് 50 നെക്കുറിച്ചുള്ള വിവരങ്ങൾ ഇതാണ്. ഇനിയും ലഭിക്കാത്ത വിശദംശങ്ങൾ TENAA സർട്ടിഫിക്കേഷനുമായി കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കാവുന്നതാണ്. അതേസമയം, കഴിഞ്ഞയാഴ്ച ഇന്ത്യൻ ഉപഭോക്താക്കൾക്കായി കമ്പനി റിയൽമി എക്സ് 2 പ്രോ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരുന്നു. 8 ജിബി റാം + 128 ജിബി സ്റ്റോറേജും 12 ജിബി റാം + 256 ജിബി റോമും ഉള്ള സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യ്തു. സ്മാർട്ട്‌ഫോണിന്റെ വില യഥാക്രമം 29,999 രൂപ, 33,999 രൂപ എന്നിങ്ങനെയാണ്. 50W സൂപ്പർ‌വൂക്ക് ഫ്ലാഷ് ചാർജ്, 90 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, വേപ്പർ കൂളിംഗ് സവിശേഷത, കൂടാതെ മറ്റു പലതും ഈ റിയൽ‌മി എക്സ് 2 പ്രോയുടെ പ്രത്യേകതകളാണ്.

Most Read Articles
Best Mobiles in India

English summary
Realme is busy scaling new heights in the smartphone segment this year, challenging the best from every price segment. Under Rs 20,000, the Realme XT is one of the best phones you can buy today whereas, for Rs 30,000, the Realme X2 Pro is one of the most value-centric premium smartphones you can buy these days. And it seems that Realme is going to maintain that momentum for a while as is evident with its latest announcement regarding Realme X50.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X