റിയൽമി എക്സ് 7, പോക്കോ എം 3, സാംസങ് ഗാലക്‌സി എം 02 തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ 2021 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തു
ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുവാൻ പോകുന്ന ഏതാനും സ്മാർട്ഫോണുകളെ നമുക്ക് ഇവിടെ പരിചയപ്പെടാം. പോക്കോ, റിയൽമി, സാംസങ് ഗാലക്‌സി തുടങ്ങിയ സ്മാർട്ഫോണുകളാണ് ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങുവാൻ പോകുന്നത്.

റിയൽമി എക്‌സ് 7, റിയൽമി എക്‌സ് 7 പ്രോ
റിയൽമി എക്‌സ് 7, റിയൽമി എക്‌സ് 7 പ്രോ തുടങ്ങിയ സ്മാർട്ഫോണുകൾ ഫെബ്രുവരി 4 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിയൽമി സ്ഥിരീകരിച്ചു. ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് 12:30 മുതൽ നടക്കുന്ന ഈ ലോഞ്ച് ഇവന്റിനായി കമ്പനി ഇതിനകം തന്നെ മാധ്യമ ക്ഷണങ്ങൾ അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഈ സ്മാർട്ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. ഇ-കൊമേഴ്‌സ് വെബ്സൈറ്റ് സ്മാർട്ട്‌ഫോണുകൾക്കായി ഒരു ടീസർ തയ്യാറാക്കുന്നതിനാൽ റിയൽമി എക്‌സ് 7, റിയൽമി എക്‌സ് 7 പ്രോ സ്മാർട്ഫോണുകൾ ഫ്ലിപ്കാർട്ട് വഴി ലഭ്യമാകും.

പോക്കോ എം 3
കഴിഞ്ഞ വർഷം നവംബറിൽ ആഗോള വിപണിയിലെത്തിയ പോക്കോ എം 3 ഫെബ്രുവരി 2 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ ബഡ്ജറ്റ് സ്മാർട്ട്‌ഫോണിന് ഇന്ത്യയിൽ ഏകദേശം 15,000 രൂപയാണ് വില വരുന്നത്.

സാംസങ് ഗാലക്‌സി എം 02
ഫെബ്രുവരി 2 ന് സാംസങ് ഗാലക്‌സി എം 02 ഇന്ത്യയിലും വിപണിയിലെത്തും. ഗാലക്‌സി എം 02 സ്മാർട്ഫോണിന് വില 7,000 രൂപയ്ക്ക് താഴെയാകുമെന്ന് നിർദ്ദേശിച്ച അമസോൺ സ്മാർട്ട്‌ഫോണിനായി ഒരു ടീസർ പുറത്തിറക്കി. ഗാലക്സി എം 02 ന്റെ ചില പ്രധാന സവിശേഷതകളിൽ 5,000 എംഎഎച്ച് ബാറ്ററിയുടെ സപ്പോർട്ട് ഉണ്ടാകുമെന്നും ആമസോൺ പേജ് വെളിപ്പെടുത്തുന്നു.

ഷവോമി റെഡ്മി നോട്ട് 10 റെഡ്മി നോട്ട് 10 പ്രോ
ഷവോമി റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നിവ ഫെബ്രുവരിയിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ടിപ്പ്സ്റ്റർ ഇഷാൻ അഗർവാളും 91 മൊബൈൽസും അറിയിച്ചു. സ്മാർട്ട്‌ഫോണുകൾക്ക് ഇന്ത്യയിൽ നല്ല വിലയുണ്ടാകുമെന്നും രണ്ട് സ്മാർട്ട്‌ഫോണുകളും 4 ജി, 5 ജി വേരിയന്റുകളിൽ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. റെഡ്മി നോട്ട് 10 ന് മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറും പ്രോ വേരിയൻറ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ SoC പ്രോസസറിലും പ്രവർത്തിക്കും.

ഓപ്പോ എഫ് 19, ഓപ്പോ എഫ് 19 പ്രോ
എക്‌സ്‌ഡിഎ ഡെവലപ്പർമാരുടെ തുഷാർ മേത്തയുടെ ട്വീറ്റിൽ ഓപ്പോ എഫ് 19 സീരീസ് ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. എന്നാൽ, ലോഞ്ച് തീയതി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ പുതിയ സ്മാർട്ട്‌ഫോണുകൾ ഓപ്പോ എഫ് 19, ഓപ്പോ എഫ് 19 പ്രോ എന്ന് അറിയപ്പെടുന്നു.


Click it and Unblock the Notifications








