Home
Mobile

റിയൽ‌മി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോ കളർ വേരിയൻറ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

റിയൽ‌മി 8 5 ജിയോടൊപ്പം റിയൽ‌മി 8 പ്രോ ഇല്ല്യൂമിനേറ്റിംഗ് യെല്ലോ കളർ വേരിയൻറ് വ്യാഴാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. റിയൽ‌മി 8 പ്രോ രാജ്യത്ത് പുറത്തിറക്കുന്ന സമയത്ത് കമ്പനി യെല്ലോ കളർ വേരിയൻറ് പുറത്തിറക്കിയിരുന്നില്ലെങ്കിലും ഈ പുതിയ കളർ വേരിയന്റ് കഴിഞ്ഞ മാസം വരുമെന്ന് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. റിയൽ‌മി 8 പ്രോ ഇൻ‌ഫിനിറ്റ് ബ്ലാക്ക്, ഇൻ‌ഫിനിറ്റ് ബ്ലൂ കളർ‌ ഓപ്ഷനുകൾ‌ക്കൊപ്പം ഇല്യുമിനറ്റിംഗ് യെല്ലോ കളർ‌ വേരിയന്റും വരുന്നു. വെർച്വൽ ഇവന്റിൽ റിയൽ‌മി എക്‌സ് 7 മാക്‌സിൻറെ ലോഞ്ചും ചൈനീസ് കമ്പനി സൂചിപ്പിക്കുന്നുണ്ടായിരുന്നു.

റിയൽ‌മി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോയുടെ ഇന്ത്യയിലെ വിലയും, ലഭ്യതയും

റിയൽ‌മി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോയുടെ ഇന്ത്യയിലെ വിലയും, ലഭ്യതയും

റിയൽ‌മി 8 പ്രോ ഇല്യുമിനറ്റിംഗ് യെല്ലോ കളർ വേരിയന്റിൻറെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും, 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയുമാണ് വില വരുന്നത്. ഈ ഹാൻഡ്‌സെറ്റിന് വരുന്ന വില നിലവിലുള്ള റിയൽ‌മി 8 പ്രോ കളർ എഡിഷനുകൾക്ക് സമാനമാണ്. ഏപ്രിൽ 26 ന് ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽ‌മി.കോം, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി ഇല്യുമിനേറ്റിംഗ് യെല്ലോ കളർ മോഡൽ ആദ്യമായി വിൽപ്പനയ്‌ക്കെത്തും.

റിയൽ‌മി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോയുടെ പ്രധാന സവിശേഷതകൾ

റിയൽ‌മി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോയുടെ പ്രധാന സവിശേഷതകൾ

റിയൽ‌മി 8 പ്രോ ഇല്യുമിനേറ്റിംഗ് യെല്ലോ വേരിയൻറ് കഴിഞ്ഞ മാസം അവതരിപ്പിച്ച ഹാൻഡ്‌സെറ്റിന് സമാനമാണ്. മഞ്ഞ നിറമുള്ള ക്യാമറ മൊഡ്യൂളും കമ്പനിയുടെ ഡെയർ ടു ലീപ് ബ്രാൻഡിംഗും ഇരുട്ടിൽ തിളങ്ങുമെന്നും ടീസർ പറയുന്നു. ബാക്കിയുള്ള ബാക്ക് പാനലിൽ മാറ്റങ്ങളൊന്നും കാണിക്കില്ലെന്നും എന്നാൽ, ഒരു മഞ്ഞ കളർ വരുന്നുണ്ട്. റിയൽ‌മി 8 പ്രോയിൽ 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) 20: 9 ആസ്പെക്റ്റ് റേഷിയോയുള്ള സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായി വരുന്നു. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസർ, 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്. 108 മെഗാപിക്സൽ പ്രൈമറി സെൻസറും മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്. 50W സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്.

റിയൽ‌മി എക്‌സ് 7 മാക്‌സ്

റിയൽ‌മി എക്‌സ് 7 മാക്‌സ്

റിയൽ‌മി 8 പ്രോ ഇല്യുമിനേറ്റിംഗ് യെല്ലോ കളർ വേരിയൻറ് പുറത്തിറക്കിയതിനു പുറമേ, റിയൽ‌മി ഇന്ത്യയും യൂറോപ്പ് വൈസ് പ്രസിഡന്റും സി‌ഇ‌ഒയുമായ മാധവ് ഷെത്ത് റിയൽ‌മി 8 5 ജി പുറത്തിറക്കിയ സമയത്ത് റിയൽ‌മി എക്‌സ് 7 മാക്‌സിൻറെ വരവ് സൂചിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മീഡിയടെക് ഡൈമെൻസിറ്റി 1200 5 ജി പ്രോസസറുമായി മാക്‌സ് 5 ജി വരുന്നുവെന്ന് ബ്രാൻഡ് പറയുന്നു. പുതിയ മോഡലിൻറെ കൃത്യമായ പേര് എക്സിക്യൂട്ടീവ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഇത് അടുത്തിടെ ടിപ്പ് ചെയ്യ്ത റിയൽ‌മി എക്‌സ് 7 മാക്‌സ്ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസറുള്ള റീബ്രാൻഡ് ചെയ്ത റിയൽ‌മി എക്‌സ് 7 പ്രോ അൾട്രയായിട്ടാണ് ഈ സ്മാർട്ഫോൺ വരാനിരിക്കുന്നതെന്നാണ് ആദ്യം വിശ്വസിച്ചിരുന്നത്. എന്നാൽ, ഏറ്റവും പുതിയ ടീസർ ഇത് മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസറുമായി വന്നേക്കുമെന്ന് സൂചിപ്പിക്കുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസർ

ഈ ആഴ്ച ആദ്യം നടന്ന വെർച്വൽ മീഡിയടെക് ടെക്നോളജി ഡയറീസ് സെഷനിൽ റിയൽ‌മി രാജ്യത്തെ ആദ്യത്തെ മീഡിയടെക് ഡൈമെൻസിറ്റി 1200 പവർ സ്മാർട്ട്‌ഫോൺ ഉടൻ പുറത്തിറക്കുമെന്ന് ഷെത്ത് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ഇതേ ചിപ്‌സെറ്റ് ഉപയോഗിച്ച് ചൈനയിൽ അവതരിപ്പിച്ച റിയൽ‌മി ജിടി നിയോ എന്നാണ് തുടക്കത്തിൽ വിചാരിച്ചിരുന്നത്. ഡൈമെൻസിറ്റി 1200 കരുത്ത് നൽകുന്ന ഈ റിയൽ‌മി സ്മാർട്ട്ഫോണിൻറെ കൃത്യമായ ലഭ്യതയെയും വിലയെയും കുറിച്ചുള്ള വിശദാംശങ്ങൾ‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Best Mobiles in India

English summary
On Thursday, the Realme 8 Pro Illuminating Yellow color variant was released in India, alongside the Realme 8 5G. The new color version was teased last month, but the company didn't announce it when the Realme 8 Pro was launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X