മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുള്ള റിയൽമി എക്‌സ് 7 മാക്‌സ് 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു
മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറകളുമായി റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 120 ഹെർട്സ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള ഈ സ്മാർട്ട്ഫോൺ 50W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. റിയൽമി എക്‌സ് 7 മാക്‌സ് 5 ജി പ്രധാനമായും അപ്ഗ്രേഡഡ് റിയൽമി ജിടി നിയോ ആണ്. ഇത് മാർച്ച് അവസാനം ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ മൂന്ന് വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ് റിയൽമി.

ഇന്ത്യയിൽ റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയുമാണ് വില വരുന്നത്. ആസ്ട്രോയിഡ് ബ്ലാക്ക്, മെർക്കുറി സിൽവർ, മിൽക്കി വെയ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ വിപണിയിൽ വരുന്നു. ജൂൺ 4 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണി മുതൽ ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം, പ്രധാന ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ഈ സ്മാർട്ഫോൺ വിൽപ്പനയ്‌ക്കെത്തും. കമ്പനിയുടെ 'റിയൽ അപ്‌ഗ്രേഡ് പ്രോഗ്രാമിന്റെ' ഭാഗമായാണ് ഇത് നടത്തുന്നത്. ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് യഥാർത്ഥ വിലയുടെ 70 ശതമാനം വിലയ്ക്ക് ഈ സ്മാർട്ട്ഫോൺ നേടാനും, അടുത്ത വർഷം പുതിയ സ്മാർട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും അവസരം ലഭിക്കും. റിയൽമി എക്‌സ് 7 മാക്‌സ് 5 ജി വൺപ്ലസ് നോർഡ്, ഷവോമി എംഐ 11 എക്‌സ് എന്നിവയ്‌ക്കെതിരെ വിപണിയിൽ മത്സരിക്കും.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ സവിശേഷതകൾ
ഡ്യുവൽ നാനോ സിമ്മുള്ള റിയൽമി എക്‌സ് 7 മാക്‌സ് 5 ജി ആൻഡ്രോയിഡ് 11 റിയൽമി യുഐ 2.0 സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 x 2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിട്ടുള്ളത്. 1,000 നിറ്റ് പീക്ക് ബറൈറ്നെസ്സ്, 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ്, 91.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയും ഈ ഡിസ്‌പ്ലേയിലുണ്ട്. 12 ജിബി വരെ റാമും ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുമായി ചേർന്നാണ് റിയൽമി എക്‌സ് 7 മാക്‌സ് 5 ജി പ്രവർത്തിക്കുന്നത്.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ ക്യാമറ സവിശേഷതകൾ
ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തിൽ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 682 സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉണ്ട്. സെൽഫികൾ പകർത്തുവാനും വീഡിയോ ചാറ്റുകൾക്കുമായി റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ മുൻവശത്തായി എഫ് / 2.5 ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ നൽകിയിട്ടുണ്ട്.

256 ജിബി വരെ യുഎഫ്‌എസ് 3.1 സ്റ്റോറേജ് ഉണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.

സാധാരണ സ്റ്റീൽ വാപോർ കൂളിംഗ് സിസ്റ്റത്തേക്കാൾ 42 ശതമാനം ഉയർന്ന കരുത്ത് ഉള്ളതായും 50 ശതമാനം വരെ കൂളിംഗ് പവർ നൽകുന്നതുമായ ഈ പുതിയ സ്മാർട്ട്‌ഫോണിൽ റിയൽമി സ്റ്റെയിൻലെസ് സ്റ്റീൽ വാപോർ കൂളിംഗ് സംവിധാനവും നൽകിയിട്ടുണ്ട്. ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ സപ്പോർട്ടും കൂടാതെ ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റന്റ് ബിൽഡും ഈ സ്മാർട്ട്‌ഫോണിനുണ്ട്. 50W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയിൽ നൽകിയിരിക്കുന്നത്. 65W ചാർജറുമായി ബണ്ടിൽ ചെയ്തിരിക്കുന്ന ഫോണിന് 158.5 x 73.3 x 8.4 മില്ലിമീറ്റർ അളവും 179 ഗ്രാം ഭാരവുമുണ്ട്.


Click it and Unblock the Notifications








