റിയൽ‌മി എക്‌സ് 7 മാക്‌സ് 5 ജി ഫ്ളിപ്പ്കാർട്ടിൽ ഇപ്പോൾ 2,000 രൂപ കിഴിവിൽ വിൽപ്പനയ്ക്ക്

|

ഫ്‌ളിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യത്യസ്ത ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾക്ക് വലിയ ഓഫറുകൾ ഇവിടെ ലഭ്യമാക്കുന്നു. റിയൽമിയും ഫ്‌ളിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് വിൽപ്പനയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു, കൂടാതെ ഏറ്റവും പുതിയ 5 ജി സ്മാർട്ട്‌ഫോൺ വളരെ കുറഞ്ഞ നിരക്കിൽ നൽകുന്ന ഒരു ഓഫർ കൂടി അവതരിപ്പിച്ചിട്ടുണ്ട്. കമ്പനി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ ഫ്‌ളിപ്പ്കാർട്ട് വിൽപ്പനയിൽ റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ട്‌ഫോൺ 2,000 രൂപ വിലക്കുറവിൽ വിൽക്കുന്നു.

റിയൽ‌മി എക്‌സ് 7 മാക്‌സ് 5 ജി ഫ്ളിപ്പ്കാർട്ടിൽ ഇപ്പോൾ 2,000 രൂപ കിഴിവിൽ വിൽപ്പനയ്ക്ക്

റിയൽ‌മി എക്‌സ് 7 മാക്‌സ് 5 ജി അവതരിപ്പിച്ചത് 26,999 രൂപയ്‌ക്കാണ്, എന്നാൽ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് വിൽപ്പനയിൽ നിങ്ങൾക്ക് ഇപ്പോൾ ഇത് വെറും 24,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. എക്‌സ് 7 മാക്‌സ് 5 ജിക്ക് ഇതാദ്യമായാണ് ഇത്രയും വലിയ കിഴിവിൽ ലഭിക്കുന്നത്, അതും അവതരിപ്പിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം. വിലക്കിഴിവ് മാത്രമല്ല ഫ്ലിപ്കാർട്ട് നിങ്ങൾക്ക് ഈ സ്മാർട്ഫോൺ വാങ്ങുമ്പോൾ ബാങ്ക് ഡിസ്കൗണ്ടുകളും ലഭിക്കുന്നതാണ്. ഐസിഐസിഐ ബാങ്കോ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡോ ഉള്ള ഉപഭോക്താക്കൾക്ക് 1000 രൂപ വിലക്കുറവിൽ റിയൽമി എക്‌സ് 7 മാക്‌സ് 5 ജി 23,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ സവിശേഷതകൾ

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ സവിശേഷതകൾ

ഡ്യുവൽ നാനോ സിമ്മുള്ള റിയൽമി എക്‌സ് 7 മാക്‌സ് 5 ജി ആൻഡ്രോയിഡ് 11 റിയൽമി യുഐ 2.0 സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്‌ എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 x 2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിട്ടുള്ളത്. 1,000 നിറ്റ് പീക്ക് ബറൈറ്നെസ്സ്, 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ്, 91.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയും ഈ ഡിസ്‌പ്ലേയിലുണ്ട്. 12 ജിബി വരെ റാമും ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുമായി ചേർന്നാണ് റിയൽമി എക്‌സ് 7 മാക്‌സ് 5 ജി പ്രവർത്തിക്കുന്നത്.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ ക്യാമറ സവിശേഷതകൾ

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ ക്യാമറ സവിശേഷതകൾ

ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തിൽ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 682 സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉണ്ട്. സെൽഫികൾ പകർത്തുവാനും വീഡിയോ ചാറ്റുകൾക്കുമായി റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ മുൻവശത്തായി എഫ് / 2.5 ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ നൽകിയിട്ടുണ്ട്. 256 ജിബി വരെ യു‌എഫ്‌എസ് 3.1 സ്റ്റോറേജ് ഉണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.

Best Mobiles in India

English summary
The business just introduced the Realme X7 Max 5G in India. The smartphone is available for Rs 2,000 less in the Flipkart sale, and it's a deal you shouldn't pass up if you're in the market for a new 5G phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X