മീഡിയടെക് ഡൈമെൻസിറ്റി 1200 ചിപ്‌സെറ്റുമായി വരുന്നു റിയൽമി എക്‌സ് 7 മാക്‌സ്
റിയൽമി 8 5 ജി അടുത്തിടെ രാജ്യത്തെ ആദ്യത്തെ ഡൈമെൻസിറ്റി 700 SoC ചിപ്സെറ്റ് വരുന്ന സ്മാർട്ട്‌ഫോണായി അവതരിപ്പിച്ചു. ഇപ്പോൾ, ബ്രാൻഡ് മറ്റൊരു മീഡിയടെക് ഡൈമെൻസിറ്റി സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണെന്ന് പറയുന്നു. റിയൽമി 8 5 ജി ലോഞ്ച് ഇവന്റിൽ ബ്രാൻഡിൻറെ വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 1200 SoC ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്ന് കമ്പനിയുടെ സിഇഒ സ്ഥിരീകരിച്ചു. മാത്രമല്ല, വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ വരവിനെ ഒരു ട്വീറ്റിലൂടെ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്, "ഇന്ത്യയുടെ ഒന്നാം നമ്പർ മീഡിയടെക് ഡൈമെൻസിറ്റി 1200 5 ജി പ്രോസസറുമായി നിങ്ങളുടെ മാക്‌സ് 5 ജി വേഗത ആക്റ്റീവ് ചെയ്യുക." എന്നാണ് ട്വീറ്റിൽ അദ്ദേഹം പരാമർശിച്ചിരിക്കുന്നത്.

ട്വീറ്റ് പരിശോധിക്കുമ്പോൾ നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റിൻറെ മോണിക്കറിൽ 'മാക്സ്' പദം ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് മനസിലാകും. ടെക് റാഡാറിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിനെ റിയൽമി എക്‌സ് 7 മാക്‌സ് എന്ന് വിളിക്കുമെന്നും ഇത് റീബ്രാൻഡഡ് ചെയ്യ്ത റിയൽമി ജിടി നിയോ സ്മാർട്ട്‌ഫോൺ ആയിരിക്കും ഇതെന്നും പറയുന്നു. റിയൽമി എക്സ് 7 മാക്‌സിന്റെ കളർ, സ്റ്റോറേജ് ഓപ്ഷനും റിപ്പോർട്ട് വെളിപ്പെടുത്തി. 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി സ്റ്റോറേജ് എന്നീ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നത്. മെർക്കുറി സിൽവർ, ആസ്റ്ററോയിഡ് ബ്ലാക്ക്, മിൽക്കിവേ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.

എന്നാൽ, റിയൽമി ജിടി നിയോ റിയൽമി എക്‌സ് 7 മാക്സായി രാജ്യത്ത് വരുമോ എന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നുള്ള ഒരേയൊരു സ്മാർട്ട്ഫോണാണ് റിയൽമി ജിടി നിയോ. ഇത് ശരിയാണെങ്കിൽ വരാനിരിക്കുന്ന ഈ സ്മാർട്ഫോണിൻറെ സവിശേഷതകൾ റിയൽമി ജിടി നിയോയ്ക്ക് സമാനമായിരിക്കും.

റിയൽമി ജിടി നിയോ സവിശേഷതകൾ
റിയൽമി ജിടി നിയോയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.43 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് വരുന്നത്. 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഇതിൽ ലഭ്യമാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 2.0 കസ്റ്റം സ്കിൻ ഉപയോഗിച്ച് ഈ സ്മാർട്ഫോൺ വരുന്നു. കൂടാതെ, 50W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ നൽകിയിട്ടുള്ളത്.

64 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി ക്യാമറ എന്നിവ ഉൾപ്പെടുന്ന പിൻ പാനലിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. സെൽഫികൾക്കും വീഡിയോകൾക്കുമായി 16 എംപി ഫ്രണ്ട് സെൻസർ ഉണ്ട്. 5 ജി, 4 ജി എൽടിഇ, ബ്ലൂടൂത്ത് 5.1, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ജിപിഎസ്, കണക്റ്റിവിറ്റിക്കായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റ് ചൈനയിൽ സിഎൻവൈ 1,799 (ഏകദേശം 20,000 രൂപ) വിലയുണ്ട്. വില നോക്കുമ്പോൾ വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ബ്രാൻഡിൽ നിന്ന് വരുന്ന നൽകുന്ന വിലയ്ക്ക് മുതൽകൂട്ടാകുന്ന മറ്റൊരു 5 ജി ഫോണായിരിക്കുമെന്ന് പറയാം.


Click it and Unblock the Notifications