റിയൽമി സ്മാർട്ട് ടിവിയോടപ്പം റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയും അവതരിപ്പിച്ചേക്കും: വിലയും, സവിശേഷതകളും

|

റിയൽമി 8 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസറുള്ള എക്‌സ് 7 മാക്‌സ് 5 ജി എന്ന പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് റിയൽമി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ സ്മാർട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്നുള്ള കാര്യം ഇപ്പോൾ കമ്പനി വെളിപ്പെടുത്തിയിരിക്കുകായണ്. മെയ് 4 ന് റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി ഉറപ്പ് നൽകി. ഈ പ്രധാന റിയൽമി ലോഞ്ച് ഇവന്റിന്റെ തീയതി കമ്പനിയുടെ സിഇഒ മാധവ് ഷെത്ത് യൂട്യൂബിൽ അടുത്തിടെ #AskMadhav എപ്പിസോഡ് വഴി വെളിപ്പെടുത്തിയിരുന്നു. ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയിട്ടുള്ള വിശദാംശങ്ങൾ പരിശോധിക്കുക.

 

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി ഉടൻ തന്നെ ഇന്ത്യയിൽ വിപണിയിലെത്തും

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി ഉടൻ തന്നെ ഇന്ത്യയിൽ വിപണിയിലെത്തും

കമ്പനിയുടെ മൂന്നാം വർഷ വാർഷികത്തോടനുബന്ധിച്ച് ആയിരിക്കും ഈ ലോഞ്ച് ഇവന്റ് നടത്തുന്നത്. ഈ പുതിയ റിയൽമി സ്മാർട്ട്‌ഫോണിനുപുറമെ കമ്പനി ഒരു പുതിയ സ്മാർട്ട് ടിവിയും പുറത്തിറക്കും. അത് "ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കൺട്രോൾ, ഡോൾബി വിഷൻ, ഓഡിയോ എക്സ്‌പീരിയൻസ് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ഏറ്റവും മികച്ച സിനിമാ എക്സ്‌പീരിയൻസ് നൽകുമെന്ന് പറയുന്നു. എന്നാൽ, ഈ സ്മാർട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 135 കോടി രൂപയുടെ സഹായവുമായി ഗൂഗിൾകോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 135 കോടി രൂപയുടെ സഹായവുമായി ഗൂഗിൾ

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ വിലയും, സവിശേഷതകളും
 

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ വിലയും, സവിശേഷതകളും

കമ്പനിയുടെ എക്‌സ് 7 സീരീസിൻറെ ഭാഗമാകുന്ന റിയൽമി എക്‌സ് 7 മാക്‌സ് 5 ജി അടുത്തിടെ ചൈനയിൽ അവതരിപ്പിച്ച റിയൽമി ജിടി നിയോയുടെ റീബ്രാൻഡഡ്‌ വേർഷനായിരിക്കുമെന്ന് പറയുന്നു. ഇത് ശരിയാണെങ്കിൽ ഈ സ്മാർട്ട്‌ഫോണിന് 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + സാംസങ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ലഭിക്കും. നേരത്തെ സ്ഥിരീകരിച്ചതുപോലെ, ജിടി നിയോയ്ക്ക് കരുത്തേകുന്ന അതേ ചിപ്പ് മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറാണ് ഇതിലും നൽകിയിരിക്കുന്നത്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്.

2-ഇൻ-1 ഫീച്ചർ, തണ്ടർബോൾട്ട് 4 പ്രോസസറുമായി ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്‌ടോപ്പ് അവതരിപ്പിച്ചു2-ഇൻ-1 ഫീച്ചർ, തണ്ടർബോൾട്ട് 4 പ്രോസസറുമായി ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്‌ടോപ്പ് അവതരിപ്പിച്ചു

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിക്ക് 64 മെഗാപിക്സൽ പ്രധാന ക്യാമറ

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിക്ക് 64 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിങ്ങനെ മൂന്ന് പിൻ ക്യാമറകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. മാത്രവുമല്ല, 16 മെഗാപിക്സലിൻറെ മുൻ ക്യാമറയുണ്ട്. 50W ഫാസ്റ്റ് ചാർജിംഗ്, ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 2.0, വൈ-ഫൈ 6, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് തുടങ്ങിയ ഫീച്ചറുകൾക്ക് പുറമെ, 4,500 എംഎച്ച് ബാറ്ററിയും ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിയൽമി എക്‌സ് 7 മാക്‌സ് 5 ജി ഒരു മിഡ് റേഞ്ചറായിരിക്കുമെന്നും 30,000 രൂപയിൽ താഴെ വിലയുണ്ടാകുമെന്നും പറയുന്നു. അടുത്തിടെ ചൈനയിൽ പുറത്തിറക്കിയ റെഡ്മി കെ 40 ഗെയിം എൻഹാൻസ്ഡ് എഡിഷനുമായി ഇത് വിപണിയിൽ മത്സരിച്ചേക്കും.

 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
At the launch of the Realme 8 5G in India, Realme announced the launch of a new smartphone named the X7 Max 5G with the MediaTek Dimensity 1200 chip. The smartphone's release date has been set for May 4.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X