റിയൽമി എക്‌സ് 7 മാക്‌സ് 5 ജി പ്രീ-ഓർഡർ ചെയ്യുമ്പോൾ നിങ്ങൾക്ക് സൗജന്യ ബഡ്‌സ് ക്യു ലഭിക്കും

|

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി മെയ് 31 ന് ഉച്ചയ്ക്ക് കൃത്യം 12:30 മണിക്ക് രാജ്യത്ത് വിപണിയിലെത്തും. ഇത് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലും മറ്റ് സാമൂഹ്യമാധ്യമ ചാനലുകൾ വഴി തത്സമയം സംപ്രേഷണം ചെയ്യും. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഇ-കൊമേഴ്‌സ് വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ ഒരു ഫ്ലിപ്പ്കാർട്ട് എക്‌സ്‌ക്ലൂസീവ് ആയിരിക്കും. ഈ സ്മാർട്ട്‌ഫോണിൻറെ പ്രീ-ഓർഡറിനെ കുറിച്ചുള്ള പ്രധാപ്പെട്ട വിശദാംശങ്ങൾ ഒരു ട്വിറ്റർ ഉപയോക്താവ് വഴി വെളിപ്പെടുത്തി കഴിഞ്ഞു. കൂടാതെ, വരാനിരിക്കുന്ന റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ഫോൺ 7 5 ജി-ബാൻഡുകളെ സപ്പോർട്ട് ചെയ്യുമെന്ന് റിയൽമി സിഇഒ മാധവ് ഷെത്ത് അടുത്തിടെ സ്ഥിരീകരിച്ചു. റിയൽമി എക്‌സ് 7 മാക്‌സ് 5 ജി യഥാർത്ഥത്തിൽ റിയൽമി ജിടി നിയോ 5 ജിയുടെ റീബ്രാൻഡഡ്‌ എഡിഷനാണെന്ന് പറയുന്നു, അതുകൊണ്ടുതന്നെ ഇത് 7 5 ജി ബാൻ‌ഡുകളെ സപ്പോർട്ട് ചെയ്യുന്നു.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ട്ഫോണിൻറെ പ്രീ-ഓർ‌ഡർ‌ വിശദാംശങ്ങൾ‌

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ട്ഫോണിൻറെ പ്രീ-ഓർ‌ഡർ‌ വിശദാംശങ്ങൾ‌

റിയൽമി എക്‌സ് 7 മാക്‌സിന്റെ പ്രീ-ഓർ‌ഡർ‌ ആരംഭിക്കുന്ന അതേ ദിവസം തന്നെ ഇത് തത്സമയമാകും. മെയ് 31 നും ജൂൺ 3 നും ഇടയിൽ നിങ്ങൾ ഹാൻഡ്‌സെറ്റ് പ്രീ-ബുക്ക് ചെയ്യുകയാണെങ്കിൽ 1,999 രൂപ വിലയുള്ള റിയൽ‌മി ബഡ്സ് ക്യൂ സൗജന്യമായി ലഭിക്കും. ഈ സ്മാർട്ഫോൺ ലോഞ്ച് ചെയ്തതിന് ശേഷം കമ്പനിയുടെ വെബ്സൈറ്റ്, ഫ്ലിപ്കാർട്ട് വഴി ഫോൺ പ്രീ-ബുക്കിംഗിനായി ലഭ്യമാകും.

വൺപ്ലസിന്റെ പുതിയ നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായിവൺപ്ലസിന്റെ പുതിയ നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ട്ഫോണിൻറെ സവിശേഷതകൾ

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ട്ഫോണിൻറെ സവിശേഷതകൾ

120Hz റിഫ്രെഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, എഫ്എച്ച്ഡി + റെസല്യൂഷൻ, മുകളിൽ ഇടത് കോണിലായി ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് എന്നിവയുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലേ റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയിൽ ഉണ്ടെന്ന് ഫ്ലിപ്കാർട്ട് ലിസ്റ്റിംഗ് സ്ഥിരീകരിച്ചു. ഡൈമെൻസിറ്റി 1200 SoC പ്രോസസറുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണിത്. കൂടാതെ, ഇതിന് 179 ഗ്രാം ഭാരവും, 8.4 മില്ലിമീറ്റർ കനവുമുണ്ട്. 50W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുമെന്ന് സ്ഥിരീകരിക്കുകയും ചെയ്യ്തു. ഇത് വെറും 16 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യുമെന്ന് പറയപ്പെടുന്നു.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ട്രിപ്പിൾ-റിയർ ക്യാമറകൾ ഇതിൽ നൽകിയിട്ടുണ്ട്. ക്യാമറ സെൻസറുകളിൽ 64 എംപി പ്രൈമറി സോണി ഐഎംഎക്സ് 682 സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവയും ഉൾപ്പെടും. ഈ സ്മാർട്ട്ഫോണിൻറെ മറ്റ് സവിശേഷതകൾ റിയൽമി ജിടി നിയോയ്ക്ക് സമാനമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, 6.43 ഇഞ്ച് ഡിസ്‌പ്ലേ, 16 എംപി ഫ്രണ്ട് ക്യാമറ സെൻസർ, 4,500 എംഎഎച്ച് ബാറ്ററി യൂണിറ്റ് എന്നിവ ഇതിലുണ്ടാകും. ആൻഡ്രോയിഡ് 11 അധിഷ്‌ഠിത റിയൽമി യുഐ 2.0 കസ്റ്റമൈസ്ഡ് സ്‌കിൻ സോഫ്ട്‍വെയറിൽ ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കും.

Best Mobiles in India

English summary
The Realme X7 Max 5G will be on sale in India on May 31 at 12:30 p.m., with the launch live-streamed on the company's official YouTube channel and other social media accounts. The next smartphone will be unique to Flipkart, as it has already been posted on the e-commerce site.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X